ADVERTISEMENT

കഴിവിലും കരുത്തിലും തുല്യശക്തികളായവർ തമ്മിൽ ഏറ്റുമുട്ടിയാൽ എന്ത് സംഭവിക്കും?

ചെന്നായ (Grey Wolf) – നായ കുടുംബത്തിലെ ശക്തരായ ഇരപിടിയന്മാർ. ഇരയെ കൂട്ടമായി ആക്രമിച്ചു വീഴ്ത്തുന്നതാണ് പതിവ്. കൂട്ടത്തെ  നയിക്കുന്നത് ആൺചെന്നായയാണ്.

ശരീര നീളം - 2 മീറ്റർ വരെ 

ഭാരം - 60 കിലോഗ്രാം വരെ 

ആയുസ്സ് - 14 വർഷം വരെ 

വേഗം - മണിക്കൂറിൽ 60 കി. മീ.

ശാസ്ത്ര നാമം - Canis Lupus 

കരുത്ത് - മൂർച്ചയേറിയ പല്ലുകൾ പോരാട്ടത്തിൽ ഏറെ സഹായിക്കും. ബുദ്ധിശക്തിയിൽ മുന്നിൽ. കൂടുതൽ ദൂരം ഒരേ വേഗത്തിൽ മുന്നേറാനുള്ള കഴിവ്. 

∙ചെന്നായ്ക്കൾ മണം പിടിച്ചാണ് കാര്യങ്ങൾ മനസ്സിലാക്കുന്നത്. കഴുതപ്പുലുകൾക്ക് കാഴ്ചയാണ് ശക്തി. 

∙സ്പോട്ടഡ്  ഹയെനകൾക്ക് 'ലാഫിങ് ഹയെന' എന്നും പേരുണ്ട്. മനുഷ്യർ പൊട്ടിച്ചിരിക്കുന്നു പോലെ ശബ്ദമുണ്ടാക്കാൻ ഇവർക്കറിയാം! 

കഴുതപ്പുലി (Spotted Hyena) 

ആഫ്രിക്കയിൽ കണ്ടു വരുന്ന ഇവർ മറ്റു ജീവികൾ വേട്ടയാടിയതിന്റെ ബാക്കി കഴിക്കുന്നവരാണെങ്കിലും ഇരയെ കൂട്ടമായി ആക്രമിക്കാൻ മിടുക്കർ. പെൺ കഴുതപ്പുലിയാണ് നേതാവ്.

ശരീര നീളം - 1.7 മീറ്റർ 

ഭാരം - 64 കിലോഗ്രാം വരെ 

വേഗത - മണിക്കൂറിൽ 64 കി. മീ

ആയുസ്സ് - 12 വർഷം  

ശാസ്ത്ര നാമം - Crocuta crocuta

കരുത്ത് - ഇരയുടെ എല്ലുകൾ കടിച്ചു നുറുക്കാൻ കരുത്തുള്ള താടിയെല്ല്. തന്നേക്കാൾ ഇരട്ടിയിലധികം ഭാരമുള്ള മൃഗങ്ങളെ കൂട്ടത്തോടെ ആക്രമിച്ച് കീഴ്‌പ്പെടുത്തും.

 

കഴിവിലും കരുത്തിലും തുല്യശക്തികളായവർ തമ്മിലുള്ള പോരാട്ടം. വേഗവും ബുദ്ധിശക്തിയും ചെന്നായ്ക്ക് കരുത്താകുമെങ്കിലും സിംഹത്തെക്കാൾ ഉറപ്പുള്ള താടിയെല്ലുകൊണ്ടുള്ള കഴുതപ്പുലിയുടെ ആക്രമണം ശക്തമായിരിക്കും. അന്തിമ വിജയം, കഴുതപ്പുലിക്കാകാനാണ് സാധ്യത.

കൂടുതൽ അറിയാൻ

English summary : Grey Wolf vs Spotted Hyena-Fight comparison

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com