നടപ്പാതയിൽ കളിക്കുന്ന പെൺകുട്ടിയുടെ ശരീരത്തിന്റെ മുക്കാൽഭാഗവും ഭൂമിക്കടിയിൽ: ഇതെന്ത് മറിമായം?

HIGHLIGHTS
  • ഭൂമിക്കടിയിലാണ് പെൺകുട്ടിയുടെ ശരീരം എന്നേ ആർക്കും തോന്നു
viral-photo-of-a-girl-stuck-in-sidewalk-and-confused-social-media
SHARE

കണ്ണുകളെ കുഴപ്പിക്കുന്ന അനേകം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ അവിശ്വസനീയമായ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് ടിം കീറ്റ്സ്മാൻ എന്ന വ്യക്തി. കല്ലുപാകിയ ഒരു നടപ്പാതയിൽ കളിക്കുന്ന കൊച്ചു പെൺകുട്ടിയാണ് ചിത്രത്തിലുള്ളത്. പക്ഷേ പിങ്ക് ഉടുപ്പുമിട്ട് കളിപ്പാട്ടത്തിൽ നോക്കിനിൽക്കുന്ന പെൺകുട്ടിയുടെ നെഞ്ചിനു താഴേക്കുള്ള ഭാഗം ചിത്രത്തിൽ കാണാനില്ല. ഒറ്റനോട്ടത്തിൽ ഭൂമിക്കടിയിലാണ് പെൺകുട്ടിയുടെ ശരീരം എന്നേ ആർക്കും തോന്നു.

ഇത് ഫോട്ടോഷോപ്പല്ല എന്ന അടിക്കുറിപ്പോടെയാണ് കിം സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കു വെച്ചിരിക്കുന്നത്. സംഭവം എന്താണെന്ന് ഒരു എത്തും പിടിയും കിട്ടാതെ നിരവധി ആളുകൾ ഫോട്ടോ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഏറെനേരം കിണഞ്ഞു പരിശ്രമിച്ചിട്ടും എന്താണ് ശരിക്കും ചിത്രത്തിന് സംഭവിച്ചതെന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ലയെന്ന് പലരും കമന്റുകളായി കുറിക്കുന്നു. അതേസമയം സെക്കൻഡുകൾക്കുള്ളിൽ കാര്യം മനസ്സിലായവരുമുണ്ട്.

നടപ്പാതക്ക് സമീപമുള്ള പുൽത്തകിടി അല്പം ഉയരത്തിലാണ് ഉള്ളത്. പുൽത്തകിടിയുടെ മതിലിനപ്പുറം പെൺകുട്ടി നിൽക്കുകയാണ് ചെയ്യുന്നത്. മതിലിന്റെ നിറവും നടപ്പാതയുടെ നിറവും തമ്മിൽ തെല്ലും വ്യത്യാസമില്ലാത്തതാണ് കാഴ്ചക്കാരെ കുഴപ്പിക്കുന്നത്. പോരാത്തതിന് മതിൽക്കെട്ടിന്റെ  മുകളിലെ സിമന്റ് അവിടെവിടെയായി അല്പം ഇളകി പോയിട്ടുള്ളതിനാൽ അത് നടപ്പാതയുടെ തുടർച്ചയാണെന്ന് മാത്രമേ തോന്നു. ആയിരക്കണക്കിന് ലൈക്കുകളും നൂറുകണക്കിന് കമന്റുകളുമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

English summary : Viral photo of a girl stuck in sidewalk and confused social media

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA