ADVERTISEMENT

ഹവായിയിൽ രാത്രി പസഫിക് സമുദ്രത്തിനു കുറുകെ ആകാശത്ത് പ്രകാശച്ചുഴലി കണ്ടതിനെത്തുടർന്ന് ആശങ്ക ഉടലെടുത്തു. ഹവായിയിലെ നിർജീവമായ മൗന കിയ അഗ്നിപർവതത്തിന്റെ മുകളിൽ സ്ഥാപിച്ചിട്ടുള്ള ടെലിസ്കോപ്പാണു ചുരുളുകൾ പോലെയുള്ള ആകൃതിയുണ്ടാക്കി ഒരു വസ്തു ആകാശത്തിനു കുറുകെ നീങ്ങുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയെടുത്തത്. ഇതു പിന്നീട് ട്വിറ്ററിലും സമൂഹമാധ്യമങ്ങളിലും വലിയ ആശങ്കയ്ക്കു വഴിവച്ചു.

വളരെ പ്രത്യേകയുള്ള ആകൃതിയും ചലനരീതിയുമാണ് ഈ ആശങ്കയ്ക്കു വഴിവച്ചത്.എന്നാൽ ഇതേത്തുടർന്ന് യുഎസിലെ ലീഡൻ സർവകലാശാലയുടെ ജ്യോതിശാസ്ത്ര വകുപ്പ് താമസിയാതെ അന്വേഷണം തുടങ്ങി. സർവകലാശാലയിലെ ഡോ. മാർക്കോ ലാങ്ബ്രോക്ക് എന്ന ടെക്നിക്കൽ അഡ്വൈസറുടെ കീഴിലാണ് അന്വേഷണം പുരോഗമിച്ചത്.

ഒടുവിൽ അന്വേഷണം നടത്തിയ ശാസ്ത്രജ്ഞർ ഒരു പ്രധാന കാര്യം കണ്ടെത്തി. ചുരുളി പോലുള്ള ഘടന ആകാശത്തു കണ്ടത് ഇലോൺ മസ്കിന്റെ സ്പേസ് എക്സ് കമ്പനി തങ്ങളുടെ ഫാൽക്കൺ 9 റോക്കറ്റിൽ ഒരു വിക്ഷേപണം നടത്തി അൽപസമയം കഴിഞ്ഞപ്പോഴാണ്. യുഎസിനു വേണ്ടി രണ്ട് ചാര ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് ഫാൽക്കൺ 9 റോക്കറ്റ് സ്പേസ് എക്സ് ഉപയോഗിച്ചത്. ഈ റോക്കറ്റിന്റെ അപ്പർസ്റ്റേജ് ഭാഗമാണ് ചുരുളി പോലെ നീങ്ങി മനുഷ്യരെ പേടിപ്പിച്ചതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. സ്പേസ് എക്സിന്റെ റോക്കറ്റുകൾ മുൻപും പല രീതിയിൽ ആകാശത്തു കണ്ട് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇലോൺ മസ്കിന്റെ ഉപഗ്രഹപദ്ധതിയായ സ്റ്റാർലിങ്കിന്റെ ഉപഗ്രഹങ്ങൾ കണ്ടും ആളുകൾ തെറ്റിദ്ധരിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്.

English Summary : Mysterious Flying Whirlpool

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com