മഞ്ഞുപോലെ അഫ്ഗാൻ സ്നോ: ഇന്ത്യയിലെ ആദ്യ ബ്യൂട്ടി ക്രീം

HIGHLIGHTS
  • ആദ്യ മിസ് ഇന്ത്യ മത്സരം സ്പോൺസർ ചെയ്തതും അഫ്ഗാൻ സ്നോയാണ്
afghan-snow-indias-first-beauty-cream-was-christened-by-a-king
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ
SHARE

ഇന്ത്യയുടെ സമീപ രാജ്യമായ അഫ്ഗാനിസ്ഥാൻ കടുത്ത പ്രതിസന്ധിയിൽ പെട്ടുഴറുകയാണ്. ഇന്ത്യയും അഫ്ഗാനും തമ്മിൽ ദീർഘ കാലഘട്ടങ്ങളിലായി സാംസ്കാരികവും വാണിജ്യപരവുമായ ബന്ധവും നിലനിന്നിരുന്നു. കാബൂളി വാല എന്ന അഫ്ഗാനികളെ സൂചിപ്പിക്കുന്ന വാക്കു പോലും നമുക്ക് സുപരിചിതമാണ്. 

1919, അന്നത്തെ അഫ്ഗാൻ രാജാവായ അമാനുല്ല ഖാൻ ഇന്ത്യയിൽ സന്ദർശനം നടത്തുകയായിരുന്നു. ബോംബെയിലെത്തിയ അദ്ദേഹത്തിന്റെ മുന്നിലേക്ക് പഷ്തൂൺ പിൻമുറക്കാരായ ഏതാനും യുവ വ്യവസായികൾ തങ്ങളുടെ ഉത്പന്നങ്ങളുമായി എത്തി. ഇതിലൊരാൾ രാജസ്ഥാനിൽ നിന്നു വന്ന ഇബ്രാഹിം സുൽത്താനലി പഠാൻവാലയായിരുന്നു. പെർഫ്യൂമുകളും സൗന്ദര്യവർധക ഉത്പന്നങ്ങളുമുണ്ടാക്കുന്ന ബിസിനസായിരുന്നു ഇബ്രാഹിമിന്. അദ്ദേഹം അമാനുല്ല ഖാനു മുന്നിലേക്ക് ഒരു ഭരണി നിറയെ വെളുത്ത ക്രീം വച്ചു.

രാജാവ് അതിൽ തൊട്ടുനോക്കുകയും ‘അഫ്ഗാനിലെ മലനിരകളിൽ പെയ്യുന്ന മഞ്ഞിനെ’ അനുസ്മരിപ്പിക്കുന്നു ഈ ക്രീമെന്നു പറയുകയും ചെയ്തു. രാജാവ് അങ്ങനെ പറഞ്ഞതിനാൽ ഇബ്രാഹിം പഠാൻവാല ആ ക്രീമിന് അഫ്ഗാൻ സ്നോ എന്ന പേരു നൽകി. മെയ്ക്ക് അപ്പിനുള്ള ബേസ് ക്രീം, മോയ്സ്ചറൈസർ, സൺസ്ക്രീൻ എന്നിങ്ങനെ വിധോപയോഗങ്ങളുള്ളതായിരുന്നു ആ ക്രീം.

താമസിയാതെ അഫ്ഗാൻ സ്നോ ഇന്ത്യയിലെ വീടുകളിലെ സുപരിചിത സൗന്ദര്യവർധക വസ്തുവായി മാറി. അക്കാലത്തെ ബോളിവുഡ‍് താരങ്ങളായ നർഗീസ്, രാജ്കുമാർ പൂനം ധില്ലൻ തുടങ്ങിയവർ ഈ ക്രീമിനായുള്ള  പ്രമോഷൻ പരിപാടികളിൽ പങ്കെടുത്തിരുന്നു. 1952ൽ ബോംബെയിൽ നടന്ന ആദ്യ മിസ് ഇന്ത്യ മത്സരം സ്പോൺസർ ചെയ്തതും അഫ്ഗാൻ സ്നോയാണ്.

ഒരിക്കൽ എല്ലാവർക്കും വേണ്ടപ്പെട്ടതായിരുന്ന ക്രീം എഴുപതുകളോടെ മങ്ങിത്തുടങ്ങുന്നതാണു പിന്നീട് കണ്ടത്. അപ്പോഴേക്കും രാജ്യാന്തരമാർക്കറ്റിലെ വൻകിട കമ്പനികൾ ഈ രംഗത്തേക്കു വന്നിരുന്നു. ഇവരുടെ ഉത്പന്നങ്ങളുമായി കിടപിടിക്കാൻ കഴിയാതെ അഫ്ഗാൻ സ്നോ സ്വയം ഒതുങ്ങുന്നതാണു പിന്നീട് കണ്ടത്.

സ്വാതന്ത്യ സമരകാലത്ത് വിദേശ വസ്തു ബഹിഷ്കരണം ഗാന്ധിജിയുടെ നേതൃത്വത്തിൽ ശക്തി പ്രാപിച്ചപ്പോൾ, വിദേശ രാജ്യത്തിന്റെ പേരുള്ള ഈ ക്രീമും ആളുകൾ ഉപേക്ഷിക്കാൻ തുടങ്ങി. എന്നാൽ ഇബ്രാഹിം പഠാൻവാല, പേരിൽ അഫ്ഗാനുണ്ടെങ്കിലും ഇതൊരു സ്വദേശി ഉത്പന്നമാണെന്ന് ഗാന്ധിജിയെ അറിയിച്ചു. ഇതറിഞ്ഞ ഗാന്ധിജി അഫ്ഗാൻ സ്നോ ഉപയോഗിക്കേണ്ടതു നിർത്തേണ്ട കാര്യമില്ലെന്നു പറഞ്ഞ് ഒരു അറിയിപ്പു തന്നെ പുറത്തിറക്കി.

അക്കാലത്തെ മികച്ച ഒരു പുതുസംരംഭമായിരുന്നു ഇബ്രാഹിം സുൽത്താനലി പഠാൻവാലയുടെ അഫ്ഗാൻ സ്നോ. എന്നാൽ പിന്നീട് ഈ ബ്രാൻഡും ക്രീമും വിസ്മൃതിയിലേക്കാണ്ടു പോയി.

English summary: Afghan snow India's first beauty cream was christened by a king

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS