ADVERTISEMENT

ലോകബഹിരാകാശരംഗത്തെ തിളക്കമാർന്ന ഒരേടിനാണ് ചന്ദ്രയാൻ 3 തുടക്കമിട്ടത്. ഇരുപതാംനൂറ്റാണ്ടിൽ മനുഷ്യരാശി തുടക്കമിട്ട സാങ്കേതികമേഖലയാണ് ബഹിരാകാശം. ഇന്ന് ഇന്റർനെറ്റ് ഉൾപ്പടെ മനുഷ്യജീവിതത്തിന്റെ ഭാഗമായ ഒട്ടേറെ നല്ലകാര്യങ്ങൾക്ക് നാം കടപ്പെട്ടിരിക്കുന്നത് ബഹിരാകാശവുമായാണ്. ഈ വേളയിൽ ബഹിരകാശമേഖലയുടെ വളർച്ച ഒന്നു പരിശോധിച്ചാലോ. ചില പ്രധാന സംഭവങ്ങളും നാൾവഴികളും നോക്കാം.1957ൽ ബഹിരാകാശത്തേക്കുള്ള ആദ്യ ഉപഗ്രഹം വിക്ഷേപിച്ചു. സ്പുട്നിക് 1 എന്നു പേരിട്ട ഈ ഉപഗ്രഹം സോവിയറ്റ് യൂണിയന്റേതാണ്.ഈ വർഷം തന്നെ ബഹിരാകാശത്തെത്തിയ ആദ്യ മൃഗമായി ലെയ്ക. ഇതും എത്തിച്ചത് സോവിയറ്റ് യൂണിയനാണ്.

1959ൽ ചന്ദ്രനിലിറങ്ങിയ ആദ്യ ബഹിരാകാശപേടകമായി സോവിയറ്റ് യൂണിയന്റെ ലൂണ 2. 1961ൽ സോവിയറ്റ് യാത്രികനായ യൂറി ഗഗാറിൻ ബഹിരാകാശത്ത് ആദ്യമെത്തിയ വ്യക്തിയായി.1963ൽ ബഹിരാകാശത്ത് ആദ്യ വനിതയെത്തി, സോവിയറ്റ് യാത്രികയായ വാലന്റീന തെരഷ്കോവ. 1965 ൽഅലക്സി ലിയോനോവ്(സോവിയറ്റ് യൂണിയൻ) ആദ്യ ബഹിരാകാശ നടത്തം നടത്തി.1969ൽ അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിലെത്തി. ചന്ദ്രനിൽ പതിഞ്ഞ ആദ്യ മനുഷ്യസ്പർശം ആംസ്ട്രോങ്ങിന്റേതായിരുന്നു.1970ൽ ശുക്രനിൽ(വീനസ്) ന് വെനീറ 7 എന്ന സോവിയറ്റ് പേടകം ഇറങ്ങി. ഭൂമിയല്ലാതൊരു ഗ്രഹത്തിൽ മനുഷ്യനിർമിത പേടകം ഇറങ്ങുന്നത് ഇതാദ്യം.

1971 സോവിയറ്റ് യൂണിയന്റെ മാർസ് 3 ചൊവ്വയിലിറങ്ങിയ ആദ്യപേടകമായി. 1990ൽ ബഹിരാകാശത്തെ ആദ്യ ഒപ്റ്റിക്കൽ ടെലിസ്കോപ്പായ ഹബ്ബിൾ നാസ വിക്ഷേപിച്ചു. 1995ൽ നാസയുടെ ഗലീലിയോ ദൗത്യം വ്യാഴത്തെ ഭ്രമണം ചെയ്തു.2001ൽ ഛിന്നഗ്രഹത്തിൽ ആദ്യമായി ലാൻഡ് ചെയ്യുന്ന ദൗത്യമായി നാസയുടെ നീയർ. 2005ൽ ശനിയെ വലം വച്ച് കസീനി.  ഈ നേട്ടം കൈവരിക്കുന്ന ആദ്യ ദൗത്യം. കസീനിക്കൊപ്പമുള്ള ഹൈജൻസ് പ്രോബ് 2005 ജനുവരി 14ന് ശനിയുടെ ചന്ദ്രനായ ടൈറ്റനിൽ ഇറങ്ങി.2010ൽ ജപ്പാന്റെ ഹയബൂസ ദൗത്യം ഛിന്നഗ്രഹത്തിൽ നിന്നുള്ള സാംപിളുകളുമായി എത്തി.2011ൽ നാസയുടെ മെസഞ്ചർ പേടകം ബുധനെ (മെർക്കുറി) വലംവച്ചു. 2015ൽ പ്ലൂട്ടോയ്ക്ക് സമീപത്തു കൂടി ന്യൂ ഹൊറൈസൻസ് ദൗത്യം സഞ്ചരിച്ചു.

2019ൽ ചൈനയുടെ ചാങ്ഇ–4 ദൗത്യം ചന്ദ്രന്റെ വിദൂരവശത്തിറങ്ങിയ ആദ്യ ദൗത്യമായി. ഇന്ത്യയുടെ നേട്ടങ്ങൾ വളരെ പ്രശംസനീയമാണ്1963ൽ ഇന്ത്യ ആദ്യ പരീക്ഷണ റോക്കറ്റ് വിക്ഷേപിച്ചു.1975– ആദ്യ ഉപഗ്രഹമായ ആര്യഭട്ട രാജ്യം ബഹിരാകാശത്തെത്തിച്ചു. 1980ൽ ആദ്യ ഉപഗ്രഹ വിക്ഷേപണ റോക്കറ്റ് സൃഷ്ടിച്ചു. 1984ൽ രാകേഷ് ശർമ ബഹിരാകാശത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനായി.1993ൽ ഇസ്റോയുടെ പടക്കുതിരെയെന്നറിയപ്പെടുന്ന പിഎസ്എൽവി റോക്കറ്റ് ആദ്യമായി വിക്ഷേപിച്ചു.2008ൽ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 1 വിജയം നേടി.

2014ൽ മാർസ് ഓർബിറ്റർ ദൗത്യം അഥവാ മംഗൽയാൻ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി. ഇതേ വർഷം തന്നെയാണ് കരുത്തുറ്റ റോക്കറ്റായ ജിഎസ്എൽവിയുടെ ആദ്യരൂപം പരീക്ഷിച്ചതും. 2019ൽ ചന്ദ്രയാന്റെ രണ്ടാംപതിപ്പും ഭാഗികവിജയം നേടി. 2023ൽ ചന്ദ്രയാൻ 3 മഹാവിജയം നേടി, ഇതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി.

Content Highlight -   Space sector growth | Major events in space exploration | Lunar missions and achievements | Chandrayaan missions and accomplishments |  India's contributions to space exploration

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT