മഴവില്ലഴകിൽ കൂറ്റൻ പാമ്പ്, കഴുത്തിൽ ചുറ്റി യുവതി; വിസ്മയിച്ച് സോഷ്യൽ ലോകം

HIGHLIGHTS
  • പാമ്പുകളെ പേടിയുള്ളവർ പോലും ഈ സുന്ദരന്റെ ദൃശ്യങ്ങൾ കണ്ടങ്ങിരുന്നു പോകും
viral-video-of-a-gorgeous-rainbow-snake-posted-by-the-reptile-zoo
Photo credits : Instagram
SHARE

പാമ്പുകളുടെ ലോകത്തെ ഒരു സുന്ദരിയുടെ വിഡിയോ കണ്ട് വിസ്മയിച്ചിരിക്കുകയാണ് സോഷ്യൽ ലോകം.‘മൈ ലവ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഭീമൻ പാമ്പിന്റെ ദൃശ്യങ്ങൾ ആരേയും അതിശയിപ്പിക്കും. ഒരു സ്ത്രീ ഈ വലിയ പാമ്പിനെ കഴുത്തിൽ തൂക്കിയിട്ടിരിക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. ഒറ്റനോട്ടത്തിൽ പാമ്പിന് നീലനിറമാണെന്ന് തോന്നുമെങ്കിലും സൂക്ഷ്മമായി നിരീക്ഷിക്കുമ്പോൾ പല നിറങ്ങൾ മാറിമാറി വരുന്നതായി കാണാം. പാമ്പ് അനങ്ങുന്നതനുസരിച്ച്  അതിന് പല നിറങ്ങൾ കൈവരുന്നതും ദൃശ്യങ്ങളിൽ കാണാം  ദ റെപ്റ്റൈൽ സൂ എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച വിഡിയോയ്ക്ക് ആയിരക്കണക്കിന് ലൈക്കുകളാണ്.

‘മൈ ലവ്’എന്ന പേരിന് പിന്നിലും ഒരു കാരണമുണ്ട്. മൃഗശാലയിലെ ഏറ്റവും മനോഹരമായ പാമ്പുകളിലൊന്നാണിതെന്നും അവൾ സുന്ദരിയും സ്വീറ്റ് ഹാർട്ടും ആയതുകൊണ്ടാണ് ‘മൈ ലവ്’ എന്ന പേര് ഇട്ടിരിക്കുന്നതെന്നും പോസ്റ്റിൽ കുറിക്കുന്നു. ഈ ഭീമൻ ഉരഗത്തിന്റെ ദൃശ്യങ്ങൾ കണ്ണിന് വിരുന്നാണ്. സാധാരണ പാമ്പുകളെ പേടിയുള്ളവർ പോലും ഈ സുന്ദരിയുടെ ദൃശ്യങ്ങൾ കണ്ടങ്ങിരുന്നുപോകും. പാമ്പിന്റെ സൗന്ദര്യത്തെ പ്രശംസിച്ചും ഈ മഴവില്ലഴകുള്ള പാമ്പിനോടുള്ള സ്നേഹം അറിയിച്ചുകൊണ്ടും നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ. ‘എന്നെങ്കിലുമൊരിക്കൻ നിന്നെ കാണാൻ വരു’മെന്നാണ് ഒരു ആരാധകന്റെ കമന്റ്. 

അമേരിക്കൻ ഐക്യനാടുകളുടെ തെക്കുകിഴക്കൻ മേഖലയിൽ ഫാരൻസിയ എറിട്രോഗ്രാമ എന്നറിയപ്പെടുന്ന റെയിൻബോ പാമ്പുകൾ വളരെ സാധാരണമായി കാണപ്പെടുന്നു. അവ സാധാരണയായി 36 മുതൽ 48 ഇഞ്ച് വരെ നീളം വയ്ക്കുന്നവയാണ്, എന്നിരുന്നാലും ചിലത് 66 ഇഞ്ച് വരെ നീളം വയ്ക്കാറുമുണ്ട്.

English summary: Viral Video of this gorgeous Rainbow Snake posted by The reptile zoo

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA