എലിയൊക്കെ നിസ്സാരം, പക്ഷേ വെള്ളരിക്ക കണ്ടാൽ ഞെട്ടി വിറയ്ക്കും : പൂച്ചകളുടെ ഈ പേടിയ്ക്ക് പിന്നിൽ

HIGHLIGHTS
  • പൂച്ചയ്ക്ക് മുന്നിൽ വെള്ളരിക്ക വെച്ചാൽ എന്ത് സംഭവിക്കും?
why-are-cats-scared-of-cucumbers
ചിത്രത്തിന് കടപ്പാട് : യുട്യൂബ്
SHARE

പൂച്ചയ്ക്ക് മുന്നിൽ വെള്ളരിക്ക വെച്ചാൽ എന്ത് സംഭവിക്കും?  എന്തൊരു വിചിത്രമായ ചോദ്യം എന്ന് തോന്നുന്നുണ്ടാവും അല്ലേ. എന്നാൽ അപ്രതീക്ഷിതമായി വെള്ളരിക്ക കണ്ടാൽ പൂച്ചക്കുട്ടന്മാർ നടുങ്ങുമെന്ന് ഉറപ്പ്. ഇത് തെളിയിക്കുന്ന നിരവധി വിഡിയോകൾ ഉണ്ട് യൂട്യൂബിൽ. വെള്ളരിക്ക കണ്ട് നാലുകാലിൽ പായുന്ന കുറേ പൂച്ചകളാണ് വിഡിയോകളിൽ  കാണുന്നത്.

കലിപ്പ് തോന്നിയാൽ എതിരെ നിൽക്കുന്ന വമ്പൻമാരെ  പോലും ഭയപ്പെടുത്തി ഓടിക്കുന്നവരാണ് പൂച്ചകൾ. പക്ഷേ ഓർക്കാപ്പുറത്ത് വെള്ളരിക്ക കിട്ടിക്കഴിഞ്ഞാൽ  അവർ ഭയപ്പെടുക തന്നെ ചെയ്യും. ഭക്ഷണം കഴിക്കുന്നതിനിടെ തൊട്ടടുത്ത് സാലഡ് വെള്ളരി കിടക്കുന്നത് കണ്ട് രണ്ടു മുഴം മുകളിലേക്ക് ചാടി പരക്കംപായുന്ന പൂച്ചകളെ വരെ ഈ വിഡിയോയിൽ കാണാം. പല ആളുകൾ പകർത്തിയ പൂച്ചകളുടെ ഇത്തരം രംഗങ്ങളുള്ള വിഡിയോയാണിത്.

ഏറെ കൗതുകത്തോടെയാണ് ആളുകൾ വിഡിയോ കണ്ട് പ്രതികരിക്കുന്നത്. എന്നാൽ ഇത് പൂച്ചകളുടെ ജന്മ സ്വഭാവമാണെന്ന് മൃഗങ്ങളുടെ പെരുമാറ്റത്തെ കുറിച്ച് ഗവേഷണം നടത്തുന്ന കോൺ സ്ലൊബോച്ചിക്കോഫ് പറയുന്നു. വെള്ളരിക്കയുടെ ആകൃതി കണ്ട് പെട്ടെന്ന് പാമ്പാണെന്ന് തെറ്റിദ്ധരിച്ചാണ് പൂച്ചകൾ ഭയക്കുന്നത്. തറയിൽ ഇഴഞ്ഞു നീങ്ങുന്ന എന്തിനെയെങ്കിലും പെട്ടെന്ന് കണ്ടാൽ ഒന്നോ രണ്ടോ അടി മുകളിലേക്ക് പൂച്ചകൾ  നിന്നനിൽപ്പിൽ ചാടുന്നത് സാധാരണമാണ്. അവയുടെ കടി ഏൽക്കാതിരിക്കാൻ പൂച്ചകൾ പയറ്റുന്ന ഒരു സൂത്രമാണിത്. ഇതേ വിദ്യ തന്നെയാണ് വെള്ളരിക്ക കാണുമ്പോൾ ഇവ പ്രയോഗിക്കുന്നത്.

വെള്ളരിക്ക എന്നല്ല  പാമ്പുമായി സാദൃശ്യം തോന്നുന്ന എന്തിനെ കണ്ടാലും പൂച്ചകളുടെ പ്രതികരണം ഇങ്ങനെ തന്നെയാവും. പെട്ടെന്നുണ്ടാകുന്ന ഇത്തരം ഭയങ്ങൾ അവയുടെ മാനസിക ആരോഗ്യത്തെ  സാരമായി ബാധിച്ചേക്കാം എന്നും വിദഗ്ധർ പറയുന്നു. മാത്രമല്ല  ഭയം തോന്നിയ ചുറ്റുപാടുകളോട്  സ്ഥിരമായ ഒരു അകൽച്ചയും  ഇവ പ്രകടമാകാറുണ്ട്. അതിനാൽ ഒരു കാരണവശാലും വിനോദത്തിനുവേണ്ടി പൂച്ചകളെ ഭയപ്പെടുത്താൻ ശ്രമിക്കരുത്  എന്ന മുന്നറിയിപ്പും വിദഗ്ധർ പങ്കുവെയ്ക്കുന്നുണ്ട്.

English Summary : Why are cats scared of cucumbers

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA