ADVERTISEMENT

ക്രിസ്മസ് സമ്മാനമായി തനിക്ക് ലഭിച്ച ഫോസിൽ-ഹണ്ടിംഗ് സെറ്റ് കൊണ്ട് ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാന്റ്സ് മേഖലയിലെ തന്റെ തോട്ടത്തിൽ കുഴിക്കുകയായിരുന്നു ആറ് വയസുകാരൻ സിഡ് എന്ന സിദ്ധക് സിംഗ് ജമാത്ത്. പുഴുക്കളോ മൺപാത്രങ്ങളോ, ഇഷ്ടികകളോ ഒക്കെ ലഭിക്കുമെന്ന പ്രതിക്ഷയിലാണ് സി‍ഡ് മണ്ണ് കുഴിക്കാൻ തീരുമാനിച്ചത്. പെട്ടെന്നാണ് പാറ പോലെ എന്തിലോ തടഞ്ഞത്, പല്ലോ നഖമോ കൊമ്പോ മറ്റോ ആയിരിക്കുമെന്നാണ് സി‍‍ഡ് ആദ്യം കരുതിയത് പക്ഷേ അത് യഥാർത്ഥത്തിൽ കൊമ്പിന്റെ ആകൃതിയിലുള്ള ഫോസിലായിരുന്നു. ഇതിനെ ഹോൺ കോറൽ എന്നാണ് വിളിക്കുന്നത്.

ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള ഒരു ഫോസിൽ ആയിരുന്നുവത്. അപൂർവമായ ഈ കണ്ടെത്തൽ മൂലം താൻ ശരിക്കും ആവേശഭരിതനാണെന്ന് ആറുവയസ്സുള്ള ഇന്ത്യൻ വംശജനായ കുട്ടി പറയുന്നു. സോഷ്യൽ മീഡിയയിലെ ഒരു ഫോസിൽ ഗ്രൂപ്പിലൂടെ ഹോൺ കോറൽനെ തിരിച്ചറിയാൻ പിതാവ് വിഷ് സിങ്ങിന് കഴിഞ്ഞു. ഫോസിലിന് 488 ദശലക്ഷം വർഷം വരെ പഴക്കമുണ്ടാകാമെന്നും പറയപ്പെടുന്നു. സമുദ്രജലത്തിലെ കാൽസ്യം കാർബണേറ്റിൽ നിന്നാണ് ഈ ആകൃതിയിലുള്ള ഘടനകൾ ഉണ്ടാകുന്നത്. അക്കാലത്ത് ഇംഗ്ലണ്ട് ഭൂഖണ്ഡങ്ങളുടെ ഭൂപ്രദേശമായ പംഗിയയുടെ ഭാഗമായിരുന്നുവെന്നാണ് വിഷ് സിങ് പറയുന്നത്. ആ ഭാഗങ്ങൾ വെള്ളത്തിനടിയിൽ ആയിരുന്നിരിക്കാമെന്നും അദ്ദേഹം പറയുന്നു. 

മണ്ണിൽ കണ്ടെത്തിയ വിചിത്രമായ ആകൃതിയിലുള്ള വസ്തു കണ്ടപ്പോള്‍ ആദ്യം ഇവർക്ക് അതിശയമായിരുന്നു. ഒരു ഹോൺ കോറലും അതിനടുത്തായി ചില ചെറിയ കഷണങ്ങളുമാണ് മകൻ കണ്ടെത്തിയതെന്ന് വിഷ് സിങ് പറയുന്നു. പിറ്റേന്ന് അദ്ദേഹം വീണ്ടും അവിടെ കുഴിച്ചപ്പോൾ ഒരു മണൽ ബ്ലോക്കും കണ്ടെത്തി. അതിൽ ധാരാളം ചെറിയ കടൽജീവികളും കക്കകളും ഉണ്ടായിരുന്നു, ക്രിനോയിഡ് എന്ന് വിളിക്കപ്പെടുന്ന ഇത് ഒരു കണവയുടെ കൂടാരം പോലെയാണ്. ഇത് ചരിത്രാതീത കാലത്തേതാകാമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. 

ഫോസിലിന്റെ അടയാളങ്ങൾ കണ്ടിട്ട് ഇത് മിക്കവാറും ഇതൊരു ഒരു റുഗോസ പവിഴമാണെന്നും അവ പാലിയോസോയിക് കാലഘട്ടത്തിലേതാകാമെന്നും സിംങ് പറയുന്നു. ഇവർ താമസിക്കുന്ന ഇംഗ്ലണ്ടിന്റെ തെക്ക് ഭാഗത്തുള്ള ഈ സ്ഥലം ഫോസിലുകൾക്ക് പേരുകേട്ട പ്രദേശമാണ്.

English Summary : Indian origin boy from the UK finds age old fossil in his garden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com