മനസ്സിലുള്ളത് വായിക്കുന്ന സംവിധാനം യാഥാർഥ്യമായോ? ഞെട്ടിച്ച് ഗവേഷണം

functional-magnetic-resonance-imaging
Representative image. Photo Credits: JohnnyGreig/ istock.com
SHARE

ആളുകളുടെ മനസ്സിലുള്ളത് വായിക്കാൻ പറ്റിയാൽ എന്തായിരിക്കും സ്ഥിതി അല്ലേ? കുട്ടികൾ പഠിച്ചോയെന്ന് ടീച്ചർക്ക് അറിയാനാകും, എന്തെങ്കിലും കള്ളം മനസ്സിൽ വിചാരിച്ചാൽ അതു കണ്ടെത്താൻ രക്ഷിതാക്കൾക്ക് കഴിയും. അങ്ങനെയെങ്ങാനും ഒരു സംവിധാനം വന്നാൽ എന്തൊരു പൊല്ലാപ്പായിരിക്കും അല്ലേ? പിന്നെ എല്ലാവരും സത്യസന്ധൻമാരായേ പറ്റൂ. കള്ളം പറയുക മാത്രമല്ല, മനസ്സിൽ വിചാരിച്ചാൽ പോലും എല്ലാവരും കണ്ടുപിടിക്കും. ഏതായാലും അങ്ങനെയൊരു സംഭവം ഒന്നും നിലവിലില്ല.

എന്നാൽ അങ്ങനെയൊരു സംവിധാനം വിദൂരഭാവിയിൽ വരാൻ സാധ്യതയുണ്ടത്രേ. ഇതിന്റെ ചവിട്ടുപടിയെന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഗവേഷണം ഇപ്പോൾ നടന്നു. സെപ്റ്റംബർ 29ന് പുറത്തിറങ്ങിയ ഒരു ശാസ്ത്രജേണലിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്. ഫങ്ഷനൽ മാഗ്നറ്റിക് റിസണൻസ് ഇമേജിങ് എന്ന സാങ്കേതിക വിദ്യയാലാണ് മറ്റുള്ളവരുടെ മനസ്സ് വായിക്കാൻ പറ്റുന്നത്. ഈ സാങ്കേതിക വിദ്യ നടപ്പാക്കാൻ തലച്ചോറിനുള്ളിൽ ഇലക്ട്രോഡുകൾ വയ്ക്കുകയോ അങ്ങനെയുള്ള സങ്കീർണമായ വിദ്യകളൊന്നും വേണ്ട. തലച്ചോറിൽ ഓക്സിജൻ അടങ്ങിയ രക്തം വെളിയിൽ നിന്ന് അളന്നാണ് ഈ സാങ്കേതികവിദ്യ പ്രവർത്തിക്കുന്നത്.

തലച്ചോറിൽ നിന്നുള്ള സിഗ്നലുകൾ നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന സംവിധാനത്തിലേക്കു മാറ്റിയാണ് ഇതു സാധിക്കുന്നത്. നിർമിതബുദ്ധി ഈ സിഗ്നലുകളെ വിവരമാക്കി പുറത്തുവിടും. കൃത്യമായി ഒരു സമയത്ത് തലച്ചോർ എന്താണു ചിന്തിക്കുന്നതെന്ന് പറയാൻ ഈ സാങ്കേതികവിദ്യയ്ക്ക് സാധ്യമല്ല. എന്നാൽ ബ്രെയിൻ സ്കാനുകളിലൂടെ ചില വിവരങ്ങൾ തരാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ ഭാവിയിൽ ഇത് കാര്യക്ഷമമായ സാങ്കേതികവിദ്യയാക്കി വികസിപ്പിക്കാമെന്നും ശാസ്ത്രജ്ഞർക്ക് പ്രതീക്ഷയുണ്ട്. 20നും 30നും ഇടയിൽ പ്രായമുള്ള യുവാക്കൾക്കിടയിലാണ് ഈ പരീക്ഷണം നടത്തിയത്.

Contnt Summary : Functional magnetic resonance imaging

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS