മുപ്പതു വയസ്സ് കഴിഞ്ഞു, പട്രീഷ്യ ടീച്ചർ തന്നെത്തന്നെ വിവാഹം കഴിച്ചു!

HIGHLIGHTS
  • കൂട്ടുകാരുടെ അകമ്പടിയോടെ പട്രീഷ്യ കല്യാണവേദിയിലെത്തി
single-teacher-from-sydney-marries-herself
പട്രീഷ്യ ക്രിസ്റ്റീന
SHARE

മുപ്പതു വയസ്സുകഴിഞ്ഞു. ഇനിയും കല്യാണം കഴിക്കുന്നില്ലേയെന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ചോദ്യങ്ങൾ കേട്ടുവലഞ്ഞ സ്കൂൾ ടീച്ചർ സ്വയം വിവാഹം കഴിച്ചു! വധുവും വരനും ഒരാൾ തന്നെ. ഓസ്ട്രേലിയയിലെ സിഡ്നി നഗരത്തിൽ സ്കൂൾ ടീച്ചറായ പട്രീഷ്യ ക്രിസ്റ്റീനയാണ് ഈ വിചിത്രവിവാഹം നടത്തിയത്. ഒരു വിവാഹത്തിനു വേണ്ട എല്ലാ ആഘോഷങ്ങളോടെയും തന്നെയായിരുന്നു പട്രീഷ്യയുടെ ചടങ്ങുകൾ. ആഴ്ചകളോളമെടുത്തു ചടങ്ങുകൾ പ്ലാൻ ചെയ്തു. വിലകൂടിയ കല്യാണമോതിരവും പൂക്കളും ബൊക്കെയും 7000 രൂപ വിലയുള്ള കല്യാണവസ്ത്രവും വാങ്ങി. ഒട്ടേറെ അതിഥികളെയും കല്യാണത്തിനായി ക്ഷണിച്ചു. ഒൻപതു കൂട്ടുകാരുടെ അകമ്പടിയോടെ പട്രീഷ്യ കല്യാണവേദിയിലെത്തി. വരൻ ഇല്ലെന്നതൊഴിച്ചാൽ ബാക്കിയെല്ലാം സാധാരണ ഒരു വിവാഹം പോലെ തന്നെ.

തന്റെ വിരലിൽ കല്യാണമോതിരമിട്ട ശേഷം പട്രീഷ്യ അതിഥികളോട് ഒരു പ്രസംഗം നടത്തി. വിവാഹമെന്നാൽ രണ്ടാളുകൾ തമ്മിലുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്ന ചടങ്ങാണെന്നും ഈ സ്വയംവിവാഹത്തിലൂടെ താൻ തന്നോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിച്ചിരിക്കുകയാണെന്നും പട്രീഷ്യ പറഞ്ഞു. മനുഷ്യർ അവരവരെ സ്നേഹിക്കാനും പഠിക്കണമെന്ന സന്ദേശമാണ് താൻ ഇതിലൂടെ മുന്നോട്ടുവച്ചിരിക്കുന്നതെന്നും അവർ പറഞ്ഞു.അതിഥികൾക്കു വ‌ിവാഹച്ചടങ്ങുകൾക്കു ശേഷം വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പട്രീഷ്യ പങ്കുവയ്ക്കുകയും ചെയ്തു. ഇതിനു മികച്ച പ്രതികരണങ്ങളും വിമർശനങ്ങളും ധാരാളം ലഭിച്ചു.

ഇതാദ്യമായല്ല ഇത്തരം ‘ഒറ്റയാൾ’ കല്യാണങ്ങൾ നടക്കുന്നത്. 2007ൽ ചൈനയിലെ ല്യു യെ എന്ന യുവാവും ഇതുപോലെ തന്നെത്തന്നെ വിവാഹം കഴിച്ചിരുന്നു. തന്റെ അതേ രൂപത്തിലുള്ള ഒരു കട്ടൗട്ട് ഉണ്ടാക്കി അതിൽ വിവാഹമോതിരം അണിയിക്കുകയാണ് ല്യു ചെയ്തത്. 2003ൽ നെതർലൻഡ്സിലെ ഡച്ച് ചിത്രകാരിയായ ജെന്നിഫർ ഹോസും ഇതുപോലെ സ്വയം വിവാഹം കഴിച്ചു. ഒട്ടേറെ അതിഥികളെ വിളിച്ചുകൂട്ടി അവരുടെ സാന്നിധ്യത്തിലായിരുന്നു ഈ വിവാഹം. 2010ൽ തയ്‌വാനിൽ മുപ്പതുകാരിയായ ചെൻ വെയ് യിയും ഇത്തരത്തിൽ സ്വയം കല്യാണം കഴിച്ചയാളാണ്.

ഇത്തരത്തിലുള്ള വിചിത്രമായ വിവാഹവാർത്തകൾ ലോകത്തു പലപ്പോഴും സംഭവിക്കാറുണ്ട്. 2008ൽ യുഎസിലെ സൻ ഫ്രാൻസിസ്കോയിൽ നിന്നുള്ള എറിക എന്ന മുൻ വനിതാ സൈനിക ഓഫിസർ വിവാഹം കഴിച്ചതാരെയെന്നോ? ഫ്രാൻസിലെ പ്രസിദ്ധമായ ഈഫൽ ടവറിനെ. വിവാഹശേഷം എറിക ലടോർ ഈഫൽ എന്നു പേരുമാറ്റുകയും ചെയ്തു ഇവർ. ഈഫൽ ടവറിനെ വിവാഹം കഴിക്കുന്നതിനു മുൻപ് വീട്ടിൽ സൂക്ഷിച്ചിരുന്ന ഒരു വില്ല്, വീടിനു ചുറ്റുമുള്ള മതിൽ എന്നിവരോട് തനിക്കു പ്രണയമായിരുന്നെന്നും എന്നാൽ ഏറ്റവും സ്നേഹം ഈഫൽ ടവറിനോടായതിനാൽ അതിനെ വിവാഹം കഴിക്കുകയായിരുന്നെവെന്നും എറിക പറയുന്നു. 2010ൽ ദക്ഷിണകൊറിയക്കാരനായ ലീ ജിൻ ഗ്യു തന്റെ തലയണയെയാണ് വിവാഹം കഴിച്ചത്.

English summary: Single teacher from Sydney marries herself  

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA