കിട്ടി, ഭൂതപ്രേതങ്ങളെയും ദോഷങ്ങളെയും ആട്ടിയോടിക്കുന്ന മാന്ത്രിക ലോക്കറ്റ്

HIGHLIGHTS
  • കണ്ണുവയ്ക്കൽ ഒഴിവാക്കാനായിരുന്നത്രേ ഇത്തരം ലോക്കറ്റുകൾ
mysterious-1500-year-old-amulet-that-protects-from-evil-sprits-is-unearthed-in-israel
Photo Credit: Israel Antiquities Authority
SHARE

നാൽപതു വർഷം മുൻപ് കണ്ടെത്തപ്പെട്ട ചരിത്ര കാലത്തെ ഒരു മാന്ത്രിക ലോക്കറ്റ്. ഭൂതപ്രേതങ്ങളിൽ നിന്നും കണ്ണുവയ്ക്കലിൽ നിന്നും രക്ഷിക്കുന്ന ഈ ലോക്കറ്റ് ഇസ്രയേൽ ആന്റിക്വിറ്റി അധികൃതർക്കാണു കിട്ടിയത്. വടക്കൻ ഇസ്രയേലിൽ നിന്നായിരുന്നു നാൽപതു വർഷം മുൻപ് ഇതാദ്യം കണ്ടെത്തിയത്. 1500 വർഷം മുൻപ് ബൈസന്റിയൻ കാലഘട്ടത്തിൽ മാലയ്ക്കൊപ്പം ഉപയോഗിച്ചിരുന്നതാണ് ഈ ലോക്കറ്റെന്നു കരുതുന്നു. ആ സമയം കിഴക്കൻ റോമാ സാമ്രാജ്യമായിരുന്നു ഈ മേഖല ഭരിച്ചിരുന്നത്. ലോക്കറ്റിൽ ഗ്രീക്ക് അക്ഷരങ്ങൾ പതിപ്പിച്ചിട്ടുണ്ട്. ദൈവം എന്നർഥമാക്കുന്നതാണ് ഈ വാക്കുകൾ എന്നാണു കരുതുന്നത്. സോളമന്റെ മുദ്ര എന്നാണു ഈ ലോക്കറ്റുകൾ പഴയകാലഘട്ടത്തിൽ അറിയപ്പെട്ടതെന്നു വിദഗ്ധർ പറയുന്നു.

നാൽപതു വർഷം മുൻപ് വടക്കൻ ഇസ്രയേലിലെ ഗെയ്‌ലി കടലിനു പടിഞ്ഞാറ് ആർബെലിലുള്ള ഒരു പ്രാചീന സിനഗോഗിൽ നിന്നായിരുന്നു ഈ ലോക്കറ്റ് ആദ്യം കണ്ടെത്തിയത്. മൂന്നിഞ്ചു നീളവും എട്ടിഞ്ചു വീതിയുമുള്ളതാണ് ഇത്. ത്രികോണാകൃതിയാണു ലോക്കറ്റിന്. പ്രദേശവാസിയായ ടോവ ഹവീവ് എന്ന വനിതയ്ക്കായിരുന്നു ഇതു കിട്ടിയത്. അവരുടെ മരണശേഷം ബന്ധുക്കൾ സൂക്ഷിച്ചിരുന്ന ലോക്കറ്റ് പിന്നീട് അധികാരികൾക്കു കൈമാറുകയായിരുന്നു.പഴയകാലത്ത് ഇത്തരം ലോക്കറ്റുകൾ ഗെയ്‌ലി മേഖലയിലും ലബനനിലുമൊക്കെ വ്യാപകമായിരുന്നെന്നു ഗവേഷകർ പറയുന്നു. 

അന്നത്തെ ആളുകൾ കണ്ണുവയ്ക്കലിനെ പേടിച്ചിരുന്നു. ചില ദുർമന്ത്രവാദികൾക്ക് നോട്ടത്തിലൂടെ ആളുകളിൽ ദൗർഭാഗ്യം കൊണ്ടുവരാനാകുമെന്നു ജനങ്ങൾ വിശ്വസിച്ചിരുന്നു. ഈ കണ്ണുവയ്ക്കൽ ഒഴിവാക്കാനായിരുന്നത്രേ ഇത്തരം ലോക്കറ്റുകൾ പ്രധാനമായും ഉപയോഗിച്ചിരുന്നത്. സ്ത്രീകളും കുട്ടികളുമായിരുന്നു കൂടുതലും ഇതു ധരിച്ചിരുന്നത്.

ലോക്കറ്റ് കണ്ടെത്തിയ ഇസ്രയേലി പട്ടണമമായ ആർബെൽ ജറുസലമിൽ നിന്നു രണ്ടുമണിക്കൂർ യാത്രാദൂരത്തിലാണു സ്ഥിതി ചെയ്യുന്നത്.വെറും 730 പേരാണ് ഇവിടെ താമസിക്കുന്നത്. ഇവിടം അറിയപ്പെടുന്നത് ഒരു പുരാതന സിനഗോഗിന്റെ പേരിലാണ്. എഡി നാലാം നൂറ്റാണ്ടിലാണ് ഈ സിനഗോഗ് നിർമിക്കപ്പെട്ടതെന്നു കരുതപ്പെടുന്നു.

English summary : Mysterious 1500 year old amulet that protects from evil sprits is unearthed in Israel

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA