യുഎസിലെ മേരിലാൻഡിൽ അജ്ഞാതപേടകം കണ്ടത് രണ്ടായിരത്തിലേറെപ്പേർ! അന്വേഷണവുമായി അധികൃതർ

Mail This Article
യുഎസിലെ മേരിലാൻഡിൽ രണ്ടായിരത്തിൽ അധികം പേർ അജ്ഞാതപേടകങ്ങൾ കണ്ടതായി റിപ്പോർട്ട് ചെയ്തത് അധികൃതർ അന്വേഷിക്കാൻ ഒരുങ്ങുന്നു. യുഎസിലെ നാഷനൽ യുഎഫ്ഒ റിപ്പോർട്ടിങ് സെന്‌ററിലാണ് 1923 യുഎഫ്ഒ സംഭവങ്ങൾ ഉടലെടുത്തത്. അജ്ഞാത പേടകങ്ങളെക്കുറിച്ചുള്ള താൽപര്യം വീണ്ടും ആളുകളിൽ നിറയ്ക്കുന്നതാണ് ഈ റിപ്പോർട്ട്. വൃത്തം. ഓവൽ, ത്രികോണം, പ്രകാശരശ്മികൾ തുടങ്ങി പലരൂപങ്ങളിൽ യുഎഫ്ഒകൾ ദൃശ്യമായതായി സാക്ഷികൾ പറയുന്നു.
പലതരം വിചിത്ര പേടകങ്ങളെക്കുറിച്ചും സാക്ഷിമൊഴികളുണ്ട്. പസദേനയിൽ കണ്ട ഒരു സംഭവത്തിൽ ഒരു അജ്ഞാത വസ്തുവിനു താഴെ വിവിധ നിറങ്ങളിൽ കറങ്ങുന്ന ഡിസ്‌കുകൾ കണ്ടതായി റിപ്പോർട്ടുണ്ട്. വി ആകൃതിയിലുള്ള ഒരു പേടകം കണ്ടതായി മേരിലാൻഡിലെ കോക്കീസ് വില്ലയിൽ നിന്നു റിപ്പോർട്ടുണ്ട്. മേരിലാൻഡിലെ റോക്ക്വില്ലിയിൽ നിന്നുള്ള ഒരു ചിത്രത്തിൽ പറക്കുംതളിക പോലൊരു പേടകം കാണാം. ക്യാമറയിൽ പതിഞ്ഞ് ഉടനെ തന്നെ ഇതു മറഞ്ഞു.
നാഷനൽ യുഎഫ്ഒ റിപ്പോർട്ടിങ് സെന്‌ററിന്റെ ഡയറക്ടറായ പീറ്റർ ഡാവൻപോർട്ട്, കൂടുതൽ ആളുകൾ യുഎഫ്ഒ സാക്ഷ്യപ്പെടുത്തലുകളുമായി മുന്നോട്ടുവരുന്നതിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
ഈ വർഷമാദ്യം യുഎസ് സർക്കാർ അജ്ഞാതപേടകങ്ങളെപ്പറ്റി ഹിയറിങ് സംഘടിപ്പിച്ചിരുന്നു. ഇതിനിടെ മേരിലാൻഡിൽ കണ്ടെത്തിയ പേടകങ്ങൾക്ക് അന്യഗ്രഹസ്വഭാവമുണ്ടോയെന്ന കാര്യത്തിൽ വിദഗ്ദരപർ തമ്മിൽ തർക്കമുണ്ട്. ചൈന, റഷ്യ പോലെയുള്ള രാജ്യങ്ങൾ യുഎസിൽ നിരീക്ഷണം നടത്താനായി വിട്ട പേടകങ്ങളാണോ ഇവയെന്ന സംശയവുമുണ്ട്.