അഗ്നിപർവത സ്ഫോടനം: രക്ഷപ്പെടാൻ അൻപത്തിയേഴുകാരൻ നീന്തിയത് 27 മണിക്കൂർ

HIGHLIGHTS
  • പരിമിതികൾ മൂലം ശരിക്കു നടക്കാൻ സാധിക്കാത്ത വ്യക്തിയാണ് ഫോലോ
lisala-folau-real-aquaman-swims-27-hours-to-escape-tonga-tsunami
ഹുംഗ ടോംഗ ഹുംഗ ഹാപായ് അഗ്നിപർവതം പൊട്ടിത്തെറിച്ചപ്പോൾ, ലിസാല ഫോലോ . ചിത്രം: ട്വിറ്റർ
SHARE

അമേരിക്ക ഉൾപ്പെടെ രാജ്യങ്ങളിൽ സൂനാമി ആശങ്ക പരത്തി ഒരു അഗ്നിപർവതം സമുദ്രത്തിൽ പൊട്ടിത്തെറിച്ച വാർത്ത അറിഞ്ഞുകാണുമല്ലോ.പസിഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ടോംഗയുടെ തലസ്ഥാനം നുകുവലോഭയിൽ നിന്ന് 64 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്ത ഹുംഗ ടോംഗ എന്ന സമുദ്രാന്തര അഗ്നിപർവതമാണു കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത്.

ഈ അഗ്നിപർവത വിസ്ഫോടനത്തിന്റെ ബാക്കി പത്രമായുണ്ടായ സൂനാമിയിലും കടലാക്രമണങ്ങളിലും മൂന്നു പേർ മരിക്കുകയും ഒരുലക്ഷത്തിലധികം ആളുകൾ വസിക്കുന്ന ടോംഗയിലെ ആശയവിനിമയ സംവിധാനങ്ങൾ തകരാറിലാകുകയും ചെയ്തിരുന്നു. എന്നാൽ ഈ അപകടത്തിൽ നിന്നും രക്ഷപ്പെടാനായി 27 മണിക്കൂറോളം കടലിൽ നീന്തിയ ഒരു അൻപത്തിയേഴ് വയസ്സുകാരന്റെ  കഥ ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. ജീവൻ രക്ഷിക്കാനായി സാഹസികമായ ഈ പ്രവൃത്തി ചെയ്തതു മൂലം അക്വാമാൻ എന്ന ഇരട്ടപ്പേരും ഇദ്ദേഹത്തിനു വന്നു ചേർന്നു.

ടോംഗ ദ്വീപസമൂഹത്തിലെ അറ്റാറ്റ എന്ന ദ്വീപിൽ താമസിച്ചിരുന്ന ലിസാല ഫോലോയാണ് ഈ സാഹസികകൃത്യം ചെയ്തത്. വെറും 60 പേര‍് മാത്രം ജീവിക്കുന്ന ഒരു ദ്വീപാണ് അറ്റാറ്റ. അഗ്നിപർവത സ്ഫോടനത്തിനു ശേഷമുണ്ടായ സൂനാമിയിൽ ഈ ദ്വീപ് അപ്പാടെ മുങ്ങിപ്പോയി. സൂനാമിത്തിരകൾ ദ്വീപിലേക്ക് ആഞ്ഞടിക്കുമ്പോൾ തന്റെ വീടിനു പെയിന്റടിക്കുകയായിരുന്നു ഫോലോ. 

പരിമിതികൾ മൂലം ശരിക്കു നടക്കാൻ സാധിക്കാത്ത വ്യക്തിയാണ് ഫോലോ. അപകടാവസ്ഥ തരണം ചെയ്യാനായി ഒരു മരത്തിന്റെ മുകളിൽ ഫോലോ കയറി. സൂനാമി കഴിഞ്ഞെന്ന വിശ്വാസത്തിൽ തിരിച്ചിറങ്ങിയപ്പോൾ മറ്റൊരു വമ്പൻ തിര ആഞ്ഞടിച്ചുവന്ന് ഫോലോയെ വാരിയെടുത്തുകൊണ്ട് സമുദ്രത്തിലേക്കു പോയി. തന്റെ ജീവിതം അവസാനിച്ചെന്നും താനിവിടെ മുങ്ങിച്ചാകുമെന്നും ഫോലോയ്ക്കു തോന്നിയെങ്കിലും അദ്ദേഹം ജീവൻ രക്ഷിക്കാനായി ഒരു അവസാനശ്രമമെന്ന നിലയിൽ നീന്തൽ തുടർന്നു. ടോംടാറ്റപു എന്നൊരു പ്രധാന ദ്വീപിലേക്ക് ഏഴരക്കിലോമീറ്ററോളം പതിയെ ഫോലോ നീന്തി. ദൂരമിത്രയേ ഉള്ളെങ്കിലും 27 മണിക്കൂർ നീന്തിയാണ് ലിസാല ഫോലോവിന് അവിടെത്താനായത്. തുടർന്ന് അദ്ദേഹത്തിന് ഭക്ഷണവും വിശ്രമവും ചികിൽസയും ലഭിച്ചു. 

ഇപ്പോൾ സുഖപ്പെട്ടു വരികയാണ്. ടോംടാറ്റപുവിലെ ജനങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതോടെയാണ് ലിസാല ഫോലോയുടെ കഥ പ്രശസ്തി നേടിയത്. പസിഫിക് സമുദ്രത്തിൽ ന്യൂസീലൻഡ് മുതൽ ഫിജി വരെ നീണ്ടുകിടക്കുന്ന ഒരു അഗ്നിപർവതമേഖലയിലാണ് അഗ്നിപർവതം മുങ്ങിക്കിടക്കുന്നത്. ഹുംഗ ടോംഗ, ഹുംഗ ഹാപായ് എന്നീ ദ്വീപുകൾക്കിടയിലായാണ് ഇത്. 2009ൽ ഈ അഗ്നിപർവതം പൊട്ടിത്തെറിച്ചത് ലോകവ്യാപക ശ്രദ്ധ നേടിയിരുന്നു. ഈ സ്ഫോടനത്തിൽ ഹംഗ ഹാപായ് ദ്വീപിലെ സസ്യങ്ങളും ജീവജാലങ്ങളും പൂർണമായി നശിച്ചു. 2014–15 കാലഘട്ടത്തിലും ഇതു പൊട്ടിത്തെറിച്ചു. ഓഷ്യാനിയയുടെ ഭാഗമായ പോളിനേഷ്യൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന രാജ്യമായ ടോംഗയുടെ കീഴിൽ 169 ദ്വീപുകളുണ്ട്.

English summary : Lisala Folau real aquaman swims 27 hours to escape Tonga Tsunami

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA