ADVERTISEMENT

ലാ ടൊമാറ്റീന എന്ന ഉത്സവത്തെക്കുറിച്ച് കൂട്ടുകാർ കേട്ടിട്ടുണ്ടോ? യൂറോപ്യൻ രാഷ്ട്രമായ സ്‌പെയിനിൽ നടക്കുന്ന വ്യത്യസ്തമായ ഒരു ഉത്സവമാണ് ഇത്. ഒന്നരലക്ഷത്തിലധികം തക്കാളികളാണ് അന്നേദിവസം ആളുകൾ അന്യോന്യം എറിഞ്ഞുനശിപ്പിക്കുന്നത്. 1945 മുതൽ ആണ് ഈ ഉത്സവം ആഘോഷിക്കാൻ തുടങ്ങിയത്. 1945ൽ ഏതോ ഒരു ചടങ്ങിനിടെ ആളുകൾ തമ്മിൽ കശപിശയുണ്ടായി. ക്രുദ്ധരായ ആളുകൾ അങ്ങോട്ടുമിങ്ങോട്ടും തക്കാളി പെറുക്കി എറിഞ്ഞു. പിറ്റേ വർഷം മുതൽ ഇതൊരു ഉത്സവമായി മാറി. ലോകപ്രശസ്തമായ ലാ ടൊമാറ്റീനയുടെ ഉദ്ഭവം ഇങ്ങനെയാണ്.

ലാ ടൊമാറ്റീന ഉത്സവത്തിനെതിരെ ചില വിമർശനങ്ങളുണ്ട്. ഭക്ഷണസാധനമായ തക്കാളി അനാവശ്യമായി നശിപ്പിച്ചുകളയുന്നു എന്നതാണ് ഇതിൽ പ്രധാനം. എന്നാൽ ഇതിൽ കാര്യമില്ലെന്നും വളരെ നിലവാരവും വിലയും കുറഞ്ഞ തക്കാളികളാണ് ഈ ഉത്സവത്തിനായി ഉപയോഗിക്കുന്നതെന്നും ചിലർ പറയുന്നു. ഇതുപോലെയുള്ള രസകരമായ ചില തക്കാളി വിശേഷങ്ങൾ അറിഞ്ഞാലോ?

ലോകത്തിൽ ഏറ്റവും കൂടുതൽ വിളവ് നൽകിയ തക്കാളിമരം യുഎസിലാണുള്ളത്. ഫ്‌ളോറിഡയിലെ വാൾട്ട് ഡിസ്‌നി വേൾഡിലുള്ള ഈ തക്കാളിമരത്തിൽ നിന്ന് 32000 തക്കാളികൾ ആണ് ഒരുവർഷം ലഭിച്ചത്. ഹെയർലൂം ടൊമാറ്റോ എന്ന വിഭാഗത്തിൽപെട്ടതാണ് ഈ തക്കാളിമരം. ഒന്നരവർഷം കൊണ്ടാണ് ഈ മരം പൂർണവളർച്ചയെത്തുന്നത്. ഫ്‌ളോറിഡയിലെ വാൾട്ട് ഡിസ്‌നി വേൾഡിലുള്ള തക്കാളിമരത്തിന് 56.73 ചതുരശ്രമീറ്റർ വിസ്തീർണമുണ്ട്. ഒരു നീന്തൽക്കുളത്തേക്കാൾ കൂടുതൽ വിസ്തീർണമാണിതിന്. ലോകത്തിലെ ഏറ്റവും ഉയരമുള്ള തക്കാളി മരം വളർത്തിയത് ബ്രിട്ടനിലെ ലങ്കാഷറിലാണ്. 65 അടി പൊക്കമാണ് ഇതിനുവച്ചത്.

strange-festival-of-la-tomatina1
TOmato. Photo Credits: Helios4Eos/ istock.com

തക്കാളികൾ തെക്കൻ അമേരിക്കൻ രാജ്യമായ പെറുവിൽ നിന്നാണ് ലോകമെങ്ങും എത്തിയതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇന്ന് ലോകത്തെമ്പാടും പതിനായിരത്തിലേറെ തക്കാളി വിഭാഗങ്ങളുണ്ട്. ലോകത്തെ ഏറ്റവും വലിയ തക്കാളി വിളവെടുത്തത് 1986ൽ യുഎസിലെ ഒക്ലഹോമയിലാണ്. മൂന്നരക്കിലോയിലധികം ഭാരമുണ്ടായിരുന്നു ഈ തക്കാളിക്ക്.യുഎസിലെ ഒഹായോയുടെ ഒദ്യോഗിക പാനീയം തക്കാളി ജ്യൂസാണ്. തക്കാളി അത്ര നിസ്സാരക്കാരനല്ലെന്ന് കൂട്ടുകാർക്ക് മനസ്സിലായല്ലോ അല്ലേ?

Content Summary : La Tomatina festival | European festival traditions | Tomato facts and trivia |Tomato varieties worldwide | Tomatoes in popular culture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT