ADVERTISEMENT

സൗരയൂഥത്തിലെ ചെറിയ ഛിന്നഗ്രഹങ്ങളിലൊന്നായ ഡിങ്കനേഷിന് കൂട്ടായി മറ്റൊരു ചെറിയ പാറയുമുണ്ടെന്ന് വെളിപ്പെടുത്തൽ .ഛിന്നഗ്രഹനിരീക്ഷണത്തിനായി നാസ വികസിപ്പിച്ച ലൂസി പേടകമാണ് ഈ വിവരം ശേഖരിച്ചത്. സൗരയൂഥത്തിലെ പല ഛിന്നഗ്രഹങ്ങളെ 12 വർഷം നീളുന്ന തന്‌റെ യാത്രയിൽ പകർത്താനാണ് ലൂസി ലക്ഷ്യമിടുന്നത്. ഡിങ്കനേഷിന് 790 മീറ്റർ വ്യാസവും ചെറിയ പാറയ്ക്ക് 220 മീറ്റർ വ്യാസവുമുണ്ട്.

ലൂസിയിലുള്ള ലൂസി ലോങ് റേഞ്ച് റീ്ക്കണൈസൻസ് ഇമേജർ അഥവാ ലോറി എന്ന ഉപകരണം നേരത്തെ ഡിങ്കനേഷിന്റെ  ചിത്രമെടുത്തിരുന്നു. ഡിങ്കിനേഷിൽ നിന്ന് 2.3 കോടി കിലോമീറ്റർ ദൂരം അകലെ സ്ഥിതി ചെയ്തപ്പോഴാണ് ലൂസി ചിത്രം പകർത്തിയത്. ആശ്ചര്യകരം എന്നാണ് ഡിങ്കനേഷ് എന്ന വാക്കിന് ഇത്യോപ്യയിലെ ആംഹാരിക് ഭാഷയിൽ അർഥം

ചെറിയ ഛിന്നഗ്രഹമാണ് ഡിങ്കനേഷ്. 1999 നവംബർ നാലിന് ന്യൂമെക്‌സിക്കോയിലെ സൊക്കോറോയിൽ സ്ഥിതി ചെയ്യുന്ന ലിങ്കൺ നീയർ എർത്ത് ആസ്റ്ററോയ്ഡ് റിസർച് (ലീനിയർ) സർവേയാണ് ഡിങ്കനേഷ് ഛിന്നഗ്രഹത്തെ ആദ്യമായി കണ്ടെത്തിയത്. ലോഹങ്ങളല്ല മറിച്ച് കല്ലാണ് ഈ ഛിന്നഗ്രഹത്തിൽ പ്രധാനമായുള്ളത്. നീളമുള്ള ഘടനയുള്ള ഛിന്നഗ്രഹമാണ് ഡിങ്കനേഷ്. 52.67 മണിക്കൂറാണ് ഇതിന്‌റെ ഭ്രമണസമയം.1999 നവംബറിൽ തന്നെ ഡിങ്കനേഷ് മനുഷ്യരുടെ നിരീക്ഷണവലയത്തിൽ നിന്ന് പുറത്തുപോയിരുന്നു. 

എന്നാൽ 2004ൽ ഇതിനെ വീണ്ടും കണ്ടെത്തി.1974ൽ ഇത്യോപ്യയിൽ നിന്നു കണ്ടെത്തിയ പ്രശസ്ത ആദിമനര ഫോസിലായ ലൂസിയിൽ നിന്നാണ് ലൂസി ദൗത്യത്തിന് ഈ പേര് കിട്ടിയിരിക്കുന്നത്. നവംബർ ഒന്നിന് ഡിങ്കനേഷ് ഛിന്നഗ്രഹത്തിന്‌റെ 425 കിലോമീറ്റർ അടുത്ത് ലൂസിയെത്തും. 2021 ഒക്ടോബർ 16ന് കേപ് കാനവറൽ സ്‌പേസ് ഫോഴ്‌സ് സ്‌റ്റേഷനിൽ നിന്നാണ് ലൂസി വിക്ഷേപിക്കപ്പെട്ടത്. യുണൈറ്റഡ് ലോഞ്ച് അലയൻസിന്‌റെ അറ്റ്‌ലസ് വി 401 റോക്കറ്റാണ് ദൗത്യത്തെ വഹിച്ചത്. വ്യാഴത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ട്രോജൻ ആസ്റ്ററോയ്ഡുകൾ പഠിക്കുകയാണ് ലൂസിയുടെ പ്രധാനലക്ഷ്യം.

English Summary:

Dinganesh asteroid unveils a hidden secret moon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com