ആകാശത്തി‍ൽ ചക്രാകൃതിയിൽ ‘പുകച്ചുഴലി’; കാരണം ചൈനീസ് റോക്കറ്റെന്നു കണ്ടെത്തൽ

HIGHLIGHTS
  • ചുഴലിയുടെ കാരണം കണ്ടെത്താനാകാതെ ആളുകൾ കുഴങ്ങി
strange-spiral-in-the-skies-spotted-across-the-pacific-explained
ചിത്രത്തിന് കടപ്പാട് ; ഫെയ്സ്ബുക്ക്
SHARE

ഈ മാസം തുടക്കത്തിൽ വടക്കുപടിഞ്ഞാറൻ പസിഫിക് മേഖലയിൽ ചക്രാകൃതിയിൽ ചുഴലിരൂപത്തിൽ കണ്ടെത്തിയ പുകവലയം പ്രദേശവാസികളെ അമ്പരപ്പിച്ചിരുന്നു. അവഞ്ചേഴ്സ് കഥാപാത്രം ഡോക്ടർ സ്ട്രേഞ്ചിന്റെ സിനിമകളിലൊക്കെ കാണുന്ന പോലുള്ള  ചുഴലിയുടെ കാരണം കണ്ടെത്താനാകാതെ ആളുകൾ കുഴങ്ങി. വടക്കുപടിഞ്ഞാറൻ പസിഫിക്കിലെ ന്യൂ കാലിഡോണിയ, ടോക്‌ലോ, സമോവ, ഫിജി തുടങ്ങിയ ദ്വീപുകളിൽ കാഴ്ച ദൃശ്യമായിരുന്നു. കഴിഞ്ഞ മേയ് ആദ്യ ആഴ്ചയിലും ഇതുപോലെ കാഴ്ച ഈ മേഖലയിൽ ദൃശ്യമായിരുന്നു.

തുടർന്നാണു യുഎസിലെ ജ്യോതിശ്ശാസ്ത്രജ്ഞനായ ജൊനാഥൻ മക്ഡവലിനോട്, സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു പ്രാദേശി ബഹിരാകാശ ഏജൻസികൾ സമീപിച്ചത്. ജൊനാഥൻ പിന്നീട് നടത്തിയ കംപ്യൂട്ടേഷനൽ പഠനത്തിലാണ് ഇതിന്റെ കാരണം കണ്ടെത്തിയത്. ഒരു ചൈനീസ് റോക്കറ്റാണ് പ്രശ്നത്തിനു കാരണമായത്. മേഖലയ്ക്കടുത്തുള്ള സിചാങ് ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിൽ നിന്നും വിക്ഷേപിക്കപ്പെട്ട ലോങ് മാർച്ച് 2 സി റോക്കറ്റിൽ നിന്നു പുറത്തേക്കു വമിച്ച പുകയാണ് ആകാശത്ത് ചുഴിയുടെ ആകൃതിയിൽ പുകചക്രം തീർത്തത്. യോഗാൻ 30 എന്നറിയപ്പെടുന്ന ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനായിരുന്നു ദൗത്യം. 

കഴിഞ്ഞ മേയിലും ചൈന ഇതുപോലൊരു റോക്കറ്റ് വിക്ഷേപണം നടത്തിയിരുന്നെന്നും ഇതാണു മെയിലെ പുകചക്രത്തിനു കാരണമായതെന്നും മക്ഡവൽ പറയുന്നു. ന്യൂ കാലിഡോണിയ, വന്വാട്ടു തുടങ്ങിയ ദ്വീപുകളുടെ മുകളിലൂടെയാണു റോക്കറ്റുകളുടെ വിക്ഷേപണ പഥം.

2009 ഡിസംബറി‍ൽ നോർവേയിലും ഇതുപോലൊരു പ്രതിഭാസം കണ്ടിരുന്നു. പ്രഭാതത്തിൽ ആകാശത്ത് ഒരു വലിയ നീല പ്രഭാവലയം പ്രത്യക്ഷപ്പെടുകയായിരുന്നു. കാഴ്ച കണ്ട് ആളുകൾ പേടിച്ചതിനാൽ മേഖലയിൽ കുറച്ചുദിവസങ്ങൾ ഭീതി ഉടലെടുത്തു. ഒടുവിൽ ഇതിന്റെ കാരണവും കണ്ടെത്തി. റഷ്യ നടത്തിയ ഒരു മിസൈൽ പരീക്ഷണമാണു ഈ പ്രഭാവലയത്തിനു കാരണമായത്. ജിൻസെഡ് ബുലവ എന്നറിയപ്പെടുന്ന ഈ പരീക്ഷണം പിന്നീട് പരാജയമായി മാറി.

English summary: Strange spiral in the skies' spotted across the Pacific explained

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA