കടലിൽ നിന്നു പിടിച്ച മത്സ്യത്തിന്റെ വയറിൽ പൊട്ടിക്കാത്ത മദ്യക്കുപ്പി? വിഡിയോ വൈറൽ

HIGHLIGHTS
  • വിഡിയോയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തുകൊണ്ട് പലരുമെത്തി
fisherman-finds-unopened-bottle-of-liquor-inside-a-fish-viral-video
ചിത്രത്തിന് കടപ്പാട് : യുട്യൂബ്
SHARE

ഒരുപാട് വിസ്മയങ്ങള്‍ ഒളിപ്പിച്ച ഒരു അദ്ഭുത ലോകമാണ് സമുദ്രം. മത്സ്യബന്ധനത്തിന് പോകുന്നവരിൽ‍‍ പലർക്കും അത്തരത്തിലുള്ള വിസ്മയിപ്പിക്കുന്ന, വിലപിടിപ്പുള്ള പല വസ്തുക്കളും കിട്ടാറുമുണ്ട്. എന്നാൽ ഒരു മത്സ്യതൊഴിലാളിയ്ക്കു കിട്ടിയ മീൻ മുറിച്ചപ്പോൾ ലഭിച്ചത്  പൊട്ടിക്കാത്ത ഒരു മദ്യക്കുപ്പിയായിരുന്നു. സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന ഈ വിഡിയോയിൽ ഒരു ബോട്ടിൽ ഒരാൾ ഒരു വലിയ മീന്‍ മുറിക്കുകയാണ്.. അതിനെ നടുവെ മുറിച്ച് വയർ വൃത്തിയാക്കുമ്പോൾ അയാളെ അദ്ഭുതപ്പെടുത്തി ഒരു മദ്യക്കുപ്പി ലഭിക്കുന്നു, പൊട്ടിക്കാത്ത ആ കുപ്പി നിറയെ മദ്യവും ഉണ്ടായിരുന്നു.  കുപ്പി ലഭിച്ചതിലുള്ള ആഹ്ളാദ പ്രകടനങ്ങളും വിഡിയോയിൽ കാണാം. 

സമൂഹമാധ്യമങ്ങളിൽ പങ്കിട്ട ഈ വിഡിയോ വളരെ വേഗമാണ് വൈറലായത്. പക്ഷേ ഈ  വിഡിയോയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തുകൊണ്ട് പലരുമെത്തി. ഇത്രയും വലിയ കുപ്പി എങ്ങനെയാണ് ആ മീൻ വിഴുങ്ങുക? വിഡിയോ യഥാർഥമാണെങ്കിൽ കുപ്പിയുമായി എങ്ങനെയാണ് മീൻ ജിവിച്ചത് എന്നൊക്കയാണ്  പലരും സംശയം ചോദിക്കുന്നത്.  വിഡിയോയിലെ ഈ രണ്ട് മത്സ്യത്തൊഴിലാളികൾ സമുദ്രത്തിൽ എവിടെയാണെന്നും വ്യക്തമല്ല.

വിഡിയോ വൈറലാകുന്നതിനായി മീന്‍ മുറിക്കുന്നതിന് മുൻപ് അതിന്റെയുള്ളിൽ കുപ്പി തിരുകി കയറ്റിയതാകാമെന്നും ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ മനുഷ്യർ വലിച്ചെറിയുന്ന മാലിന്യങ്ങൾ ഇവ വിഴുങ്ങുന്നത് അസാധാരണമായ കാര്യമല്ല. മത്സ്യങ്ങളും മറ്റു കടൽ ജീവികളും അവ വിഴുങ്ങുകയും ജീവൻ അപകടത്തിലാകുകയും ചെയ്യാറുമുണ്ട്. അത്തരത്തിൽ കുപ്പി വിഴുങ്ങിയ ഒരു മീനാകാം അതെന്നും മറ്റു ചിലർ പറയുന്നു. ദൃശ്യങ്ങൾ സത്യമാണെങ്കിലും അല്ലെങ്കിലും വിഡിയോ സോഷ്യൽ ലോകത്ത് വൈറലാണ്. 

English summary: Fisherman finds unopened bottle of liquer inside a fish – Viral video

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA