ADVERTISEMENT

ഭൂമിയിൽ ജീവിച്ചിരിക്കുന്നതിൽ വച്ച് ഏറ്റവും ഭീകരന്മാരായി കരുത്തപ്പെടുന്നവർ തമ്മിലുള്ള ഏറ്റുമുട്ടൽ. ഭീമൻ തലയോട്ടിയും ശക്തമായ പല്ലും ടിറെക്‌സിനെ  സഹായിക്കുമ്പോൾ വലുപ്പമാകും സ്പൈനൊസോറസിന്റെ ബലം. കരയിൽ വച്ച് പോരടിച്ചാൽ സാരമായ പരുക്കുകളോടെ രണ്ടു പേരും പൊരുതി നിന്നേക്കും. വെള്ളത്തിൽ വച്ചാണ് യുദ്ധമെങ്കിൽ ടിറെക്‌സിന് പരാജയം സമ്മതിക്കേണ്ടി വരും!

ടി റെക്‌സ് (T .rex )

∙നീളം : 12 മീറ്റർ 

∙ഉയരം : 6 മീറ്റർ വരെ 

∙ഭാരം : 14000 കിലോഗ്രാം വരെ 

∙ജീവിതകാലം : 6.8 കോടി വർഷം മുൻപ് 

∙ശാസ്ത്രനാമം : Tyrannosaurus rex 

∙വേഗം : മണിക്കൂറിൽ 27 കി. മീ

∙കരുത്ത് : കരുത്തുറ്റ വലിയ തലയോട്ടി. തലയോട്ടിയുടെ ഭാരം തുലനം ചെയ്യുന്ന നീണ്ട വാൽ. ശക്തമായ പിൻകാലുകൾ. കടിയുടെ ശക്തിയിൽ ദിനോസറുകളുടെ കൂട്ടത്തിൽ രണ്ടാമത്. 

ടിറെക്‌സിന്റെയും സ്പൈനൊസോറസിന്റെയും മുൻ കാലുകൾക്ക് നീളം വളരെ കുറവാണ്. പക്ഷെ അതിലെ മൂർച്ചയുള്ള നഖങ്ങൾ ഇരകളെ പരുക്കേൽപ്പിക്കാൻ പോന്നതാണ്! 

t-rex-vs-spinosaurus-fight-comparison1
Spinosaurus. Photo Credits: Daniel Eskridge/ Shutterstock.com

സ്പൈനൊസോറസ് (Spinosaurus)

പേരു സൂചിപ്പിക്കുന്നതു പോലെ മുതുകത്ത് മുള്ളുകളുള്ള ഭീമൻ ഡൈനൊസോർ. വലുപ്പത്തിലും ആക്രമണ സ്വഭാവത്തിലും ഒട്ടും പിന്നിലല്ല. വെള്ളത്തിലും ജീവിക്കാനറിയാം. 

∙നീളം : 16 മീറ്റർ 

∙ഉയരം : 7 മീറ്റർ വരെ 

∙ഭാരം : 7500 കിലോഗ്രാം വരെ 

∙ജീവിതകാലം : 9.3 കോടി വർഷം മുൻപ് 

∙ശാസ്ത്രനാമം : Spinosaurus aegyptiacus 

∙വേഗം : മണിക്കൂറിൽ 25 കി. മീ

∙കരുത്ത് : മെലിഞ്ഞു നീണ്ട തലയോട്ടി. മൂർച്ചയേറിയ പല്ലുകൾ. കരയിലും വെള്ളത്തിലും വേട്ടയാടാൻ മിടുക്കർ. 

കൂടുതൽ അറിയാൻ

English summary: T-Rex vs Spinosaurus-Fight comparison

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com