25 വർഷങ്ങൾ ഇരിക്കാത്ത മനുഷ്യൻ: റോബർട് കിങ്ഹോണിന്റെ ജീവിതം എഴുന്നേറ്റ് നിന്നനിലയിൽ
Mail This Article
ബസിലും ട്രെയിനിലുമൊക്കെ കയറിക്കഴിഞ്ഞാൽ എങ്ങനെയെങ്കിലുമൊരു സീറ്റൊപ്പിക്കാനാകും എല്ലാവരും നോക്കുക. നിൽക്കുന്നതിനേക്കാൾ സുഖകരമാണ് ഇരിക്കുന്നത്. അതിനാൽ തന്നെ നിൽക്കുന്ന സമയത്തും എങ്ങനെയെങ്കിലും ഒരു സീറ്റ് കിട്ടുമോയെന്നാകും നമ്മുടെ നോട്ടം.
എന്നാൽ ഏകദേശം 25 വർഷത്തോളം ഇരിക്കാൻ സാധിക്കാതെ നിൽക്കേണ്ടി വന്ന ഒരു മനുഷ്യനെ അറിയാമോ? അദ്ദേഹമാണ് റോബർട് കിങ്ഹോൺ.കിങ്ഹോണിന് 28 വയസ്സുള്ളപ്പോൾ ഒരു അസുഖമുണ്ടെന്നു തെളിഞ്ഞു. മസിലുകളുടെ ചലനാത്മകത നഷ്ടപ്പെട്ട് അതുറച്ച് എല്ലുകളായി മാറുന്നതാണ് ആ രോഗം. സ്റ്റോൺമാൻസ് സിൻഡ്രം എന്നാണ് ഈ അസുഖം അറിയപ്പെടുന്നത്. ബ്രിട്ടനിലെ നോർതംബർലാൻഡിലുള്ള ബെല്ലിങ്‌ഹാം സ്വദേശിയാണ് റോബർട്
1980ൽ ഡോക്ടർമാർ ഈ രോഗം സ്ഥിരീകരിച്ചു. അവർ റോബർടിനു മുന്നിൽ രണ്ട് ഓപ്ഷനുകൾ വച്ചു. ഒന്നുകിൽ ഇരിക്കാം, അല്ലെങ്കിൽ നിൽക്കാം. രോഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഏതെങ്കിലും ഒരുരീതിയിൽ തുടരേണ്ടിവരും. നിൽക്കാനാണ് റോബർട് തീരുമാനിച്ചത്. പിന്നീട് റോബർടിന്റെ എല്ലാ പേശികളും എല്ലുപോലെ ഉറച്ചുപോയി. ഒരു മുറിയിൽ നിന്നു മറ്റൊരു മുറിയിലേക്ക് പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് റോബർട് സഞ്ചരിച്ചത്. കിടക്ക ചരിച്ച് കട്ടിലിലേറിയാണ് റോബർട് ഉറങ്ങിയിരുന്നത്.
സ്റ്റോൺമാൻസ് രോഗം ബാധിച്ച മറ്റൊരാൾ അമേരിക്കയിൽ നിന്നുള്ള ഹെൻറി ഈസ്റ്റ്ലാക്കായിരുന്നു. നാൽപതാം വയസ്സിൽ അദ്ദേഹം മരിച്ചു . ഈ രോഗത്തെക്കുറിച്ചു പഠിക്കാനായി മരണശേഷം ഈസ്റ്റ്ലാക്ക് തന്റെ ശരീരം ഫിലാഡെഫിയയിലെ മട്ടർ മ്യൂസിയത്തിന് കൈമാറി.
Content Highlight - Robert Kinghorn | Stoneman's syndrome | Long-term standing | Bellingham, Northumberland | Henry Eastlack