ADVERTISEMENT

നിന്ന നിൽപിൽ അനങ്ങാതെ നിന്നത് 36 മണിക്കൂർ! ഇതുവഴി ലോകറെക്കോർഡ് നേടിയത് ഒരിന്ത്യക്കാരനാണ്. ആന്ധ്രപ്രദേശിലെ വിജയവാഡയിൽ നിന്നുള്ള അക്ഷിന്തല ശേഷു ബാബുവാണ് 2015ൽ പാറപോലെ അനങ്ങാതെ നിന്ന് റെക്കോർഡ് നേടിയത്. മധുരയിലെ എൻഎംഎസ്എസ് വെള്ളൈച്ചാമി നാടാർ കോളജിലായിരുന്നു അന്ന് 44 വയസ്സുള്ള ശേഷു ബാബുവിന്റെ നിൽപ്. റിപ്പബ്ലിക് ദിനാഘോഷം നടക്കുന്ന വേദിയിലാണ് അദ്ദേഹം നിന്നത്.

Read More: പുരുഷരൂപമുള്ള ഓസ്കർ ട്രോഫി! ഇതിലെ പുരുഷനാരാണ്? ഇന്നുമറിയാത്ത ദുരൂഹത

എന്നാൽ ശേഷുബാബുവിനേക്കാൾ തിളക്കമുള്ള ഗിന്നസ് ലോക റെക്കോർഡാണ് ശ്രീലങ്കയിൽ നിന്നുള്ള സുരേഷ് അരുളാനന്ദം ജോക്വിം നേടിയത്. ഒറ്റക്കാലിൽ 76 മണിക്കൂർ നിന്നായിരുന്നു സുരേഷിന്റെ പ്രകടനം. 1997ൽ കൊളംബോയിലെ വിഹാര മഹാദേവി പാർക് ഓപ്പൺ എയർ സ്റ്റേഡിയത്തി‍ൽ വച്ചായിരുന്നു അത്. 

ഗ്ലോബ് പോലെയുള്ള ഉരുണ്ട ഒരു വസ്തുവിൽ ഏറ്റവും കൂടുതൽ സമയം നിന്നതിനുള്ള ഗിന്നസ് റെക്കോർഡ് ബെൽജിയത്തി‍ലെ ലീഡിൽ നിന്നുള്ള വിൻസെന്റ് ഗൊസെൻസ് എന്ന വ്യക്തിക്കാണ്. ഒരു മണിക്കൂറും 20 മിനിറ്റും 1.3 സെക്കൻഡുമാണ് വിൻസെന്റ് ഗോസെൻസ് നിന്നത്.

ട്രെയിനിലായാലും ബസ്സിലായാലും പാർക്കിലായാലും എന്തെങ്കിലും കാര്യങ്ങൾ വാങ്ങാനുള്ള ക്യൂവിലായാലും ശരി, വെറുതെ നിൽക്കുക എന്നത് അൽപം ആയാസകരമായ കാര്യമാണ്. നിന്ന് കാൽ വേദനിക്കുന്നു എന്നാ‍ൽ അൽപം നടക്കാം എന്നൊക്കെ ആളുകൾ പറയുന്നത് കേട്ടിട്ടില്ലേ. ഒരു മണിക്കൂർ നടക്കുന്നതാണ് ഒരു മണിക്കൂർ നിൽക്കുന്നതിനേക്കാൾ സുഖകരമെന്നൊക്കെ ചിലർ അഭിപ്രായപ്പെടാറുണ്ട്. പഴയകാലത്ത് ക്ലാസ്റൂമിലൊക്കെ കുസൃതി കാട്ടുന്നവരെയൊക്കെ ടീച്ചർമാർ എഴുന്നേൽപിച്ച് നിർത്തും. പിന്നെ ഇരിക്കാൻ പറയുമ്പോൾ എന്തൊരു ആശ്വാസമാണ്.

ഒരു വ്യക്തി ഒരേ സ്ഥലത്ത് തന്നെ ഒരുപാട് നേരം നിൽക്കുമ്പോൾ അദ്ദേഹത്തിന്റെ കാലുകളിലെ ഒരുകൂട്ടം പേശികൾമാത്രമാകും ഉപയോഗിക്കപ്പെടുന്നത്. തുടർച്ചയായ ഉപയോഗത്തിൽ ഈ പേശികൾ തളരുകയും ക്ഷീണം തോന്നുകയും ചെയ്യുന്നു. എന്നാൽ നടക്കുമ്പോൾ കാലിലെയും കാൽപത്തിയിലെയും എല്ലാ പേശികളും ഉപയോഗിക്കപ്പെടുന്നുണ്ട്. ഇതുമൂലം ഏതെങ്കിലുമൊരുകൂട്ടം പേശികൾ അമിതമായി ക്ഷീണിക്കപ്പെടുന്നത് തടയപ്പെടുന്നു.

Content Highlights: Guinness World Record | Wonder | Children | Manoramaonline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com