ഇവിടെ ജീവിക്കണമെങ്കിൽ ഒരു അവയവം നീക്കം ചെയ്യണം : വിചിത്ര നിയമങ്ങൾ ഏർപ്പെടുത്തിയ ഒരു ഗ്രാമം

HIGHLIGHTS
  • അടിയന്തര സാഹചര്യങ്ങൾ ഒഴിവാക്കാനാണ് ഇത്തരമൊരു നിർദ്ദേശം
  • അവയവ നീക്കം കൊണ്ട് തീർന്നില്ല ഇവിടെ ജീവിക്കുന്നതിനുള്ള നിബന്ധനകൾ
to-live-in-viillage-villa-las-estrellas-a-part-of-the-body-has-to-be-removed
Photo Credits : Wikipedia
SHARE

ശരീരത്തിൽ സാരമായ രോഗങ്ങൾ ബാധിക്കുമ്പോൾ ചില അവയവങ്ങൾ മുറിച്ചു നീക്കുന്നത് സാധാരണമാണ്. എന്നാൽ ഒരു പ്രത്യേക സ്ഥലത്ത് ജീവിക്കണമെങ്കിൽ  ഒരു അവയവം മുറിച്ച് നീക്കണമെന്നത് നിർബന്ധം ആണെങ്കിലോ ? അങ്ങനെ ഒരു സ്ഥലം ഉണ്ടോ എന്നാണ് ചോദ്യമെങ്കിൽ എങ്കിൽ തീർച്ചയായും ഉണ്ട്. അന്റാർട്ടിക്കൻ ഭൂഖണ്ഡത്തിലെ ഒരു ഗ്രാമമായ വില്ല ലാസ് എസ്ട്രല്ലാസിലാണ് വിചിത്രമായ  ഈ നിബന്ധനയുള്ളത്. ശസ്ത്രക്രിയ നടത്തി അപ്പൻഡിക്സ് നീക്കം ചെയ്തു എന്ന് ഉറപ്പു വരുത്തിയാൽ മാത്രമേ ഇവിടെ ജീവിക്കാനാകു.

ലോകത്തിന്റെ മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമായി  സൗകര്യങ്ങൾ തീരെ കുറവാണ് ഈ ഗ്രാമത്തിൽ. ചെറിയ കടകളും പോസ്റ്റോഫീസും പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളും ഒഴികെ മറ്റൊന്നും ഇവിടെയില്ല. എല്ലാ സൗകര്യങ്ങളുമുള്ള ഒരു ആശുപത്രിയിൽ എത്തണമെങ്കിൽ ആയിരം കിലോമീറ്റർ ദൂരം സഞ്ചരിക്കേണ്ടി വരും. ഈ സാഹചര്യത്തിൽ അപ്പൻഡിസൈറ്റിസ് രോഗം വന്നാൽ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുക എന്നത് പ്രായോഗികമല്ല. അപ്പൻഡിസൈറ്റിസ് മൂർച്ഛിച്ചാൽ മരണംവരെ സംഭവിക്കാൻ സാധ്യതയുള്ളതിനാലാണ് ഗ്രാമവാസികൾക്കായി ഇത്തരമൊരു നിബന്ധന നിലവിലുള്ളത്.

അപ്പൻഡിക്സ് എന്ന അവയവത്തിന് പ്രത്യേക ധർമ്മം ഒന്നും ഇന്നോളം കണ്ടെത്തിയിട്ടില്ലാത്തതിനാൽ അവയവം നീക്കം ചെയ്യുന്നത് വ്യക്തികളുടെ ജീവിതത്തെ ഒരു തരത്തിലും ബാധിക്കില്ലയെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. അന്റാർട്ടിക്കയിൽ ഗവേഷണം നടത്തുന്നതിനുവേണ്ടി എത്തുന്ന ശാസ്ത്രജ്ഞരും നാവിക - കരസേന ഉദ്യോഗസ്ഥരുമാണ്  ഈ ഗ്രാമത്തിലുള്ളത്. ഇവരിൽ ഏറെപ്പേരും കാലങ്ങളായി കുടുംബവുമൊത്ത് ഇവിടെ  താമസമാക്കിയവരുമാണ്. അടിയന്തര സാഹചര്യങ്ങൾ ഒഴിവാക്കാനാണ് ഇത്തരമൊരു നിർദ്ദേശം അധികൃതർ മുന്നോട്ടുവയ്ക്കുന്നത്.

അവയവ നീക്കം കൊണ്ട് തീർന്നില്ല ഇവിടെ ജീവിക്കുന്നതിനുള്ള നിബന്ധനകൾ. ഗ്രാമത്തിലെ സ്ത്രീകൾ, പ്രത്യേകിച്ച് സൈനിക താവളങ്ങളിൽ ഉള്ളവർ, ഗർഭം ധരിക്കരുത് എന്നും നിർദേശമുണ്ട്. വേണ്ടത്ര ചികിത്സാ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ  ഗർഭിണികളുടെയും ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങളുടെയും ജീവനുതന്നെ ആപത്തു സംഭവിച്ചേക്കാം എന്നതിനാലാണ് ഈ നിബന്ധന. ഇതൊക്കെയാണെങ്കിലും ആളുകൾ തിങ്ങിപ്പാർക്കുന്ന ഒരു ഗ്രാമം തന്നെയാണ് വിലസ് ലാസ് എസ്ട്രല്ലാസ്. ട്രക്കുകളിലും റാഫ്റ്റിങ്ങ് ബോട്ടുകളിലും ഒക്കെ കയറി മാത്രമേ ഇവിടെ എത്തിച്ചേരാനാകു. പൊതുഗതാഗത സൗകര്യങ്ങളും ഗ്രാമത്തിൽ ലഭ്യമല്ല.

English Summary: To live in this viillage Villa Las Estrellas a part of the body has to be removed

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA