അരിമണിയോളം മാത്രം വലിപ്പം, നൃത്തം ചെയ്യും : അനിമേഷൻ കഥാപാത്രത്തിന്റെ പേരുമായി മഴവിൽ ചിലന്തി

HIGHLIGHTS
  • ഇക്കൂട്ടത്തിലെ ആൺചിലന്തികൾ സുന്ദരന്മാർ തന്നെയാണ്
  • നൃത്തം ചെയ്യുന്നതും മഴവിൽ ചിലന്തികളുടെ പ്രത്യേകതയാണ്
found-new-species-peacock-spider-named-pixar-character-nemo
SHARE

ചിലന്തി എന്ന് കേൾക്കുമ്പോൾ തന്നെ  ഭയപ്പെടുന്നവരാണ് ഏറെയും. അവയുടെ രൂപം തന്നെയാണ്  അതിനുള്ള കാരണവും. എന്നാൽ ആദ്യകാഴ്ചയിൽ തന്നെ ആർക്കും ഓമനിക്കാൻ തോന്നുന്നത്ര ഭംഗിയുള്ള ഒരു കുഞ്ഞൻ ചിലന്തിയിനത്തെ കണ്ടുപിടിച്ചിരിക്കുകയാണ് ഓസ്ട്രേലിയൻ സ്വദേശിനിയായ ഷെറിൽ ഹോളിഡേ എന്ന ഗവേഷക.

നാല് മില്ലിമീറ്റർ മാത്രം വലിപ്പം വരുന്ന ചിലന്തിയിനത്തെ തെക്കൻ ഓസ്ട്രേലിയയിൽ നിന്നാണ് കണ്ടെത്തിയത്. ഓറഞ്ച് നിറത്തിലുള്ള കുഞ്ഞു മുഖവും  പച്ച നിറത്തിൽ തിളക്കമുള്ള കണ്ണുകളും കറുപ്പും വെളുപ്പും ഇടകലർന്ന വരകളുള്ള ശരീരവുമൊക്കെയായി ഇക്കൂട്ടത്തിലെ ആൺചിലന്തികൾ സുന്ദരന്മാർ തന്നെയാണ്. മഴവിൽ ചിലന്തി വർഗ്ഗത്തിൽപ്പെട്ട പുതിയൊരു  ഇനമാണ് ഇതെന്ന് ഷെറിൽ പറയുന്നു. പുതിയ ഇനത്തെ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ  അന്വേഷണത്തിൽ പലയിടങ്ങളിലായി നാൽപതോളം ചിലന്തികളെ ഷെറിൽ കണ്ടെത്തിയിരുന്നു.

ഭംഗിയുടെ കാര്യത്തിൽ  മുന്നിലായതുകൊണ്ട് തന്നെ  ലോകപ്രശസ്ത അനിമേഷൻ കാർട്ടൂൺ കഥാപാത്രമായ നീമോ എന്ന ക്ലൗൺഫിഷിന്റെ  പേരാണ്  ഇവയ്ക്ക് നൽകിയിരിക്കുന്നത്. മറേറ്റസ് എന്ന് ജനുസ്സിൽപ്പെട്ടതായതിനാൽ മുഴുവൻ പേര് മറേറ്റസ് നീമോ. നിറം ഉപയോഗിച്ചാണ് ഇവ ഇണകളെ ആകർഷിക്കുന്നത് എന്നും ഗവേഷക പറയുന്നു.  

മനോഹരമായ രൂപത്തിനു പുറമേ പെൺ വർഗ്ഗത്തെ ആകർഷിക്കാൻ നൃത്തം ചെയ്യുന്നതും മഴവിൽ ചിലന്തികളുടെ പ്രത്യേകതയാണ്. പെൺ ചിലന്തിയെ കാണുമ്പോൾ നൃത്തച്ചുവടുകൾക്ക് സമാനമായ രീതിയിൽ കാലുകൾ ചലിപ്പിക്കുകയാണ് ഇവ ചെയ്യുന്നത്.

English Summary : Found new species peacock spider named Pixar character Nemo

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

റെക്കോർഡിലേക്ക് കണ്ണുനട്ട് ഇത്തിരിക്കുഞ്ഞൻ പൈനാപ്പിൾ

MORE VIDEOS
FROM ONMANORAMA