ADVERTISEMENT

പത്ത് മുട്ടകൾ കടയിൽ നിന്നും വാങ്ങിവന്നാൽ അതിൽ ഒരെണ്ണമെങ്കിലും പൊട്ടിക്കാതെ വീട്ടിലെത്തിക്കുന്നവർ വിരളമായിരിക്കും. വളരെ ലോലമായ പുറംതോടുള്ള മുട്ട പൊട്ടാതെ കൈകാര്യം ചെയ്യാൻ അല്പം പ്രയാസം തന്നെയാണ്. എന്നാൽ 735 മുട്ടകൾ തലയിലേറ്റി ഗിന്നസ്‍ ബുക്കിൽ കയറിയിരിക്കുകയാണ് ഒരാൾ. പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നുള്ള ഗ്രിഗറി ഡാ സിൽവ എന്നയാളാണ് 735 മുട്ടകൾ മുട്ടകൾ ഒരു തൊപ്പിയിൽ വച്ച് തലയിലേറ്റി ഗിന്നസ് റെക്കോർഡ് സൃഷ്ടിച്ചത്.

 

തന്റെ തൊപ്പിയിൽ മുട്ടകൾ പിടിപ്പിക്കാൻ ഗ്രിഗറി ഏകദേശം മൂന്ന് ദിവസമാണ് ചെലവഴിച്ചത്. ചൈനയിലെ സിസിടിവിയിലെ ജി ഡബ്ല്യു ആർ സ്പെഷ്യൽ ഷോയലാണ് അദ്ദേഹം ലോക റെക്കോർഡ് നേട്ടം കൈവരിച്ച പ്രകടനം കാഴ്ചവച്ചത്. ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഗ്രിഗറിയുടെ വിഡിയോ പങ്കുവച്ചിട്ടുണ്ട്. അറുപതിനായിരത്തിലധികം ലൈക്കുകളും 5.6 ലക്ഷത്തിലധികം വ്യൂകളും ലഭിച്ച് വിഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്.

 

ഇത്രയും മുട്ടകൾ തൊപ്പിൽ ഒട്ടിക്കാനുള്ള ശ്രമത്തിൽ ഗ്രിഗറി എത്ര മുട്ടകൾ പൊട്ടിച്ചുകാണുമെന്നാണ് പലരും വിഡിയോയ്ക്ക് താഴെ ചോദിക്കുന്നത്. കഴിഞ്ഞ വർഷം ലണ്ടനിൽ നിന്നുള്ള ജാക്ക് ഹാരിസ് എന്നയാൾ കൈയുടെ പിൻഭാഗത്ത് 18 മുട്ടകൾ ബാലൻസ് ചെയ്ത് ലോക റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ഈ റെക്കോർഡിനെക്കുറിച്ച് വായിച്ചറിഞ്ഞാണ് ഗ്രിഗറി  ഇത് പരീക്ഷിക്കാൻ തീരുമാനിച്ചത്. ലോക റെക്കോർഡ് സൃഷ്ടിക്കാനുള്ള ശ്രമത്തിൽ 'എഗ് കോച്ചും' സുഹൃത്ത് ജോയുമാണ് ഗ്രിഗറിയെ സഹായിച്ചത്. 

 

English summary : African man balances 735 eggs on his hat to create Guinness world record

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com