ADVERTISEMENT

ലോക ബഹിരാകാശ മേഖല ത്രില്ലിലാണ്. ബഹിരാകാശത്തേക്കു വിട്ട ജയിംസ് വെബ് എന്ന സ്പേസ് ടെലിസ്കോപ് പ്രപഞ്ചത്തിന്റെ കിടിലൻ ചിത്രങ്ങൾ നമുക്കായി അയച്ചു തന്നു. ജയിംസ് വെബ് സ്പേസിൽ എത്തുന്നതിനും വളരെക്കാലം മുൻപ് എത്തിയ മറ്റൊരു പ്രശസ്ത ബഹിരാകാശ ടെലിസ്കോപ്പാണു ഹബ്ബിൾ സ്പേസ് ടെലിസ്കോപ്. ഈ ടെലിസ്കോപ്പി‍ൽ നിന്നു പുറത്തുവന്ന ഒരു വിചിത്ര ദൃശ്യമാണ് ഇപ്പോൾ കൗതുകമാകുന്നത്.

 

ഒരു വെള്ളക്കുള്ളൻ നക്ഷത്രം സമീപത്തുള്ള ഗ്രഹങ്ങളിൽനിന്നും ഛിന്നഗ്രഹങ്ങളിൽ നിന്നും പദാർഥത്തെ വലിച്ചെടുക്കുന്ന ദൃശ്യമാണ് ടെലിസ്കോപ് പുറത്തുവിട്ടിരിക്കുന്നത്.ജി 238–44 എന്ന വെള്ളക്കുള്ളൻ നക്ഷത്രമാണ് ഇതിലെ വില്ലൻ.ഗ്രഹങ്ങളിൽ നിന്നും പാറയും ഐസും നിറഞ്ഞ പദാർഥത്തെയാണ് വെള്ളക്കുള്ളൻ വലിച്ചെടുക്കുന്നതെന്നു ശാസ്ത്രജ്ഞർ പറയുന്നു. ഹിമം ക്ഷീരപഥത്തിൽ വിചാരിച്ചതിനേക്കാൾ സാധാരണമാണെന്ന വസ്തുകയാണ് ഇതു പങ്കുവയ്ക്കുന്നതെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.

 

വലിയ പിണ്ഡമുള്ള വമ്പൻ നക്ഷത്രങ്ങൾ അവസാന കാലമാകുമ്പോഴേക്കും സൂപ്പർനോവ വിസ്ഫോടനത്തിനു വിധേയമാകുമെന്ന് നമുക്കറിയാം. സൂര്യനെ പോലുള്ള സാധാരണ നക്ഷത്രങ്ങൾക്ക് തങ്ങളുടെ ഊർജശ്രോതസ്സുകൾ നഷ്ടപ്പെടുമ്പോഴാണ് വെള്ളക്കുള്ളൻ നക്ഷത്രങ്ങൾ ജനിക്കുന്നത്. അതീവ സാന്ദ്രതയുള്ള നക്ഷത്രങ്ങളായ ഇവ താരങ്ങളുടെ ജീവിതകാലയളവിലെ അവസാന സ്റ്റേജാണ്. ഗവേഷകരുടെ അഭിപ്രായപ്രകാരം ക്ഷീരപഥത്തിലെ 97 ശതമാനം നക്ഷത്രങ്ങളും വിദൂരഭാവിയിൽ വെള്ളക്കുള്ളൻമാരായി മാറും.

 

ഒരുലക്ഷം കെവിന് മുകളിൽ വരെ വെള്ളക്കുള്ളൻമാരുടെ ഉപരിതല താപനില ഉയരാം. എന്നാൽ കടുത്ത ഈ താപനിലയുണ്ടെങ്കിലും ഇവയിൽ നിന്നുള്ള പ്രകാശവികിരണങ്ങൾ വളരെ കുറവായിരിക്കും..

 

English Summary :Hubble Space Telescopes photos White Dwarf G238-44

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com