ADVERTISEMENT

ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഈ ഭൂമി അടക്കിവാണിരുന്നവെന്നു പറയപ്പെടുന്ന ദിനോസർ ഭീമന്മാരെപ്പറ്റി കൂട്ടുകാർക്ക് അറിയാമല്ലോ ? ചില ഹോളിവുഡ് സിനിമകളിൽ ഇവയെ കണ്ടിട്ടുമുണ്ട്. എന്നാൽ ഈ ഡിനൈസർ ഭീമന്മാരെപ്പറ്റി കൂടുതൽ പഠിക്കാൻ ശ്രമിച്ചിട്ടുണ്ടോ ? മാംസഭുക്കുകളായ ദിനോസറുകളും സസ്യഭുക്കുകളായ ദിനോസറുകളുമുണ്ട് എന്നതിനപ്പുറം ഇവരിലെ ഭീകരന്മാരെപ്പറ്റിയും മറ്റ് സവിശേഷതകളെപ്പറ്റിയും അറിഞ്ഞിട്ടുണ്ടോ ? ഇല്ലെങ്കിൽ ആദ്യം അടുത്തറിയേണ്ടത് വെലോസിറാപ്റ്റർ എന്ന ദിനോസർ വിഭാഗത്തെയാണ്. മാംസഭുക്കുകളായ ദിനോസറുകളിലെ  'വേഗക്കള്ളൻ' എന്നാണ്  ഇടത്തരം വലിപ്പമുള്ള‌ വെലോസിറാപ്റ്റർ അറിയപ്പെടുന്നത്. 

ഏകദേശം 83 മുതൽ 70 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ക്രാറ്റേഷ്യസ് യുഗത്തിന്റെ ഉത്തരഘട്ടത്തിൽ ജീവിച്ചിരുന്ന ജീവികളാണ് വെലോസിപ്റ്റേഴ്സ്. ഡ്രോമയിയോസോറിഡ് തേറാപോഡ് വിഭാഗത്തിൽ പെടുന്ന ജീവികളാണ് ഇവ. വേഗതയുടെ കാര്യത്തിൽ ഇവയെ തോൽപ്പിക്കാൻ ആരും ഉണ്ടായിരുന്നില്ലെന്നാണ് ഫോസിൽ പഠനങ്ങൾ വ്യക്തമാക്കുന്നത്. പക്ഷികൾക്ക് സമാനമായി ഇവയുടെ ശരീരത്തിൽ തൂവൽ പോലെ പതുപതുത്ത രോമങ്ങൾ ഉണ്ടായിരുന്നു. 

1922-ൽ അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയുടെ ആഭിമുഖ്യത്തിൽ മംഗോളിയയിലെ ഗോബി മരുഭൂമിയിൽ നടത്തിയ പര്യവേക്ഷണത്തിലാണ്‌ വേലോസിറാപ്റ്ററിന്റെ ഫോസിൽ ആദ്യമായി കണ്ടെത്തിയത്. ഇവയുടെ ഫോസിലുകളുടെ ഭൂരിഭാഗവും ലഭിച്ചിരിക്കുന്നത് മംഗോളിയയിൽ നിന്നാണ്. ജുറാസിക് പാർക്ക് എന്ന സിനിമയിൽ സംവിധായകൻ നമുക്ക് കാണിച്ചു തരുന്നത് വെലോസിപ്റ്റർ ഇനത്തിൽപെട്ട ദിനോസറുകളുടേതിന് സമാനമായ രൂപമാണ്. 

മറ്റു വിഭാഗം ദിനോസറുകളുടെ ശരീരഘടനയിൽ നിന്നും വ്യത്യസ്തമായി ചെറിയ ശരീര ഘടനയോടുകൂടിയ ദിനോസറാണ്‌ വെലോസിറാപ്റ്റർ. എടുത്തുപറയത്തക്ക വലുപ്പമൊന്നും ഇവയ്ക്കില്ലയെന്നതാണ് മറ്റൊരു പ്രത്യേകത. ഒരു ടർക്കികോഴിയുടെ വലിപ്പവും നീളമേറിയ വാലും, ചിറകുകളുമൊക്കെയാണ് വെലോസിപ്റ്ററിന്റെ പ്രത്യേകതകൾ. ഇവ രണ്ടു കാലിൽ നടക്കുന്ന ജീവികളായിരുന്നു. 

എന്നാൽ  ഇരുകാല്പ്പാദങ്ങളിലും മൂർച്ചയേറിയ നഖങ്ങൾ ഇവയ്ക്കുണ്ടായിരുന്നു. അതിവേഗത്തിൽ പാഞ്ഞെത്തി ഇരയെ കീറിമുറിക്കാൻ ഈ നഖങ്ങൾ സഹായിക്കും. മാത്രമെല്ലാം, ഇവയുടെ തലയ്ക്ക് വലുപ്പം തീരെ കുറവായിരുന്നു എന്നതിനാൽ തന്നെ ഫോസിൽ പഠനത്തിൽ ഗോവയെ കണ്ടെത്തുക എളുപ്പമായിരുന്നു. പൂർണ്ണവളർച്ചയെത്തിയ വെലോസിറാപ്റ്ററിന്‌ 2.07 മീറ്റർ നീളവും 0.5 മീറ്റർ ഉയരവും ഉണ്ടായിരിക്കും. ശരീരഭാരം ഏകദേശം 15 കിലോഗ്രാം വരെയാണ്‌ ഉണ്ടായിരുന്നത്.

English Summary: Velociraptor Dinosaur facts and life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com