3700 വർഷം പഴക്കമുള്ള ‘ടാബ്‌ലെറ്റ്’ : ഗണിതശാസ്ത്ര ചരിത്രത്തിലെ സുപ്രധാന കണ്ടെത്തൽ

3700-year-old-babylonian-clay-tablet-found-in-iraq
Si.427. Image credits: Istanbul archaeology museum
SHARE

ഓസ്‌ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയിൽസിൽ നിന്നുള്ള ഗണിതശാസ്ത്രജ്ഞൻ 3700 വർഷം പഴക്കമുള്ള ഒരു ടാബ്‌ലെറ്റ് കണ്ടെത്തി. പ്രായോഗിക ജ്യാമിതിയുടെ ഏറ്റവും പഴയ ഉദാഹരണമായ ഇത് ‘അധ്യാപകരുടെ സ്കൂൾ പ്രശ്നങ്ങളുടെ പട്ടിക’ എന്നാണ് അറിയപ്പെടുന്നത്. കളിമണ്ണുകൊണ്ട് നിർമിച്ച ഈ ടാബ്​ലെറ്റിൽ നിറയെ കണക്കുകൂട്ടലുകളും രേഖാചിത്രങ്ങളും കാണാം

പത്തൊൻപതാം നൂറ്റാണ്ടിൽ കണ്ടെത്തിയ ഈ ടാബ്‌ലെറ്റ് ഏകദേശം ഒരു നൂറ്റാണ്ടിലേറെയായി ഇസ്താംബൂളിലെ ഒരു മ്യൂസിയത്തിലായിരുന്നു. Si.427 എന്ന പേരിലുള്ള ടാബ്‌ലെറ്റ് യഥാർത്ഥത്തിൽ കണ്ടെത്തിയത് ഇറാഖിൽ നിന്നായിരുന്നു. 

1894 -ലെ ഇറാഖിലെ സിപ്പറിൽ നടത്തിയ ഫ്രഞ്ച് പുരാവസ്തു പര്യവേഷണത്തിനിടെ മറ്റ് പല ടാബ്‌ലെറ്റുകൾക്കൊപ്പമാണ് ഇത് കണ്ടെത്തയത്.

ടാബ്‌ലെറ്റിന്റെ കണ്ടുപിടിത്തവും ഇതിനെ കുറിച്ചുള്ള പഠനങ്ങളും ഗണിതശാസ്ത്രത്തിന്റെ ചരിത്രത്തിൽ സുപ്രധാനമായ മാറ്റങ്ങൾക്കു കാരണമാകുമെന്ന്  ടാബ്‌ലെറ്റിനെ കുറിച്ചുള്ള പഠനത്തിന്റെ രചയിതാവ് ഡാനിയൽ മാൻസ്ഫീൽഡ് പറയുന്നു.  ഫൗണ്ടേഷൻസ് ഓഫ് സയൻസിൽ ഇതിനെ കുറിച്ചുള്ള വിശദമായ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ഭൂമി വിൽക്കുമ്പോൾ കണക്കുകൂട്ടലുകൾ നടത്താൻ ഒരു സർവേയർ ഉപയോഗിച്ചതായിരിക്കും  ഈ ടാബ്‌ലെറ്റ് എന്നാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്ന കണക്കുകൂട്ടലുകളും രേഖാചിത്രങ്ങളും സൂചിപ്പിക്കുന്നത്.

മാൻസ്‌ഫീൽഡിന്റെ അഭിപ്രായത്തിൽ, പൈതഗോറസ് ട്രിപ്പിൾട്ട്സ് പോലുള്ള സങ്കീർണ്ണമായ കണക്കുകൂട്ടൽ സംവിധാനത്തെക്കുറിച്ചുള്ള അറിവ് ടാബ്‌ലെറ്റ് ഉൾപ്പെട്ടിരുന്ന സമൂഹത്തിന്റെ സങ്കീർണ്ണ തലത്തിൽ സൂചന നൽകുന്നു. ഗവേഷകന്റെ അഭിപ്രായത്തിൽ, പുതിയ വെളിപ്പെടുത്തലുകൾ ജ്യാമിതിയുടെ ചരിത്രത്തിന് സുപ്രധാനമാണ്.

ബാബിലോണിയ, പുരാതന ഈജിപ്ത്, പുരാതന ഗ്രീസ് എന്നിവയുൾപ്പെടെയുള്ള നിരവധി പുരാതന നാഗരികതകൾ ഒഴികെയുള്ള സിന്ധു നദീതട സംസ്കാരത്തിന്റെ ആദ്യകാല ജ്യാമിതിയുടെ ഉത്ഭവം കണ്ടെത്താനാകും. ഇതുവരെ അറിയപ്പെട്ടിരുന്നത് അനുസരിച്ച്, ജ്യാമിതിയുടെ ആദ്യകാല തെളിവുകൾ 3000 BCE വരെ പഴക്കമുള്ളതാണ്.

English summary: 3700-year-old-babylonian-clay-tablet-found-in-iraq

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA