ADVERTISEMENT

കൗമാരപ്രായത്തിൽ ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നതു പോലെ മനസ്സിലും മാറ്റങ്ങളുണ്ടാകുന്നു. കുട്ടികളുടെ പെരുമാറ്റത്തിൽ, സ്വഭാവത്തിൽ, ചിന്തിക്കുന്ന രീതിയിൽ എല്ലാം ഈ പ്രായത്തിൽ വ്യത്യസ്തമായ തരത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നു. ഇത് തങ്ങളുടെ കുട്ടി ആകെ മാറിയിരിക്കുന്നു എന്ന തോന്നൽ മിക്കപ്പോഴും രക്ഷിതാക്കളിലുണ്ടാകുന്നു. അതുകൊണ്ടു തന്നെ കൗമാരപ്രായത്തിൽ കുട്ടികളുടെ മനസ്സിന്റെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. 

കൗമാരക്കാരിൽ പൊതുവേ പല തരത്തിലുള്ള ഉത്കണ്ഠകൾ കാണപ്പെടും. പരീക്ഷകളെക്കുറിച്ച്, ബന്ധങ്ങളെക്കുറിച്ച്, സൗഹൃദങ്ങളെക്കുറിച്ച്, ശാരീരികമാറ്റങ്ങളും പലപ്പോഴും കുട്ടികൾക്ക് ഉത്കണ്ഠയ്ക്ക് കാരണമാകാറുണ്ട്. അതുകൊണ്ട്, രക്ഷിതാക്കളുടെ മാനസിക പിന്തുണ ഏറ്റവും കൂടുതൽ ആവശ്യമുള്ള കാലമാണ് കൗമാരപ്രായം. കുട്ടികളോടു സംസാരിക്കാനും അവർ പറയുന്നതു കേൾക്കാനും സമയവും സൗകര്യവും ഉണ്ടാക്കുക എന്നത് പ്രധാനമാണ്. മൂഡ് സ്വിങ്സ് (Mood Swings)- മാനസികാവസ്ഥയിലുള്ള വ്യതിയാനങ്ങൾ കൗമാരപ്രായത്തിൽ സാധാരണയാണ്. സന്തോഷമുള്ള അവസ്ഥയും സങ്കടമുള്ള അവസ്ഥയും (High Mood and Low mood) മാറി മാറി വരുന്ന അവസ്ഥ. ഈ പ്രായത്തിൽ ശരീരത്തിലെ ഹോർമോണുകളുടെ അളവിലുള്ള ഏറ്റക്കുറച്ചിലുകളാണ് മാനസികനിലയിലുള്ള വ്യത്യാസങ്ങൾക്കു കാരണം.

LISTEN ON

മാനസികാവസ്ഥയ്ക്ക് അനുസരിച്ച് കുട്ടികളുടെ പെരുമാറ്റ രീതിയിലും വ്യത്യാസം ഉണ്ടാകാം. എടുത്തുചാടി കാര്യങ്ങൾ ചെയ്യുന്ന പ്രവണത (ഇംപൽസിവ്)യും അപകടങ്ങൾക്ക് കാരണമാകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള പ്രവണതയും (റിസ്ക് ടേക്കിങ് ബിഹേവിയർ) കൗമാരപ്രായത്തിന്റെ പ്രത്യേകതയാണ്. ഇത് ഫലത്തെക്കുറിച്ച് ആലോചിക്കാതെ കാര്യങ്ങൾ ചെയ്യുന്നതിന് കാരണമാകുന്നു. ഇതോടൊപ്പം ഞാൻ മറ്റുള്ളവരെപ്പോലെയല്ല, എനിക്ക് അപകടമൊന്നും ഉണ്ടാകില്ല എന്ന തോന്നലും സാധാരണമാണ്. പുകവലിക്കുന്നതുകൊണ്ടോ ലഹരി ഉപയോഗിക്കുന്നതു കൊണ്ടോ എനിക്ക് ഒന്നും സംഭവിക്കില്ല എന്ന തരത്തിലുള്ള തോന്നലാണ്. ഈ സ്വഭാവപ്രത്യേകതകളാണ് പുകവലി, ലഹരി ഉപയോഗം, ലൈംഗിക പരീക്ഷണങ്ങൾ, അപകടമായ രീതിയിൽ വാഹനങ്ങളോടിക്കൽ എന്നിവയ്ക്കൊക്കെ കാരണമാകുന്നത്.  

English Summary:

Teenage Angst: Understanding & Coping with Adolescent Anxiety & Mood Swings. The Adolescent Brain, Why Mood Swings, Anxiety, & Risk-Taking Are Normal.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com