ADVERTISEMENT

ഇറ്റലിയിലെ ലിഗൂറിയയിലെ ഒരു ഗുഹയിൽ നിന്നും ഒരു പെൺകുഞ്ഞിന്റെ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി. 10,000 വർഷം പഴക്കമുള്ള ശവകുടീരത്തോടൊപ്പം നാല് പെൻഡന്റ്, അറുപത് ചെറിയ ചിപ്പികൾ, പക്ഷിയുടെ നഖം എന്നിവും അടക്കിയിരുന്നു. ഈ കണ്ടുപിടിത്തം മധ്യശിലായുഗത്തിന്റെ ആദ്യകാലങ്ങളിലെ ശവകുടീരങ്ങളിലേക്കും ഒരു പെൺകുട്ടികളുടെ ശവസംസ്കാര ശുശ്രൂഷകളിലേക്കും വെളിച്ചം വീശുന്നു. ഇറ്റലിയിലെ ഗ്രോട്ട അർമ വീരാന ഗുഹയിൽ നിന്നാണ് ഇത് കണ്ടെത്തിയത്. മധ്യശിലായുഗ കാലഘട്ടത്തിലെ വിപുലമായ ഒരു ശ്മശാനമായിരിക്കാം ഇത്. ഗുഹയിലെ പുരാതന നിവാസികളുടെ അന്നത്തെ ആഹാരരീതിയെ സൂചിപ്പിക്കുന്ന പന്നികളുടെയും എൽക്കുകളുടെയും അസ്ഥികളും കണ്ടെത്തി.

കുഞ്ഞ് ഏകദേശം 10,000 വർഷങ്ങൾക്ക് മുമ്പ് മരിച്ചതാകാമെന്ന് റേഡിയോകാർബൺ ഡേറ്റിംഗ് സ്ഥിരീകരിച്ചു. നാല്പതോ അൻപതോ ദിവസം മാത്രമാണ് കുഞ്ഞിന്റെ പ്രായം കണക്കാക്കിയിരിക്കുന്നത്. ഏകദേശം 10,000 വർഷങ്ങൾക്ക് മുമ്പ് മരിച്ച അവളുടെ മരണത്തിന് കാരണം അജ്ഞാതമാണ്, ഇപ്പോൾ അവശേഷിക്കുന്നത് കുഞ്ഞിന്റെ ഒരുപിടി ചെറിയ അസ്ഥികളും ആഭരണങ്ങളും മാത്രമാണ്. കൊളറാഡോ സർവകലാശാലയിലെ പുരാവസ്തുഗവേഷക സംഘം ഇതേകുറിച്ച് ഗവേഷണം നടത്തിവരികയാണ്. കണ്ടെത്തലുകളുടെ ഒരു സംഗ്രഹം നേച്ചർ സയന്റിഫിക് റിപ്പോർട്ട്‌സ് ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

English Summary : Discovery of ornate 10000 year old infant grave

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com