ADVERTISEMENT

ഇൻജെന്യൂയിറ്റി ഹെലികോപ്റ്റർ ചൊവ്വയിൽ പറന്നതു കൂട്ടുകാർ അറിഞ്ഞുകാണുമല്ലോ. ആദ്യമായാണ് നിയന്ത്രിക്കാവുന്ന രീതിയിൽ ഒരു വാഹനം ഭൂമിയല്ലാതെ മറ്റൊരു ഗ്രഹത്തിൽ പറക്കുന്നത്. നിലവിൽ നമുക്കു മറ്റു ഗ്രഹങ്ങളിൽ പറത്താൻ പറ്റുന്ന രീതിയിലുള്ള വിമാനങ്ങളും വാഹനങ്ങളുമൊന്നും ഇല്ല. എന്നാ‍ൽ ഭാവിയിൽ അതൊക്കെ ചിലപ്പോൾ യാഥാർഥ്യമായേക്കാം. അങ്ങനെ വിമാനത്തിൽ പറന്നു സൗരയൂഥത്തിലെ ഗ്രഹങ്ങളിൽ കറങ്ങുകയാണെങ്കിൽ തീർച്ചയായും പോകേണ്ട സ്ഥലങ്ങളിലൂടെ ഒരു യാത്രയാണ് ഇവിടെ... 

ഒളിംപസ് മോൻസ്

ചൊവ്വയിലാണു വിമാനം പറത്തുന്നതെങ്കിൽ തീർച്ചയായും കാണേണ്ട കാഴ്ചയാണ് ഒളിംപസ് മോൻസ്. സൗരയൂഥത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ഒളിംപസ് മോൻസിന്റെ പൊക്കം 22– 25 കിലോമീറ്ററാണ്. നമ്മുടെ എവറസ്റ്റ് കൊടുമുടിയുടെ രണ്ടരയിരട്ടിയിലധികം. എന്നാൽ പൊക്കത്തിലുപരി, വലിയ വിസ്തീർണത്തിലാണ് ഈ പർവതം സ്ഥിതി ചെയ്യുന്നത്. 3 ലക്ഷം ചതുരശ്ര കിലോമീറ്റർ. കേരള സംസ്ഥാനത്തിന്റെ എട്ടിരട്ടിയോളം വിസ്തീർണം. ഒരു അഗ്നിപർവതമായ ഒളിംപസ് മോൻസ് കുറെക്കാലമായി നിർജീവമാണെന്നും അതല്ല സജീവമാണെന്നും ശാസ്ത്രജ്ഞർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. 

ക്രാക്കൻ മേർ

ശനിഗ്രഹം ഫെയ്മസാണ്. വളയങ്ങളൊക്കെയുള്ള ഗ്രഹം. ഇതിന്റെ ഉപഗ്രഹമായ ടൈറ്റനും വളരെ പ്രശസ്തമാണ്. അവഞ്ചേഴ്സ് കഥയിലെ സൂപ്പർ വില്ലൻ താനോസിന്റെയൊക്കെ ജന്മദേശം. എന്നാൽ ശരിക്കും ഇവിടെ ജീവനുണ്ടോ എന്നൊക്കെ ശാസ്ത്രജ്ഞർക്കു സംശയമുണ്ട്. ടൈറ്റനിലെ ഏറ്റവും വലിയ കടലാണ് ക്രാക്കൻ മേർ. വെള്ളത്തിനു പകരം മീഥെയ്ൻ നിറഞ്ഞു കിടക്കുന്ന ഈ കടൽ ഭൂമിയിലെ കാസ്പിയൻ കടലിനെക്കാൾ വിസ്തീർണമുള്ളതാണ്. ശനിയിലേക്കു നാസ വിട്ട കസീനി ദൗത്യമാണ് ഈ കടലിനെ കണ്ടെത്തിയത്. മയ്ഡ ഇൻസുല എന്ന പേരിലുള്ള ഒരു ദ്വീപും കടലിൽ കണ്ടെത്തിയിട്ടുണ്ട്.

English Summary: Olympus mons on Mars and methene sea in Saturn

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com