എക്‌സ്‌ റേ സാങ്കേതികതയിൽ തെളിഞ്ഞു, ഈജിപ്ഷ്യൻ മഷിയുടെ രഹസ്യം!

HIGHLIGHTS
  • പുരാതന ഈജിപ്തിൽ പാപ്പിറസ് താളുകളിലായിരുന്നു എഴുതിയിരുന്നത്
  • പാപ്പിറസ് ചുരുളുകളുടെ വൻ ശേഖരം ആദ്യമായി കണ്ടെത്തുന്നത് 1899–1900ത്തിലാണ്
the-secret-of-ancient-egyptians-ink-revealed
SHARE

കൂട്ടുകാർക്കറിയാമല്ലോ, പുരാതന ഈജിപ്തിൽ പാപ്പിറസ് താളുകളിലായിരുന്നു എഴുതിയിരുന്നത്. പാപ്പിറസ് എന്ന വാക്കിൽനിന്നാണ് ഇന്നത്തെ ‘പേപ്പറിന്റെ’ ഉദ്ഭവം. ബിസി 3200 മുതൽത്തന്നെ ഈജിപ്തിലുള്ളവർ പാപ്പിറസ് താളുകളിൽ മഷി ഉപയോഗിച്ച് എഴുതിയിരുന്നുവെന്നാണ് ചരിത്രരേഖകളിൽനിന്നു വ്യക്തമായിട്ടുള്ളത്. എന്നാൽ പാപ്പിറസ് ചുരുളുകളുടെ വൻ ശേഖരം ആദ്യമായി കണ്ടെത്തുന്നത് 1899–1900ത്തിൽ ഈജിപ്തിലെ പുരാതന നഗരമായ ടെബ്‌ടുനിസിൽനിന്നാണ്. രണ്ട് ബ്രിട്ടിഷ് പാപ്പിറോളജിസ്റ്റുമാരാണ് പിന്നീട് ടെബ്ടുനിസ് ടെംപിൾ ലൈബ്രറി എന്നു പേരു കേട്ട ആ പാപ്പിറസ് ശേഖരം കണ്ടെത്തുന്നത്. എഡി 100–200 കാലഘട്ടത്തിലായിരുന്നു ഈ ലൈബ്രറി നിർമിച്ചത്. ആ പാപ്പിറസ് താളുകൾ പരിശോധിച്ച ഗവേഷകരെ അമ്പരപ്പെടുത്തിയ കാര്യങ്ങളിലൊന്ന് അതിലെ മഷി ഇത്രയും കാലം നശിച്ചുപോകാതെ എങ്ങനെ നിലനിന്നു എന്നതായിരുന്നു. 

അതിനെപ്പറ്റി യൂണിവേഴ്സിറ്റി ഓഫ് കോപ്പൻഹേഗനിലെ ഉൾപ്പെടെ ഗവേഷകർ പഠിച്ചു. ഒടുവിൽ തങ്ങളുടെ കണ്ടെത്തൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈയം ചേർത്ത മഷിയായിരുന്നത്രേ പുരാതന ഈജിപ്തിലുള്ളവർ എഴുതാൻ ഉപയോഗിച്ചത്. അതിനാൽത്തന്നെ മഷി വളരെ വേഗത്തിൽ ഉണങ്ങി പാപ്പിറസ് താളുകളിൽ പറ്റിച്ചേർന്നിരുന്നു. ചുവപ്പ്, കറുപ്പ് നിറങ്ങളിലുള്ള മഷികളിലായിരുന്നു പരീക്ഷണം. 12 പാപ്പിറസ് ചുരുളുകൾ ഇതിനു വേണ്ടി ഉപയോഗപ്പെടുത്തി. ഇത്തിരി മഷിയുടെ കാര്യമല്ലേ എന്നു പറഞ്ഞ് നിസ്സാരമായി തള്ളിക്കളയാൻ പറ്റില്ല ഈ ഗവേഷണത്തെ. സാധാരണ കണ്ണുകൊണ്ട് കാണാൻ സാധിക്കാത്ത കാഴ്ചകൾ കാണുന്നതിനു വേണ്ടി ഉപയോഗപ്പെടുത്തുന്ന ഇമേജിങ് സാങ്കേതികതയായ സിംക്രോട്രോൺ റേഡിയേഷൻ വിദ്യ ഉൾപ്പെടെ ഇതിൽ പ്രയോഗിച്ചു. എക്സ് റേ രശ്മികൾ മഷിയിലേക്കു പ്രയോഗിച്ചായിരുന്നു പരീക്ഷണം. 

മഷിയിലടങ്ങിയിരിക്കുന്ന മൂലകങ്ങളുടെ തന്മാത്ര ഘടനയുടെ വിശകലനം വരെ നടത്തി. മഷിയിൽ അടങ്ങിയിരിക്കുന്ന ചെറുവസ്തുക്കളുടെ ഘടന വരെ പരിശോധിച്ചു. ഫ്രാൻസിലെ പ്രശസ്തമായ യൂറോപ്യന്‍ സിംക്രോട്രോൺ റേഡിയേഷൻ ഫസിലിറ്റിയുടെ സഹായവും ഇതിനു വേണ്ടി ഉപയോഗപ്പെടുത്തി. പാപ്പിറസ് താളുകളിൽ തലക്കെട്ടുകൾ എഴുതാനും പ്രത്യേക നിർദേശങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും രേഖപ്പെടുത്താനുമായിരുന്നു പണ്ട് ചുവന്ന മഷി ഉപയോഗിച്ചിരുന്നത്. പ്രകൃതിദത്തമായ ഒരിനം ചുവന്ന മണ്ണ് വെള്ളത്തിൽ ചാലിച്ചായിരുന്നു ഈ മഷി തയാറാക്കിയിരുന്നത്. മഷിയിലെ ഇരുമ്പ്, അലൂമിനിയം, ഹെമറ്റൈറ്റ് എന്നിവയുടെ സാന്നിധ്യത്തിൽനിന്നാണ് ഉപയോഗിച്ചത് ചെമ്മണാണെന്നു തെളിഞ്ഞത്. സാധാരണ ഉപയോഗിച്ചിരുന്ന നിറങ്ങളിലും ഈജിപ്ഷ്യന്മാർ ഈയം ഉപയോഗിച്ചിരുന്നു. ചിത്രങ്ങൾ ഏറെക്കാലം നിലനിൽക്കാനായിരുന്നു അത്. സമാനമായ രീതിതന്നെയാണ് എഴുതുമ്പോഴും പ്രയോജനപ്പെടുത്തിയത്. എന്നാൽ ഇവിടെ നിറം ഏറെക്കാലം നിലനിൽക്കുക എന്നതിൽക്കവിഞ്ഞ് മറ്റൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നു. 

സാധാരണ മഷി ഉപയോഗിച്ച് പാപ്പിറസ് താളുകളിൽ എഴുതുമ്പോൾ അവ ഉണങ്ങാൻ ഏറെ നേരമെടുക്കും. അതോടെ മഷി പരക്കുകയും ചെയ്യും. എന്നാൽ ഈയം ചേര്‍ക്കുന്നതോടെ മഷി പെട്ടെന്ന് ഉണങ്ങും, ചുറ്റിലും പരക്കുകയുമില്ല. ഇത്തരം മഷികൾ നിർമിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ ഉണ്ടായിരുന്നുവെന്നും പിഎൻഎഎസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. എഡി മൂന്നാം നൂറ്റാണ്ടിലെ ഒരു ഗ്രീക്ക് രേഖയിൽ ഇത്തരത്തിൽ ചുവന്ന മഷി നിർമിക്കുന്ന കേന്ദ്രത്തെപ്പറ്റിയും പരാമർശിച്ചിട്ടുമുണ്ട്. ഈജിപ്തിൽ മാത്രമല്ല മെഡിറ്ററേനിയൻ പ്രദേശത്താകെ ഈ രീതി നിലനിന്നിരുന്നുവെന്നു ചുരുക്കം. യൂറോപ്പിൽ പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് മഷിയിൽ ഈയം കലർത്തുന്ന രീതി പ്രചാരത്തിലായത്. ഓയിൽ പെയിന്റിങ്ങിനു വേണ്ടിയായിരുന്നു ഇത്. എന്നാൽ അതിനും 1400 വർഷം മുൻപേതന്നെ ഈജിപ്തുകാർക്ക് ഈ സാങ്കേതികവിദ്യ അറിയാമായിരുന്നെന്നാണു ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. പുതിയ കാലത്തെ സാങ്കേതികത ഉപയോഗിച്ച് പുരാതന കാല ശാസ്ത്രരഹസ്യങ്ങൾ വെളിച്ചത്തു കൊണ്ടുവരാനാകുമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണിതെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.കൂട്ടുകാർക്കറിയാമല്ലോ, പുരാതന ഈജിപ്തിൽ പാപ്പിറസ് താളുകളിലായിരുന്നു എഴുതിയിരുന്നത്. പാപ്പിറസ് എന്ന വാക്കിൽനിന്നാണ് ഇന്നത്തെ ‘പേപ്പറിന്റെ’ ഉദ്ഭവം. ബിസി 3200 മുതൽത്തന്നെ ഈജിപ്തിലുള്ളവർ പാപ്പിറസ് താളുകളിൽ മഷി ഉപയോഗിച്ച് എഴുതിയിരുന്നുവെന്നാണ് ചരിത്രരേഖകളിൽനിന്നു വ്യക്തമായിട്ടുള്ളത്. എന്നാൽ പാപ്പിറസ് ചുരുളുകളുടെ വൻ ശേഖരം ആദ്യമായി കണ്ടെത്തുന്നത് 1899–1900ത്തിൽ ഈജിപ്തിലെ പുരാതന നഗരമായ ടെബ്‌ടുനിസിൽനിന്നാണ്. രണ്ട് ബ്രിട്ടിഷ് പാപ്പിറോളജിസ്റ്റുമാരാണ് പിന്നീട് ടെബ്ടുനിസ് ടെംപിൾ ലൈബ്രറി എന്നു പേരു കേട്ട ആ പാപ്പിറസ് ശേഖരം കണ്ടെത്തുന്നത്. എഡി 100–200 കാലഘട്ടത്തിലായിരുന്നു ഈ ലൈബ്രറി നിർമിച്ചത്. ആ പാപ്പിറസ് താളുകൾ പരിശോധിച്ച ഗവേഷകരെ അമ്പരപ്പെടുത്തിയ കാര്യങ്ങളിലൊന്ന് അതിലെ മഷി ഇത്രയും കാലം നശിച്ചുപോകാതെ എങ്ങനെ നിലനിന്നു എന്നതായിരുന്നു. 

tebtunis-ink

അതിനെപ്പറ്റി യൂണിവേഴ്സിറ്റി ഓഫ് കോപ്പൻഹേഗനിലെ ഉൾപ്പെടെ ഗവേഷകർ പഠിച്ചു. ഒടുവിൽ തങ്ങളുടെ കണ്ടെത്തൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈയം ചേർത്ത മഷിയായിരുന്നത്രേ പുരാതന ഈജിപ്തിലുള്ളവർ എഴുതാൻ ഉപയോഗിച്ചത്. അതിനാൽത്തന്നെ മഷി വളരെ വേഗത്തിൽ ഉണങ്ങി പാപ്പിറസ് താളുകളിൽ പറ്റിച്ചേർന്നിരുന്നു. ചുവപ്പ്, കറുപ്പ് നിറങ്ങളിലുള്ള മഷികളിലായിരുന്നു പരീക്ഷണം. 12 പാപ്പിറസ് ചുരുളുകൾ ഇതിനു വേണ്ടി ഉപയോഗപ്പെടുത്തി. ഇത്തിരി മഷിയുടെ കാര്യമല്ലേ എന്നു പറഞ്ഞ് നിസ്സാരമായി തള്ളിക്കളയാൻ പറ്റില്ല ഈ ഗവേഷണത്തെ. സാധാരണ കണ്ണുകൊണ്ട് കാണാൻ സാധിക്കാത്ത കാഴ്ചകൾ കാണുന്നതിനു വേണ്ടി ഉപയോഗപ്പെടുത്തുന്ന ഇമേജിങ് സാങ്കേതികതയായ സിംക്രോട്രോൺ റേഡിയേഷൻ വിദ്യ ഉൾപ്പെടെ ഇതിൽ പ്രയോഗിച്ചു. എക്സ് റേ രശ്മികൾ മഷിയിലേക്കു പ്രയോഗിച്ചായിരുന്നു പരീക്ഷണം. 

മഷിയിലടങ്ങിയിരിക്കുന്ന മൂലകങ്ങളുടെ തന്മാത്ര ഘടനയുടെ വിശകലനം വരെ നടത്തി. മഷിയിൽ അടങ്ങിയിരിക്കുന്ന ചെറുവസ്തുക്കളുടെ ഘടന വരെ പരിശോധിച്ചു. ഫ്രാൻസിലെ പ്രശസ്തമായ യൂറോപ്യന്‍ സിംക്രോട്രോൺ റേഡിയേഷൻ ഫസിലിറ്റിയുടെ സഹായവും ഇതിനു വേണ്ടി ഉപയോഗപ്പെടുത്തി. പാപ്പിറസ് താളുകളിൽ തലക്കെട്ടുകൾ എഴുതാനും പ്രത്യേക നിർദേശങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും രേഖപ്പെടുത്താനുമായിരുന്നു പണ്ട് ചുവന്ന മഷി ഉപയോഗിച്ചിരുന്നത്. പ്രകൃതിദത്തമായ ഒരിനം ചുവന്ന മണ്ണ് വെള്ളത്തിൽ ചാലിച്ചായിരുന്നു ഈ മഷി തയാറാക്കിയിരുന്നത്. മഷിയിലെ ഇരുമ്പ്, അലൂമിനിയം, ഹെമറ്റൈറ്റ് എന്നിവയുടെ സാന്നിധ്യത്തിൽനിന്നാണ് ഉപയോഗിച്ചത് ചെമ്മണാണെന്നു തെളിഞ്ഞത്. സാധാരണ ഉപയോഗിച്ചിരുന്ന നിറങ്ങളിലും ഈജിപ്ഷ്യന്മാർ ഈയം ഉപയോഗിച്ചിരുന്നു. ചിത്രങ്ങൾ ഏറെക്കാലം നിലനിൽക്കാനായിരുന്നു അത്. സമാനമായ രീതിതന്നെയാണ് എഴുതുമ്പോഴും പ്രയോജനപ്പെടുത്തിയത്. എന്നാൽ ഇവിടെ നിറം ഏറെക്കാലം നിലനിൽക്കുക എന്നതിൽക്കവിഞ്ഞ് മറ്റൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നു. 

സാധാരണ മഷി ഉപയോഗിച്ച് പാപ്പിറസ് താളുകളിൽ എഴുതുമ്പോൾ അവ ഉണങ്ങാൻ ഏറെ നേരമെടുക്കും. അതോടെ മഷി പരക്കുകയും ചെയ്യും. എന്നാൽ ഈയം ചേര്‍ക്കുന്നതോടെ മഷി പെട്ടെന്ന് ഉണങ്ങും, ചുറ്റിലും പരക്കുകയുമില്ല. ഇത്തരം മഷികൾ നിർമിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ ഉണ്ടായിരുന്നുവെന്നും പിഎൻഎഎസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. എഡി മൂന്നാം നൂറ്റാണ്ടിലെ ഒരു ഗ്രീക്ക് രേഖയിൽ ഇത്തരത്തിൽ ചുവന്ന മഷി നിർമിക്കുന്ന കേന്ദ്രത്തെപ്പറ്റിയും പരാമർശിച്ചിട്ടുമുണ്ട്. ഈജിപ്തിൽ മാത്രമല്ല മെഡിറ്ററേനിയൻ പ്രദേശത്താകെ ഈ രീതി നിലനിന്നിരുന്നുവെന്നു ചുരുക്കം. യൂറോപ്പിൽ പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് മഷിയിൽ ഈയം കലർത്തുന്ന രീതി പ്രചാരത്തിലായത്. ഓയിൽ പെയിന്റിങ്ങിനു വേണ്ടിയായിരുന്നു ഇത്. എന്നാൽ അതിനും 1400 വർഷം മുൻപേതന്നെ ഈജിപ്തുകാർക്ക് ഈ സാങ്കേതികവിദ്യ അറിയാമായിരുന്നെന്നാണു ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. പുതിയ കാലത്തെ സാങ്കേതികത ഉപയോഗിച്ച് പുരാതന കാല ശാസ്ത്രരഹസ്യങ്ങൾ വെളിച്ചത്തു കൊണ്ടുവരാനാകുമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണിതെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

English Summary : Revealed The Secret Of The Ink Of The Ancient Egyptians In Their Papyri

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA