കുട്ടികളിൽ വ്യായാമം ശീലമാക്കാം; കഠിനകഠോരമല്ല ഈ രീതികൾ

Mail This Article
മുതിർന്നവരെ പോലെ തന്നെ കുട്ടികൾക്കും വ്യായാമം ഏറെ പ്രധാന്യമേറിയതാണ്. അവരുടെ എല്ലുകളെ ശക്തിപ്പെടുത്താനും ശരീരഭാരം നിലനിർത്താനും ഇത് സഹായകരമാണ്. കാർട്ടൂണും ഗെയിമുമൊക്കെയായി സമയം ചെലവഴിക്കുന്ന കുട്ടികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും വ്യായാമം മികച്ച മാർഗമാണ്. ഒരു ദിവസത്തിലെ ഭൂരിഭാഗം സമയവും സാങ്കേതികവിദ്യ അപഹരിക്കുമ്പോൾ കുട്ടികളെ ഉന്മേഷവാന്മാരാക്കി ഇരുത്തുകയെന്നതും ടാസ്കാണ്. ചെടി നനയ്ക്കുക, വീട് വൃത്തിയാക്കുക, കാർ കഴുകുക, ഷൂ പോളിഷിങ് തുടങ്ങിയവയെല്ലാം വീട്ടിൽ ചെയ്യാവുന്ന കുഞ്ഞുവ്യായാമങ്ങളാണ്.
ഗെയിം
ഗെയിമുകൾ ഇഷ്ടമല്ലാത്ത ഏത് കുട്ടികളാണല്ലേ ഉള്ളത്. ഒപ്സ്റ്റാക്കിൾ കോഴ്സ്, ട്രെഷർ ഹണ്ട്, റിലേ, സ്കിപ്പിങ് റോപ്പ് മുതലായവ വീട്ടിൽ ചെയ്യുന്നതിലൂടെ കുട്ടികൾ അവരറിയാതെ തന്നെ വ്യായാമം ചെയ്യുന്നു.
മാതാപിതാക്കൾക്കൊപ്പം
മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവരാണ് കുട്ടികൾ. അതുകൊണ്ട് വ്യായാമം കുടുംബസമേതം ആയാലോ? നടത്തം, യോഗ, ഡാൻസ്, ഓട്ടം മുതലായവ ഒരുമിച്ച് ചെയ്യാം. അവരുടെ ഹൃദയമിടിപ്പ് വേഗത്തിലാക്കുകയും രക്തയോട്ടം വർധിക്കുകയും ചെയ്യും.
താൽപര്യം
പല കുട്ടികൾക്കും ആയോധനകല, ഡാൻസ്, സൈക്ലിംഗ്, സ്കേറ്റിംഗ് തുടങ്ങി നിരവധി മേഖലകളിലാണ് താൽപര്യം. ശാരീരിക വ്യായാമമായതിനാൽ കുട്ടികളുടെ പേശികളുടെയും എല്ലുകളുടെയും വളർച്ചയ്ക്ക് ഇത് സഹായിക്കും. അതുകൊണ്ട് കുട്ടികളുടെ താൽപര്യം അറിഞ്ഞ് വേണം പ്രോത്സാഹിപ്പിക്കാൻ.
പാട്ട്
ചില പാട്ടുകൾ നിമിഷ നേരം കൊണ്ടാണ് മൂഡ് ചെയ്ഞ്ചറാകുന്നത്. ട്രെന്റിനനുസരിച്ച് കുട്ടികളുടെ ഇഷ്ട പാട്ടുകൾ ഉൾക്കൊള്ളിച്ചൊരു പ്ലേ ലിസ്റ്റ് തയ്യാറാക്കാവുന്നതാണ്. ഇതിന് കുട്ടികൾ താളം ചവിട്ടുന്നതിലൂടെ ശരീരത്തിന് വഴക്കം വയ്ക്കുകയും ചലനശേഷി വികസിക്കുകയും ചെയ്യും.
റിവാർഡ്
ജംമ്പിംഗ് ജാക്സ്, ഓട്ടം, നടത്തം എന്നിങ്ങനെ കുട്ടികൾക്ക് മുന്നിൽ മത്സരങ്ങൾ വയ്ക്കുക. അവർ അത് പൂർത്തിയാക്കിയാൽ ചെറിയ സ്റ്റിക്കർ പോലുള്ള സമ്മാനം നൽകാം. ഇത് അവരെ വീണ്ടും വ്യായാമം ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നു.