ADVERTISEMENT

രണ്ട് തുല്യശക്തികളായ റെറ്റിക്കുലേറ്റഡ് പൈത്തൺ (Reticulated Python) എന്ന പെരുമ്പാമ്പും ലോകത്തെ ഏറ്റവും ഭാരമുള്ള പാമ്പായ അനാക്കോണ്ടയും തമ്മിൽ ഏറ്റു മുട്ടിയാൽ അന്തിമ വിജയം ആർക്കായിരിക്കും.

 

 

 

പെരുമ്പാമ്പ് (Python)

 

 

 

ഏറ്റവും നീളമുള്ള പാമ്പ് എന്ന റെക്കോഡുള്ള റെറ്റിക്കുലേറ്റഡ് പൈത്തൺ (Reticulated Python) എന്ന പെരുമ്പാമ്പിനെപ്പറ്റിയാണ് ഇവിടെ പറയുന്നത്. 

 

 

 

ശരീരനീളം - 6.25 മീറ്റർ വരെ 

 

ഭാരം - 160 കിലോഗ്രാം വരെ 

 

ആയുസ്സ് - 20 വർഷം വരെ 

 

ശാസ്ത്രനാമം - Malayopython reticulatus 

 

കരുത്ത് - ഇരയെ ഞെരിച്ചു കൊല്ലാനുള്ള കഴിവ്. അനാക്കോണ്ടയേക്കാൾ നീളം. 

 

 

 

ഭാരത്തിന്റെ കാര്യത്തിൽ റെറ്റിക്കുലേറ്റഡ് പൈത്തണിന് മൂന്നാം സ്ഥാനമേയുള്ളൂ. അനാക്കോണ്ടയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്ത് ബർമീസ് പൈത്തൺ എന്ന പെരുമ്പാമ്പാണ്.

 

 

 

അനാക്കോണ്ട (Anaconda)

 

 

 

ലോകത്തെ ഏറ്റവും ഭാരമുള്ള പാമ്പ്.

 

 

 

ശരീരത്തിന്റെ നീളം - 4.6 മീറ്റർ വരെ 

 

ഭാരം - 225 കിലോഗ്രാം വരെ 

 

ആയുസ്സ് - 10 വർഷം വരെ 

 

ശാസ്ത്രനാമം - Eunectes murinus 

 

കരുത്ത് - നീളത്തിൽ ഒന്നാമതല്ലെങ്കിലും ഭാരത്തിൽ റെറ്റിക്കുലേറ്റഡ് പൈത്തണിനേക്കാൾ മുന്നിൽ. 

 

 

 

ശരിക്കും തുല്യശക്തികളുടെ പോരാട്ടം! ഭാരക്കൂടുതലുള്ള അനാക്കോണ്ട പെരുമ്പാമ്പിനെ ചുറ്റിവരിയാൻ സാധ്യതയുണ്ട്. പക്ഷേ, നീളം കൂടുതലുള്ളതിനാൽ വിഴുങ്ങാൻ കഴിയില്ല ! അനാക്കോണ്ടയുടെ ഭാരത്തെ തോൽപിച്ച് വിരിഞ്ഞു മുറുക്കാൻ പെരുമ്പാമ്പിനു കഴിഞ്ഞാൽ വിഴുങ്ങാൻ പറ്റും. ഇരുകൂട്ടർക്കും ജയിക്കാൻ തുല്യസാധ്യതയാണെന്നു ചുരുക്കം.

 

കൂടുതൽ അറിയാൻ

 

English summary: Ppython vs Anaconda-Fight comparison

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com