സ്വർണ്ണമാണെന്ന് കരുതി വർഷങ്ങളോളം അമൂല്യമായി സൂക്ഷിച്ചുവച്ചത് ഉൽക്കാശില !

HIGHLIGHTS
  • ഡയമണ്ട് സോ ബ്ലെയ്‍ഡ് ഉപയോഗിച്ചാണ് ഒരു ചെറിയ കഷ്ണം മുറിച്ചത്
man-keeps-rock-for-years-hoping-it-as-gold-turned-out-to-be-a-meteorite
Photo credit : Melbourne Museum
SHARE

സ്വർണ്ണമാണെന്ന് കരുതി ആറ് വർഷമായി ഒരു ഓസ്‌ട്രേലിയക്കാരൻ അമൂല്യമായി സൂക്ഷിച്ചുവച്ചത് ഉൽക്കാശില. പത്തൊൻപതാം നൂറ്റാണ്ടിൽ ഓസ്‌ട്രേലിയൻ ഗോൾഡ് ഫീൽഡ് മേഖലയിലെ മേരിബറോയിൽ കണ്ടെത്തിയ പാറയിൽ സ്വർണ്ണം അടങ്ങിയിട്ടുണ്ടെന്ന് ആറ് വർഷമായി  ഡേവിഡ് ഹോൾ വിശ്വസിച്ചിരുന്നു. നഗറ്റ് രൂപത്തിലുള്ള പാറ പൊട്ടിക്കാൻ പലതവണ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. അങ്ങനെയാണ് താൻ കണ്ടെത്തിയത് സ്വർണ്ണം അടങ്ങിയ പാറയല്ലെന്നും പ്രത്യേതകയുള്ള മറ്റെന്തോ ശിലയാകാമെന്നും അത് സ്വർണ്ണത്തേക്കാൾ വിലയേറിയതാണെന്നും ഡേവിഡ് ഹോൾ മനസിലാക്കിയത്.

പാറയുടെ സത്യാവസ്ഥ അറിയാനായി മെൽബൺ മ്യൂസിയത്തിലേക്ക് കൊണ്ടുപോയപ്പോഴാണ് അത് യഥാർത്ഥത്തിൽ ഉൽക്കാശില ആണെന്ന് ഹോൾ തിരിച്ചറിഞ്ഞത്. മെൽബൺ മ്യൂസിയം ജിയോളജിസ്റ്റ് ഡെർമോട്ട് ഹെൻറി 2019 ൽ പാറയെക്കുറിച്ച് പഠനം നടത്തിയിരുന്നു. റോയൽ സൊസൈറ്റി ഓഫ് വിക്ടോറിയൻ 2019 ലെ പ്രൊസീഡിംഗ്‌സിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഈ പാറ 4.6 ബില്യൺ വർഷം പഴക്കമുള്ള ഉൽക്കാശിലയാണെന്ന് കണ്ടെത്തി.. പാറയുടെ ഭാരം 17 കിലോഗ്രാം ആണ്. ഡയമണ്ട് സോ ബ്ലെയ്‍ഡ് ഉപയോഗിച്ചാണ് ഒരു ചെറിയ കഷ്ണം മുറിച്ചത്. അതിന്റെ ഘടനയിൽ ഉയർന്ന ശതമാനം ഇരുമ്പ് ഉണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി.

പാറ തുറന്നതിനുശേഷം, അതിൽ ഉടനീളം ലോഹ ധാതുക്കളുടെ ചെറിയ ക്രിസ്റ്റലൈസ്ഡ് തുള്ളികൾ, കോണ്ട്റൂൾസ് എന്നവ ദൃശ്യമായി. കാർബൺ ഡേറ്റിംഗ് അനുസരിച്ച്  ഈ പാറ 100 മുതൽ 1000 വർഷങ്ങൾക്കിടയിൽ ഇടയിൽ ഭൂമിയിൽ ഉണ്ടായിരുന്നതായി സൂചിപ്പിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിലും സഹസ്രാബ്ദത്തിലും ഇത്തരം നിരവധി ഉൽക്കകൾ കണ്ടുകിട്ടിയിട്ടുണ്ട്.

English Summary: Man keeps rock for years hoping it as gold, turned out to be a meteorite

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA