ഇലോൺ മസ്കിന്റെ പുതിയ നായക്കുട്ടി ഫ്ലോകി! ആള് ചില്ലറക്കാരനല്ല

HIGHLIGHTS
  • ഷിബാ ഫ്ലോക്കിയുടെ വില മാത്രം 1000 മടങ് വർധിച്ചു
elon-musk-posts-picture-of-pet-dog-shiba-inu-dogecoin-floki
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ
SHARE

തന്റെ പുതിയ വളർത്തുനായക്കുട്ടിയായ ഫ്ലോകിയുടെ ചിത്രം സ്പേസ് എക്സ് സ്ഥാപകനും ശതകോടീശ്വരനുമായ ഇലോൺ മസ്ക് ട്വീറ്റ് ചെയ്തത് സമൂഹമാധ്യമങ്ങളിൽ വൻ തരംഗമുണ്ടാക്കി.ആളു ചില്ലറക്കാരനല്ല, സ്വന്തം പേരി‍ൽ ക്രിപ്റ്റോ നാണയമൊക്കെയുള്ള വീരനാണ്. നാളുകൾക്ക് മുൻപ് തനിക്ക് ഇങ്ങനെയൊരു നായക്കുട്ടിയുണ്ടെന്ന് മസ്ക് പറഞ്ഞിട്ടുണ്ടായിരുന്നു. ഫ്ലോകി എന്നാണ് പേരെന്നും പറഞ്ഞു. തുടർന്ന് അതിന്റെ പേരിൽ ആരൊക്കെയോ ചേർന്ന് ഷിബാ ഫ്ലോകി, ഫ്ലോകി ഇനു, ഫ്ലോകി ഷിബാ തുടങ്ങിയ ക്രിപ്റ്റോ നാണയങ്ങൾ ഉണ്ടാക്കി. കഴിഞ്ഞ ദിവസം മസ്ക് ഫ്ലോകിയുടെ ചിത്രം ട്വീറ്റ് ചെയ്തതിനെത്തുടർന്ന് ക്രിപ്റ്റോ നാണയത്തിന്റെ വില പല മടങ്ങായാണു കുതിച്ചുയർന്നത്. ഷിബാ ഫ്ലോക്കിയുടെ വില മാത്രം 1000 മടങ് വർധിച്ചു.

മാർവിൻ എന്ന പേരിൽ മറ്റൊരു പട്ടിക്കുട്ടിയും മസ്കിനുണ്ട്. മാർവിന്റെയും ഫ്ലോകിയുടെയും ഒരുമിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്യാമോ എന്ന് മസ്കിന്റെ ഒരു ആരാധകൻ അട്ടേഹത്തോട് ചോദിച്ചിരുന്നു. എന്നാൽ ഇരുവരും തമ്മിൽ ഇനിയും കൂട്ടുകാരായിട്ടില്ലെന്നും, ആകുമ്പോൾ പുറത്തുവിടാമെന്നും മസ്ക് മറുപടി നൽകി.

ഷിബാ ഇനു എന്നു പറയുന്നത് ജപ്പാനിലെ ഒരു നായ ഇനമാണ്. വേട്ടപ്പട്ടിയിനമാണു ഷിബ ഇനു. അൽപം സീരിയസായ രീതിയുള്ള നായകൾ. ഫ്ലോകിയും ഈ ഇനത്തിൽ ഉൾപ്പെടുന്നതാണ്. ഷിബാ ഇനു നായകൾ കുറേക്കാലമായി ക്രിപ്റ്റോ നാണയ രംഗത്ത് നിറ‍ഞ്ഞുനിൽക്കുന്നുണ്ട്. ഡോഗ് കോയിൻ എന്ന നാണയത്തെപ്പറ്റി കൂട്ടുകാർ കേട്ടിട്ടുണ്ടാകും. ഈ നാണയം ഷിബാ ഇനു നായകളെ അടിസ്ഥാനപ്പെടുത്തിയാണ്. കഴിഞ്ഞ കുറേക്കാലമായി ഇന്റർനെറ്റിൽ ഡോഗ് എന്ന പേരിൽ കുറേ ട്രോളുകൾ പ്രചരിച്ചിരുന്നു. തിരഞ്ഞെടുപ്പി‍ൽ പ്രതിയോഗിയെ ആക്ഷേപഹാസ്യപരമായി കളിയാക്കാൻ ചില സ്ഥാനാർഥികൾ പോലും ഇവ ഉപയോഗിച്ചെന്നതു ഡോഗ് ട്രോളുകളുടെ ജനകീയത വെളിവാക്കുന്നു.

ഷിബാ ഇനു വിഭാഗത്തിൽപെടുന്ന കബോസ എന്ന നായയായിരുന്നു ഈ ട്രോളുകളിലെ മുഖ്യ കഥാപാത്രം. ജപ്പാനിലെ ഒരു പ്രൈമറി സ്കൂൾ ടീച്ചറായ അറ്റ്സുകോ സാറ്റോ എന്ന വനിതയുടേതാണു കബോസോ. ഓറഞ്ചും നാരങ്ങയുമൊക്കെ അടങ്ങിയ ‘സിട്രസ്’ കുടുംബത്തിൽ പെട്ട ഒരു ഫലവർഗമാണു കബോസോ. തന്റെ നായയുടെ മുഖം ഈ പഴത്തെ അനുസ്മരിപ്പിക്കുന്നതു കൊണ്ടാണു കബോസോയെന്നു പേരു നൽകിയത്. 2010 ഫെബ്രുവരിയിൽ തന്റെ അരുമ നായക്കുട്ടിയുടെ ചിത്രങ്ങളും വിശേഷങ്ങളും ഇന്റർനെറ്റിൽ പങ്കുവയ്ക്കുന്നതിനായി അറ്റ്സുകോ ഒരു ബ്ലോഗ് തുടങ്ങി. കബോസോയുടെ ചിത്രങ്ങളും അറ്റ്സുകോയുടെ മറ്റ് അരുമമൃഗങ്ങളായ അസലിയ, ജിങ്‌കോ, ഒനിഗിർ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളും രസകരമായ സന്ദർഭങ്ങളുമൊക്കെ ബ്ലോഗിൽ ഉണ്ടായിരുന്നു.

ഈ ബ്ലോഗിലെ കബോസോയുടെ ചിത്രങ്ങൾ വലിയ വൈറലായി. ചിത്രങ്ങൾക്കടിയിൽ ആരോ ഇട്ടുകൊടുത്ത പേരാണു ഡോഗ്. ഈ ചിത്രങ്ങൾ പിന്നെ ട്രോളുകളായി മാറി. ഈ ട്രോളുകളുടെ ജനപ്രീതി കണ്ടാണ് ഡോഗ്കോയിൻ വരുന്നത്. നിലവിലുള്ള പ്രശസ്ത ക്രിപ്റ്റോ നാണയങ്ങളായ ബിറ്റ്കോയിൻ, എഥീറിയം തുടങ്ങിയവയെ കളിയാക്കിക്കൊണ്ടു വന്ന ഈ നാണയം പിൽക്കാലത്ത് വൻ ഹിറ്റായി. ഇതിന്റെ വിജയത്തിൽ ഇലൺ മസ്കിനും വലിയ ഒരുപങ്കുണ്ട്. ഡോഗ്കോയിനെപ്പറ്റി അദ്ദേഹം നടത്തിയ ട്വീറ്റുകളും മറ്റും അതിന്റെ വില കുതിക്കുന്നതിനു കാരണമായി. ഇതോടൊപ്പം ഷിബാ ഇനു നായകളെ അടിസ്ഥാനപ്പെടുത്തി മറ്റു കുറേ ക്രിപ്റ്റോനാണയങ്ങളും രംഗത്തെത്തി. ബേബി ഡോഗ്കോയിൻ, ഷിബാ ഇനു കോയിൻ തുടങ്ങി ഫ്ലോകി ഇനുവിൽ എത്തിനിൽക്കുകയാണ് ഈ ഡോഗ് നാണയങ്ങൾ. ലോകമെമ്പാടും നാൽപതിനായിരത്തിലധികം പേരുടെ കയ്യിൽ ഈ നാണയമുണ്ടെന്നാണു പറയുന്നത്. ഏതായാലും മസ്കിന്റെ നായക്കുട്ടി ഇതൊക്കെ അറിയുന്നുണ്ടാകുമോ എന്തോ.

English summary : Elon Musk posts picture of pet dog Shiba Inu dogecoin Floki

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA