ബഹിരാകാശത്ത് 78 കിലോ മാലിന്യം തള്ളി: പിറന്നത് പുതുചരിത്രം

HIGHLIGHTS
  • നാനോറാക്സ് എന്ന കമ്പനിയാണു എയർലോക് സംവിധാനം വികസിപ്പിച്ചത്
iss-dumps-78-kilos-of-garbage-into-space-using-new-technology
Photo credits :Screengrab from video tweeted by VoyagerSH
SHARE

രാജ്യാന്തര ബഹിരാകാശ നിലയം എന്നു കേട്ടിട്ടുണ്ടാകുമല്ല. ഭൂമിയിൽ നിന്നെത്തുന്ന ബഹിരാകാശ യാത്രികർക്ക് തങ്ങാനും പരീക്ഷണങ്ങൾ നടത്താനുമായി യുഎസ്, റഷ്യ തുടങ്ങി ഒട്ടേറെ രാജ്യങ്ങളുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന നിലയമാണിത്. കഴിഞ്ഞ ദിവസം ബഹിരാകാശനിലയം ഏകദേശം 78 കിലോ ഭാരം വരുന്ന മാലിന്യം തള്ളി. 

പുതുതായി വികസിപ്പിച്ച ട്രാഷ്ബാഗ്, എയർലോക് സംവിധാനം എന്നിവയുടെ സഹായത്തോടെയാണ് ബഹിരാകാശ നിലയത്തിന് മാലിന്യം തള്ളാൻ സാധിച്ചത്. നാസയുടെ ജോൺസൺ സ്പേസ് സെന്ററാണ് ട്രാഷ്ബാഗ് വികസിപ്പിച്ചത്. യാത്രികരുടെ മുഷിഞ്ഞ് ഉപയോഗശൂന്യമായ വസ്ത്രങ്ങൾ, പായ്ക്കിങ് സാമഗ്രികൾ, ശുചീകരണ സാമഗ്രികൾ തുടങ്ങി പലവക സാധനങ്ങൾ ഉൾപ്പെടുന്നതാണ് ബഹിരാകാശ നിലയത്തിലെ മാലിന്യം. നാനോറാക്സ് എന്ന കമ്പനിയാണു എയർലോക് സംവിധാനം വികസിപ്പിച്ചത്.

രാജ്യാന്തര ബഹിരാകാശനിലയത്തിൽ ഈ സാങ്കേതികത മൂലം പിറന്നത് പുതിയൊരു അധ്യായമാണ്. ഭൂമിയിലുള്ള നമുക്ക് മാലിന്യം സംസ്കരിക്കാനൊക്കെ താരതമ്യേന എളുപ്പമാണെങ്കിലും ബഹിരാകാശത്ത് ഇതൽപം പാടാണ്. നല്ല ചെലവുള്ള കാര്യവുമാണ്. ഇത്രനാളും സ്പേസ് സ്റ്റേഷനുള്ളിൽ ട്രാഷ് സൂക്ഷിച്ച ശേഷം സിഗ്ന‌സ് കാർഗോ വെഹിക്കിൾ എന്ന പേടകത്തിലാക്കി മാലിന്യം അയയ്ക്കുകയായിരിന്നു ബഹിരാകാശ നിലയത്തിലെ രീതി. 

ഇങ്ങനെ അയയ്ക്കുമ്പോൾ പേടകം ഉൾപ്പെടെ അന്തരീക്ഷത്തിലേക്കു കയറിയ ശേഷം തീപിടിച്ചു നശിക്കും. ഇതു നഷ്ടമായിരുന്നു. ഈ നഷ്ടത്തിന് ഒരു പരിഹാരമാണ് പുതിയ സംവിധാനങ്ങൾ കാരണം ഉണ്ടായിരിക്കുന്നത്.

സാധാരണ ഗതിയിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ അന്തേവാസികളായ യാത്രികർ പ്രത്യേകം തരം തിരിച്ച് പായ്ക് ചെയ്താണു ബഹിരാകാശമാലിന്യം തള്ളാനായി ഒരുക്കുന്നത്. നാലു യാത്രികർ ഒരു വർഷം കൊണ്ട് 2500 കിലോ മാലിന്യം പുറന്തള്ളുമെന്നാണു ഏകദേശ കണക്കുകൾ പറയുന്നത്.

English Summary : ISS dumps 78 kilos of garbage into space using new technology

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS