ഭാഗ്യം വന്ന വഴി: 90 പൈസയ്ക്ക് വാങ്ങിയ സ്പൂണ്‍ ലേലത്തിൽ വിറ്റുപോയത് 2 ലക്ഷം രൂപയ്ക്ക്

HIGHLIGHTS
  • വെള്ളിയിൽ നിർമ്മിക്കപ്പെട്ട ഒരു സ്പൂൺ ആയിരുന്നു അത്
90-paisa-spoon-found-in-junk-sold-for-2-lakhs-in-online-auction-in-london
ചിത്രത്തിന് കടപ്പാട്: യുട്യൂബ്
SHARE

ഭാഗ്യം ചിലപ്പോൾ  അപ്രതീക്ഷിതമായ സമയത്ത് പല രൂപത്തിൽ ആവും നമുക്ക് മുന്നിലെത്തുന്നത്. സമാനമായ ഒരു അനുഭവമാണ് ലണ്ടൻ സ്ട്രീറ്റിലെ വഴിയോര കച്ചവടക്കാരിൽ നിന്നും സാധനങ്ങൾ വാങ്ങിയ ഒരു വ്യക്തിയെ കാത്തിരുന്നത്. പഴയ സാധനങ്ങൾ വിൽക്കുന്ന കച്ചവടക്കാരിൽ നിന്നും വാങ്ങിയ അടുക്കള ഉപകരണങ്ങൾക്കുള്ളിൽ സ്പൂണിന്റെ രൂപത്തിലാണ് ഇദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്. 90 പൈസയ്ക്കാണ് സ്പൂണുകൾ അടങ്ങിയ ഒരു സെറ്റ് അദ്ദേഹം  വാങ്ങിയത്. എന്നാൽ വീട്ടിലെത്തി പരിശോധിച്ചപ്പോൾ കൂട്ടത്തിൽ ഒന്ന് ചളുങ്ങി ഉപയോഗിക്കാനാവാത്ത നിലയിലാണെന്ന് കണ്ടെത്തി. ഏറെ കാലപ്പഴക്കംചെന്ന സ്പൂണാണ് ഇതെന്ന് തോന്നിയതിനെ തുടർന്ന് കൃത്യമായി പരിശോധന നടത്താൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. അങ്ങനെ അദ്ദേഹം സോമർസെറ്റിലുള്ള ലോറൻസസ് ഓക്ഷൻസ് എന്ന ലേല സ്ഥാപനത്തെ സമീപിച്ചു. 

5 ഇഞ്ച് നീളമുള്ള സ്പൂൺ വിശദമായി പരിശോധന ചെയ്ത ശേഷം ലേല സ്ഥാപനം അറിയിച്ച ഫലം കേട്ട് അദ്ദേഹം അക്ഷരാർത്ഥത്തിൽ അമ്പരന്നുപോയി. പതിമൂന്നാം നൂറ്റാണ്ടിൽ വെള്ളിയിൽ നിർമ്മിക്കപ്പെട്ട ഒരു സ്പൂൺ ആയിരുന്നു അത്. 51,712 രൂപയാണ് ലേല സ്ഥാപനം സ്പൂണിന്റെ വിലയായി കണക്കാക്കിയത്. ഇതേതുടർന്ന് ഉടമസ്ഥൻ സ്പൂൺ വിൽപ്പനയ്ക്കായി ഓൺലൈൻ സൈറ്റിൽ  പ്രദർശിപ്പിച്ചു. എന്നാൽ നൂറ്റാണ്ടുകൾ പഴക്കം ചെന്ന അപൂർവ സ്പൂണിന്  വിചാരിച്ചതിലും അധികം ആവശ്യക്കാർ ഉണ്ടായിരുന്നു. 

ഒടുവിൽ 1,97,000 രൂപയ്ക്കാണ് സ്പൂണിന്റെ വിൽപ്പന നടന്നത്. നിസ്സാര തുകയ്ക്ക് സ്വന്തമാക്കിയ വസ്തുക്കൾക്കിടയിൽ നിന്നും  ഉപയോഗശൂന്യമായ രീതിയിൽ കണ്ടുകിട്ടിയ സ്പൂണിന്  കണ്ണഞ്ചിക്കുന്ന വില ലഭിച്ചതിന്റെ അമ്പരപ്പിലാണ്  പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത  ഉടമസ്ഥൻ.

English summary: 90 paisa spoon found in junk sold for 2 lakhs in online auction in London

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA