ADVERTISEMENT

വിവിധ രാജ്യങ്ങളിലേക്ക് ട്രെയിനിൽ സഞ്ചരിക്കുന്നതിലൂടെ പ്രശസ്തി നേടിയിട്ടുള്ളവരാണ് ഉത്തരകൊറിയയുടെ നേതാക്കൾ. ഇപ്പോഴിതാ കിം ജോങ് ഉൻ റഷ്യ സന്ദർശിച്ചിരിക്കുകയാണ്. വിമാനം ഒഴിവാക്കി ട്രെയിൻ ഉപയോഗിച്ചാണ് അദ്ദേഹം റഷ്യയിൽ എത്തിയിരിക്കുന്നത്. 10 മുതൽ 15 വരെ കാരിയേജുകൾ ഉള്ള ട്രെയിനുകളാണ് ഉത്തരകൊറിയൻ ഭരണാധികാരികൾ സഞ്ചാരത്തിനായി ഉപയോഗിക്കുന്നത്. ഭരണാധികാരിക്കുള്ള കിടപ്പുമുറിയും മറ്റ് നിരവധി മുറികളും ഇതിൽ കാണും. ഇതോടൊപ്പം തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ, മെഡിക്കൽ ഉദ്യോഗസ്ഥർ തുടങ്ങിയവരുൾപ്പെട്ട സംഘവും കാണും.

എന്നാൽ ഉത്തരകൊറിയയുടെ റെയിൽസംവിധാനങ്ങൾ അവികസിതമായി നിലകൊള്ളുന്നതിനാൽ മണിക്കൂറിൽ 40 കിലോമീറ്റർ എന്ന വേഗത്തിലെ സഞ്ചരിക്കാൻ സാധിക്കുകയുള്ളൂ.

 

അതീവ രഹസ്യമായിട്ടാണ് കിമ്മിന്‌റെ സഞ്ചാരമെന്നതിനാൽ ട്രെയിനിനെക്കുറിച്ചുള്ള വിവരങ്ങൾ വളരെ കുറവാണ്. എങ്കിലും ഇതിനുള്ളിൽ ഒരു ഭക്ഷണശാല ഉണ്ടെന്നും കാറുകളുണ്ടെന്നും ആളുകൾ വെളിപ്പെടുത്തിയിട്ടുണ്ട്. ട്രെയിന് ഉപഗ്രഹ ആശയവിനിമയ സംവിധാനമുണ്ട്. കാരിയേജുകൾ തമ്മിൽ ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്. പച്ചനിറത്തിലുള്ളതാണ് ഈ ട്രെയിൻ. ഇതോടുമ്പോൾ സുരക്ഷാ കാരണങ്ങളാൽ 2 ട്രെയിനുകൾ കൂടി ഓടിക്കാറുണ്ട്.

എല്ലാ കാരിയേജുകളും ബുള്ളറ്റ്പ്രൂഫാണ്. 100 കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥർ ട്രെയിനിലുണ്ടാകും. അതോടൊപ്പം തന്നെ ട്രെയിൻ സഞ്ചരിക്കുമ്പോൾ മുകളിൽ മിലിട്ടറി എയർക്രാഫ്റ്റുകളും ഹെലികോപ്റ്ററുകളും പറക്കാറുണ്ട്. വിമാനത്തിൽ സഞ്ചരിക്കാനുള്ള പേടിയെയാണ് എയ്റോഫോബിയ അല്ലെങ്കിൽ എവിയോഫോബിയ എന്നു വിളിക്കുന്നത്.

 

വിമാനത്തിൽ സഞ്ചരിക്കാൻ പേടിയായിരുന്ന പല ലോകനേതാക്കളുമുണ്ടായിട്ടുണ്ട്.  ഇവരിൽ വളരെ പ്രശസ്തനായിരുന്നു കിംജോങ് ഇൽ, കിം ജോങ് ഉന്നിന്റെ പിതാവ്. കിം ജോങ്ന്നിനു മുൻപ് 17 വർഷം ഉത്തരകൊറിയയിൽ ഏകാധിപത്യ ഭരണം നടത്തിയത് ഇല്ലാണ്. വിദേശയാത്രകൾ ഇൽ വളരെക്കുറച്ചുമാത്രമാണ് നടത്തിയിട്ടുള്ളത്. ചൈനയിലേക്കായിരുന്നു ഇവയിൽ അധികവും. ആ വേളകളിൽ വിമാനങ്ങൾക്കു പകരം ബുള്ളറ്റ്പ്രൂഫ് കവചിത ട്രെയിനായിരുന്നു  ഇൽ ഉപയോഗിച്ചത്. ട്രെയിനിൽ ഒട്ടേറെ സുരക്ഷാജീവനക്കാരും അല്ലാത്ത ജീവനക്കാരുമൊക്കെയായി ഒരു വലിയ സംഘമായിട്ടായിരുന്നു ഇല്ലിന്റെ യാത്രകൾ.

 

വധഭീഷണിയുള്ള തന്നെ ശത്രുക്കൾ വിമാനമാക്രമിച്ച് കൊലപ്പെടുത്തുമെന്ന ഭീതിയും ചെറുപ്പം തൊട്ടേ വിമാനയാത്രയോടുള്ള ഭയവുമാണ് എയ്റോപ്ലേനുകൾ ഒഴിവാക്കാൻ ഇല്ലിനെ പ്രേരിപ്പിച്ചത്.  ഉത്തര കൊറിയയിൽ പല സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ കാറുകളും ചില അവസരങ്ങളിൽ ബോട്ടുകളും കപ്പലുകളുമാണ് ഇൽ ഉപയോഗിച്ചത്. എന്നാൽ ഇല്ലിന്റെ പിതാവും ഉത്തരകൊറിയയുടെ ഒരേയൊരു പ്രസിഡന്റുമായിരുന്ന കിം ടു സങ് വിമാനയാത്രകൾ യഥേഷ്ടം നടത്തിയിരുന്നു. 

 

Content Highlight  -  Kim Jong Un bulletproof train | North Korea leaders travel by train | Kim Jong Un's visit to Russia by train | North Korea's underdeveloped railway systems | Fear of flying in North Korea's leadership

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT