ബ്രിട്ടനി‍ൽ വീടിനുമുകളിൽ അജ്ഞാതപേടകം; ഞെട്ടിത്തരിച്ച് വിഡിയോയെടുത്ത് ഡോക്ടർ

HIGHLIGHTS
  • ഇത് മേഘങ്ങൾക്കിടയിൽ മറയുന്നതായും കാണാം
UFO | (Image Credit - Shutterstock / Marko Aliaksandr)
പ്രതീകാത്മക ചിത്രം (Image Credit - Shutterstock / Marko Aliaksandr)
SHARE

ബ്രിട്ടനിൽ തന്റെ വീടിനു മുകളിൽ അജ്ഞാതപേടകം കണ്ടെന്ന അവകാശവാദവുമായി ഒരു ഡോക്ടർ. ബിർമിങ്ങാമിൽ താമസിക്കുന്ന ഡോ. മുഹമ്മദ് സലാമയാണ് ആകാശത്ത് വിചിത്രപേടകം കണ്ടെത്തിയെന്ന് അധികൃതരെ അറിയിച്ചത്. തന്റെ ഫോണിൽ ഷൂട്ട് ചെയ്ത വിഡിയോയും അദ്ദേഹം അധികൃതർക്കു നൽകി. 38 സെക്കൻഡ് ദൈർഘ്യമുള്ളതാണ് ഈ വിഡിയോ. അതീവ പ്രകാശമുള്ള രണ്ട് പ്രകാശഗോളങ്ങൾ ആകാശത്ത് അടുത്തുനിൽക്കുന്നതും പിന്നീട് ഇവ അകന്നുമാറുന്നതിന്റെയും ദൃശ്യങ്ങൾ വിഡിയോയിലുണ്ട്. പിന്നീട് ഇത് മേഘങ്ങൾക്കിടയിൽ മറയുന്നതായും കാണാം.

ബിർമിങ്ങാമിലെ ഹാർബോണിൽ വച്ചാണ് സലാമ വിഡിയോയെടുത്തത്. അവിടെ സ്ഥിതി ചെയ്യുന്ന വീട്ടിൽ നിന്നു വേസ്റ്റ്, കോർപറേഷന്റെ കുട്ടയിൽ നിക്ഷേപിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് ആകാശത്തു വിചിത്ര കാഴ്ച കണ്ടതെന്ന് സലാമ പറയുന്നു. ഉടൻ തന്നെ മൊബൈൽ എടുത്തു വിഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു. ഡ്രോൺ, വിമാനം, ലേസർപ്രകാശം തുടങ്ങിയവയൊന്നുമല്ല താൻ കണ്ടതെന്ന് സലാമ തറപ്പിച്ച് പറയുന്നു. വളരെ വേഗത്തിലാണ് ഇതു സഞ്ചരിച്ചതെന്നും സഞ്ചാരം ഏകദിശയിലായിരുന്നില്ലെന്നും സഞ്ചാരത്തിനിടെ പേടകം സ്വയം കറങ്ങുന്നുണ്ടായിരുന്നെന്നും ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നു.വളരെ ഉയരത്തിലാണത്രേ ഇത് ആകാശത്ത് സ്ഥിതി ചെയ്തത്.

യുഎസിലേതു പോലെയില്ലെങ്കിലും ബ്രിട്ടനിലും അജ്ഞാതപേടകങ്ങൾ കണ്ടെന്ന റിപ്പോർട്ടുകൾ തകൃതിയായി പുറത്തുവരാറുണ്ട്. 2008 മുതൽ 2013 വരെയുള്ള കാലയളവിൽ സംഭവിച്ച യുഎഫ്ഒ ദർശനങ്ങളുടെ റിപ്പോർട്ട് പ്രതിരോധമന്ത്രാലയം പുറത്തുവിട്ടിരുന്നു. 1997 മുതൽ 2000 വരെയുള്ള കാലയളവിൽ പ്രോജക്ട് കോൺഡിൻ എന്ന പേരിൽ ബ്രിട്ടിഷ് സർക്കാർ യുഎഫ്ഒകളെപ്പറ്റി പഠിക്കാനായി ഒരു രഹസ്യപദ്ധതി നടപ്പാക്കിയിരുന്നു. രാജ്യത്തു കണ്ടെന്നു പറയപ്പെടുന്ന പല യുഎഫ്ഒകളെയും ആളുകൾ മറ്റു വസ്തുക്കളുമായി തെറ്റിദ്ധരിച്ചതാണെന്നായിരുന്നു പദ്ധതിയുടെ റിപ്പോർട്ട് പറഞ്ഞത്.

English Summary : UK doctor filming two ufo floating above his home

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}