ADVERTISEMENT

ലോകത്തിലെ ഏറ്റവും വലിയ പക്ഷി  ഏതാണ്? കുറെക്കാലമായി ശാസ്ത്രജ്ഞർക്കിടയിൽ ഇക്കാര്യത്തിൽ തർക്കമുണ്ടായിരുന്നു. എന്നാൽ വൊറോംബി ടൈറ്റൻ (VOROMBE TITAN) എന്ന പക്ഷിയെ ഏറ്റവും വലുപ്പമുള്ള പക്ഷിയായി ഇപ്പോൾ അംഗീകരിച്ചിരിക്കുന്നു. ചിറകുണ്ടെങ്കിലും ഒട്ടകപ്പക്ഷിയെപ്പോലെതന്നെ വൊറോംബി ടൈറ്റനും പറക്കാനുള്ള കഴിവ് ഉണ്ടായിരുന്നില്ല. 60 ദശലക്ഷം വർഷത്തോളം മഡഗാസ്കറിൽ ജീവിച്ചിരുന്ന ഈ പക്ഷി അജ്ഞാത കാരണങ്ങളാൽ  ഏകദേശം ആയിരം വർഷം മുൻപ്  വംശനാശം വന്നുപോയി. 

ശരാശരി 650 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഈ വമ്പൻ പക്ഷിക്ക് ജിറാഫിന്റെ ഉയരമുണ്ടായിരുന്നു. 860 കിലോഗ്രാം ഭാരമുള്ള പക്ഷികളുടെ വരെ അസ്ഥികൂടങ്ങൾ ഗവേഷകർക്ക് കിട്ടിയിട്ടുണ്ട് .

ഒട്ടേറെ വമ്പൻ പക്ഷികളുടെ നാടായിരുന്നു മഡഗാസ്കർ. അവയുടെ അസ്ഥികൂടങ്ങളും ലോകത്തിലെ വിവിധ  മ്യൂസിയങ്ങളിലെ പക്ഷികളുടെ അസ്ഥികൂടങ്ങളും പരിശോധിച്ച ശേഷമാണ് വൊറോംബി ടൈറ്റനെ ലോകത്തെ വലിയ പക്ഷിയായി അംഗീകരിച്ചത്.

ന്യൂസീലൻഡിൽ ജീവിച്ചിരുന്ന, വംശനാശം വന്ന മോവ (MOA ) പക്ഷിയുടെ കുടുംബത്തിൽ പെട്ട ഈ പക്ഷി ഇന്ന് കാണുന്ന പക്ഷികളായ ഒട്ടകപ്പക്ഷിയുടെയും കിവിയുടെയും  രൂപഭാവങ്ങളുള്ളതാണ്. ബ്രിട്ടിഷ് ശാസ്ത്രജ്ഞനായ ആൻഡ്രൂസ് 1894ൽ കണ്ടെത്തിയ എപ്പിയോനിസ് ടൈറ്റൻ (AEPYORNIS TITAN) എന്ന പക്ഷിയായിരുന്നു  ഇതുവരെ വലിയ പക്ഷിയായി അറിയപ്പെട്ടിരുന്നത്.

English Summary : Vorombe Titan world's biggest bird

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com