ചൊവ്വയിലെ റോവറിൽ കല്ല് കുടുങ്ങി– പ്രവർത്തനം അവതാളത്തിൽ

HIGHLIGHTS
  • റിസ്ക് ഒഴിവാക്കാനായാണു തൽക്കാലം പ്രവർത്തനം നിർത്തിവച്ചത്.
perseverance-rover-chokes-on-mars-pebbles-while-collecting-sample
An illustration of NASA’s Perseverance rover landing safely on Mars. Hundreds of critical events must execute perfectly and exactly on time for the rover to land safely on Feb. 18, 2021. Credits: NASA/JPL-Caltech
SHARE

ചൊവ്വയിലെ ജെസീറോ ക്രേറ്ററിൽ പര്യവേക്ഷണത്തിനായി കഴിഞ്ഞ വർഷം നാസ അയച്ച പെഴ്സിവീയറൻസ് റോവറിന്റെ യന്ത്രഭാഗത്തു കല്ലുകുടുങ്ങിയതിനാൽ പ്രവർത്തനം അവതാളത്തിലായി.ചൊവ്വയിൽ നിന്നു ശേഖരിക്കുന്ന കല്ലുകളും മണ്ണും പെഴ്സിവീയറൻസിന്റെ സ്റ്റോറേജ് ഭാഗത്തേക്കാണു പോകുന്നത്. എന്നാൽ ഡിസംബർ അവസാന ആഴ്ച ഇത്തരത്തിൽ ശേഖരിച്ച കല്ലുകളിൽ ചിലത് സ്റ്റോറേജിലേക്കു പോകാതെയിരുന്നതോടെയാണു പ്രശ്നം ഉടലെടുത്തത്.

ഈ കല്ലുകൾ മാറ്റിയിട്ടേ റോവർ പ്രവർത്തനം തുടരുവെന്ന് നാസ തീരുമാനിച്ചതോടെ റോവർ നിഷ്ക്രിയ അവസ്ഥയിലായിരിക്കുകയാണ്. യന്ത്രഭാഗത്തിൽ നിന്നു കല്ലെടുത്തുമാറ്റാനുള്ള ശ്രമങ്ങൾ നാസയിലെ ശാസ്ത്രജ്ഞർ തുടർന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ, ഇതു കൊണ്ട് പെഴ്സിവീയറൻസിന് കുഴപ്പമൊന്നും വരില്ലെന്നും വേണമെങ്കിൽ പ്രവർത്തനം ഇപ്പോഴും തുടരാവുന്നതേയുള്ളുവെന്നും ശാസ്ത്രജ്ഞർ പറയുന്നു. റിസ്ക് ഒഴിവാക്കാനായാണു തൽക്കാലം പ്രവർത്തനം നിർത്തിവച്ചത്. 270 കോടി യുഎസ് ഡോളർ ചെലവുള്ളതാണു റോവർ.ചൊവ്വയുടെ വടക്കൻ മേഖലയിലുള്ള ജെസീറോ ക്രേറ്ററിലെ സെയ്റ്റിയയിലാണ് ഇപ്പോൾ റോവർ പര്യവേക്ഷണം നടത്തുന്നത്. ആദിമകാലം മുതലുള്ള ഒട്ടേറെ പാറകൾ നിറഞ്ഞ മേഖലയാണു സെയ്റ്റിയ. ചൊവ്വയിൽ ചരിത്രാതീത കാലത്ത് ജീവൻ നിലനിന്നിരുന്നോ എന്നതാണ് പ്രധാനമായും പെഴ്സിവീയറൻസിന്റെ അന്വേഷണ ലക്ഷ്യം.

മൂന്നു വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ചൊവ്വയിലിറങ്ങുന്ന ദൗത്യത്തിന്റെ ലാൻഡിങ്ങിനായി ജെസീറോ ക്രേറ്റർ മേഖല തന്നെ തിരഞ്ഞെടുത്തതിന് ഒരു കാരണമുണ്ട്.350 കോടി വർഷം മുൻപ് ഇവിടെ ജലം നിറഞ്ഞ നദികൾ നിലനിന്നിരുന്നു എന്നാണ് ശാസ്ത്രജ്ഞൻമാർ കരുതുന്നത്.ഈ നദികളിൽ നിന്നുള്ള ജലം ഒരു തടാകത്തെ രൂപപ്പെടുത്തി.തടാകത്തിലേക്കു നദികൾ വിവിധതരം ധാതുക്കളും കൊണ്ട് വന്നിരിക്കാമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.ഇങ്ങനെയെങ്കിൽ അക്കാലത്ത് ഇവിടെ സൂക്ഷ്മകോശജീവികളുടെ രൂപത്തിൽ ജീവൻ ഉടലെടുത്തിരിക്കാൻ സാധ്യതയുണ്ട്. അന്നത്തെ കാലത്തെ ജീവന്റെ ശേഷിപ്പുകളിൽ എന്തെങ്കിലും ഇന്നും ജെസീറോയിലുണ്ടെങ്കിൽ അതു കണ്ടെത്താനാണ് റോവർ ലക്ഷ്യമിടുന്നത്.ഇതിനായുള്ള പ്രത്യേക ഉപകരണങ്ങൾ ദൗത്യത്തോടൊപ്പമുണ്ട്.

ചൊവ്വയിലെ  അന്തരീക്ഷത്തിൽ ഓക്സിജൻ ഉത്പാദിപ്പിക്കാൻ കഴിയുമോയെന്നും പെഴ്സിവിറൻസ് പരിശോധിച്ചിരുന്നു. ഇതിനായുള്ള മോക്സ് പരീക്ഷണവും വിജയമായിരുന്നു. പെഴ്സിവീയറൻസിനൊപ്പമുള്ള ഇൻജെന്യൂയിറ്റി എന്ന കുഞ്ഞൻ ഹെലിക്കോപ്റ്റർചൊവ്വയുടെ അന്തരീക്ഷത്തിൽ പലതവണ പറക്കൽ നടത്തിയിരുന്നു. ചൊവ്വയുടെ അന്തരീക്ഷത്തിൽ പറക്കൽ സാധ്യമാണോയെന്ന ഈ അന്വേഷണവും വിജയമായി.

∙ചൊവ്വയെ തൊട്ടവർ

ചൊവ്വയെ ഭ്രമണം ചെയ്ത ദൗത്യങ്ങൾ (ഓർബിറ്ററുകൾ) ഒരുപാടുണ്ടെങ്കിലും ചൊവ്വയുടെ ഉപരിതലത്തിലെത്തി തൊട്ട ലാൻഡർ/റോവർ ദൗത്യങ്ങൾ കുറവാണ്.

1971ൽ സോവിയറ്റ് സ്‌പേസ് പ്രോഗ്രാം വിക്ഷേപിച്ച മാഴ്സ് 2 ദൗത്യത്തിലെ ലാൻഡറാണ് ചൊവ്വയിലെത്തിയ ആദ്യ ലാൻഡറും മനുഷ്യനിർമിത വസ്തുവും.എന്നാൽ ലാൻഡിങ്ങിലെ തകരാറുകൾ മൂലം ലാൻഡറുമായുള്ള ബന്ധം തുടക്കത്തിൽ തന്നെ നഷ്ടമായി.തുടർന്ന് മാഴ്‌സ് 3 എന്ന ദൗത്യത്തിന്‌റെ ലാൻഡർ വിജയകരമായി ചൊവ്വയെ തൊട്ടെങ്കിലും ഒന്നര മിനുട്ടുകൾക്കു ശേഷം പ്രവർത്തനരഹിതമായി.1976 ൽ നാസ വിക്ഷേപിച്ച വൈക്കിങ് 1 ദൗത്യത്തിലെ ലാൻഡറാണ് ചൊവ്വയുടെ ഉപരിതലത്തിൽ തൊട്ട് വിജയകരമായി പ്രവർത്തിച്ച ആദ്യ ദൗത്യം.ആറര വർഷങ്ങൾ ചൊവ്വയെക്കുറിച്ച് വിലപ്പെട്ട വിവരങ്ങൾ ഈ ലാൻഡർ ഭൂമിയിലേക്ക് അയച്ചു.

ലാൻഡറുകളുടെ പ്രത്യേകത അവ നിശ്ചലമാണെന്നാണ്.ഇറങ്ങുന്ന സ്ഥലത്ത് ഒരേ ഇരിപ്പ് ഇരുന്നായിരിക്കും ഇവയുടെ നിരീക്ഷണ പരീക്ഷണങ്ങൾ.ഈ ന്യൂനത മറികടക്കുന്നവയാണ് റോവറുകൾ.ഇവ ചൊവ്വയുടെ ഉപരിതലത്തിൽ ഓടി നടന്നു വിവരങ്ങൾ ശേഖരിക്കും. 1997 ലാണ് ചൊവ്വയിലെ ആദ്യ റോവർ ഗ്രഹത്തിലെത്തിയത്.ആ വർഷം നാസ വിക്ഷേപിച്ച ഐതിഹാസിക ദൗത്യമായ പാത്ത്ഫൈൻഡർ മിഷനിലെ റോവറായ സോജണറായിരുന്നു ഇത്.പിൽക്കാലത്ത് സ്പിരിറ്റ്, ഓപ്പർച്യൂണിറ്റി, ക്യൂരിയോസിറ്റി എന്നീ പ്രശസ്തമായ റോവറുകളും ചൊവ്വയിലെത്തി.

English Summary : Perseverance rover chokes on Mars pebbles while collecting sample

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ManoramaOnline
We are Sorry! The page you are looking for is not available at the moment.
Some of the following News might be Interesting to You

LATEST NEWS