ADVERTISEMENT

ലോക പ്രശസ്തമായ ഓസ്കർ പുരസ്കാര ചടങ്ങിലെ പ്രധാന കാര്യങ്ങളിലൊന്നാണ് റെഡ് കാർപറ്റ് അഥവാ ചുവന്ന പരവതാനി. വിശിഷ്ടാതിഥികളും താരങ്ങളുമൊക്കെ നടന്നുവരുന്ന ഈ പരവതാനിയുടെ നിറം 62 വർഷത്തിനു ശേഷം മാറ്റി.  ഷാംപെയ്ൻ നിറമുള്ള കാർപറ്റാകും ഇത്തവണ ചടങ്ങിൽ ഉപയോഗിക്കുക. പരിപാടിയുടെ ക്രിയേറ്റീവ് കൺസല്‍റ്റന്റുമാരായ ലിസ ലൗവ്, റൗൾ അവില തുടങ്ങിയവർ ആണ് തീരുമാനത്തിന് പിന്നിൽ.

റെഡ് കാർപറ്റുകൾ പുരാതന ഗ്രീസിലുപയോഗിച്ചിരുന്നു. അഗമെമ്നോൺ എന്ന ബിസി 458ൽ എഴുതിയ നാടകത്തിൽ ഇതെപ്പറ്റി പരാമർശമുണ്ട്. ട്രോയിയിൽ വിജയം നേടി വന്ന അഗമെമ്നോൺ രാജാവിനെ ഭാര്യ ചുവന്ന പരവതാനി വിരിച്ച് സ്വീകരിച്ചത്രേ.1821 യുഎസ് പ്രസിഡന്റ് ജയിംസ് മൺറോയെ സ്വീകരിക്കാനായി ഒരു റെഡ് കാർപറ്റ് നദിക്കു കുറുകെ ഇട്ടുകൊടുത്തിരുന്നു. 1902ൽ ന്യൂയോർക്ക് സെൻട്രൽ റെയിൽറോഡ് തങ്ങളുടെ ഉപയോക്താക്കൾക്കായി റെ‍ഡ് കാർപറ്റുകൾ നൽകാൻ തുടങ്ങി.

1920 മുതലാണ് റെ‍ഡ് കാർപറ്റുകൾ സിനിമാ വ്യവസായത്തിന്റെ ഭാഗമായത്. 1922ൽ ഹോളിവു‍ഡിലെ ഈജിപ്ഷ്യൻ തീയറ്ററിൽ പ്രദർശിപ്പിച്ച റോബിൻ ഹുഡ് എന്ന ചിത്രം കാണാനെത്തിയവർക്കായി ചുവന്ന പരവതാനി വിരിച്ചിരുന്നു. 1961ൽ സാന്റാ മോണിക്ക ഓഡിറ്റോറിയത്തിൽ നടന്ന ഓസ്കർ പുരസ്കാരച്ചടങ്ങിലാണ് റെഡ്കാർപറ്റ് ഓസ്കറിൽ ആദ്യമായി ഉപയോഗിച്ചത്. പിന്നീട് ഇത് ഓസ്കർ ചടങ്ങുകളുടെ മുഖമുദ്രയായി മാറി. മറ്റു പ്രശസ്തമാ സിനിമാ ചടങ്ങുകളായ കാൻ ചലച്ചിത്രമേള പോലുള്ളിടങ്ങളിലും റെഡ് കാർപറ്റ് താമസിയാതെ ഉപയോഗിച്ചുതുടങ്ങി.

 

Content Summary : Oscars 2023 red carpet changed colour champagne.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com