ADVERTISEMENT

കഴിഞ്ഞ മാസം താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയതും കാബൂളിൽ ആധിപത്യം നേടിയതും സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടപ്പലായനത്തിനാണു വഴി വച്ചത്. ആയിരക്കണക്കിന് അഫ്ഗാൻ പൗരൻമാർ പലരാജ്യങ്ങളിലും അഭയം തേടി അലഞ്ഞു. ഇത്തരത്തിലുള്ള ഒട്ടേറെ പേർക്ക് രക്ഷകനായിരിക്കുകയാണ് ന്യൂയോർക്കിൽ നിന്നുള്ള ഇരുപത്തിയഞ്ചുകാരനായ ടോമി മാർക്കസ്. ഇൻസ്റ്റഗ്രാമിൽ ക്വെന്‌റിൻ ക്വാറന്‌റീനോ എന്നറിയപ്പെടുന്ന മാർക്കസ് ക്രൗണ്ട് ഫണ്ടിങ് പിരിവ് വഴി 52 കോടി രൂപയാണു അഫ്ഗാൻ പൗരൻമാർക്കായി പിരിച്ചത്.

 

അഫ്ഗാനിൽ നിന്നുള്ളവരെ വിവിധ രാജ്യങ്ങളിലേക്ക് എത്തിക്കാനായി വിമാനയാത്രകൾ സംഘടിപ്പിക്കാനാണു ക്വെന്‌റിൻ പണം ഉപയോഗിച്ചത്. ഇതുവഴി 51 പേർ അഫ്ഗാനിൽ നിന്നു ആഫ്രിക്കൻ രാജ്യമായ യുഗാണ്ടയിലേക്കു വിമാനം കയറി. 

സമൂഹമാധ്യമത്തിൽ എട്ടരലക്ഷം ഫോളോവേള്‌സ് ഉള്ള ടോമി മാർക്കസ് അഫ്ഗാൻ പൗരന്മാരെ സഹായിക്കണമെന്ന് അഭ്യർഥിച്ചതിനു പിന്നാലെ ഒന്നരലക്ഷത്തോളം പേരാണു സഹായധനം നൽകിയത്. ഇതുപയോഗിച്ച് ഓപ്പറേഷൻ ഫ്‌ളൈ എവേ എന്ന ദൗത്യത്തിലാണ് അഫ്ഗാനികളെ യുഗാണ്ടയിലെത്തിച്ചത്. ആളുകൾക്ക് തന്നോടുള്ള വിശ്വാസം അദ്ഭുതപ്പെടുത്തുന്നെന്ന് മാർക്കസ് പിന്നീട് പറഞ്ഞു.

 

രക്ഷപ്പെട്ട 51 പേരിൽ സ്ത്രീകളും ചെറിയ കുട്ടികളുമുണ്ട്. ഇതു കൂടാതെയും നൂറുകണക്കിനു പേരെ ഓപ്പറേഷൻ ഫ്‌ളൈ എവേ രക്ഷിച്ചു, എന്നാൽ തന്റെ പ്രവർത്തനം ഇവിടം കൊണ്ട് അവസാനിപ്പിക്കാൻ മാർക്കസിനു ലക്ഷ്യമില്ല. അഫ്ഗാനിലെ മനുഷ്യാവകാശ പ്രവർത്തകർ, മറ്റു സാമൂഹ്യപ്രവർത്തകർ, താലിബാന്റെ ഭീഷണി നേരിടുന്നവർ തുടങ്ങി 300 പേരെക്കൂടി രക്ഷിക്കാൻ മാർക്കസും സംഘവും പദ്ധതിയിടുന്നു.

 

യുഎസിലെ മിഷിഗൻ സർവകലാശാലയിൽ നിന്നു ബിരുദം നേടിയ മാർക്കസ്, കോവിഡ് ലോക്ഡൗണിന്റെ ആദ്യ നാളുകൾ മുതൽ ഇൻസ്റ്റഗ്രാമിൽ സജീവമാണ്. ലോക്ഡൗൺ കാലത്ത് സ്‌ട്രെസ് കുറയ്ക്കാനുള്ള ചില ഉപദേശങ്ങൾ, ട്രോളുകൾ, തമാശകൾ തുടങ്ങിയവയിൽക്കൂടിയാണു മാർക്കസ് പ്രശസ്തി നേടിയത്.

 

English summary: An Instagram meme account raised Millions for Afghan Rescue Flights

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com