ADVERTISEMENT

ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹരാജ്യമാണ് ഇന്തൊനീഷ്യ. ഇവിടത്തെ ഫ്ലോറസ് ദ്വീപ് നരവംശ ശാസ്ത്രജ്ഞർക്കിടയിൽ വളരെ പ്രശസ്തമാണ്.ഏഴുലക്ഷം വർഷം മുൻപ് ജീവിച്ചിരുന്ന ആദിമ നരവംശമായ ഹോമോ ഫ്ലോറെൻസിസ് ഇവിടെയാണുണ്ടായിരുന്നത്. ഹോബിറ്റ് എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഈ പൂർവിക മനുഷ്യന് മൂന്നടിയാണ് ഉയരമുണ്ടായിരുന്നത്. ചെറിയ തലച്ചോറും വലിയ കാലുകളുമുള്ള ഹോബിറ്റ് എവിടെ നിന്നാണു വംശപരിണാമം സംഭവിച്ച് ഉത്ഭവിച്ചതെന്ന് ഇന്നും അറിയാത്ത വസ്തുത. ഇടക്കാലത്ത് ഒരു ശാസ്ത്രജ്ഞൻ ഹോബിറ്റ് ഇന്തൊനീഷ്യയിൽ ഇപ്പോഴുമുണ്ടാകാമെന്ന വാദം മുന്നോട്ടുവച്ചിരുന്നു.

Flores Island, Indonesia. Photo Credits: pradeep_kmpk14/ Shutterstock.com
Flores Island, Indonesia. Photo Credits: pradeep_kmpk14/ Shutterstock.com

ഈ ദ്വീപിൽ ഇടയ്ക്കിടെ കാണപ്പെടുന്നു എന്നു പറയപ്പെടുന്ന ആൾക്കുരങ്ങ് മനുഷ്യൻ ഹോബിറ്റ് വംശത്തിൽപെട്ട ആരോ ആണെന്നും നരവംശ ശാസ്ത്രജ്ഞനായ ഗ്രിഗറി ഫോർത്ത് പറയുന്നു. ഗ്രിഗറി ഫോർത്ത് 1984 മുതൽ തന്നെ ഫ്‌ലോറസ് ദ്വീപിൽ ഗവേഷണം നടത്തുന്നുണ്ട്. 2003ൽ ആണ് ഹോമോ ഫ്ലോറെൻസിസ് എന്ന ആദിമമനുഷ്യവർഗം ഉണ്ടായിരുന്നെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയത്.

ഫ്ലോറസ് ദ്വീപിലെ ഒരു ഗുഹയിൽ നിന്നു കുറേ ആദിമ എല്ലുകൾ കണ്ടെത്തി അവ പരിശോധിച്ചതിനെത്തുടർന്നായിരുന്നു ഇത്. ഇരുപതു ലക്ഷത്തോളം പേർ ദ്വീപിൽ ജീവിക്കുന്നുണ്ട്. ഇത്രയും ആളുകൾ ഉള്ളിടത്ത് ഒരു വിചിത്രരൂപിയായ ആദിമമനുഷ്യനു ആരുടെയും കണ്ണിൽപെടാതെ ജീവിക്കാൻ പാടാണെന്ന് മറ്റു ചില ശാസ്ത്രജ്ഞർ എതിരഭിപ്രായം പറഞ്ഞിട്ടുണ്ട്.

English Summary:

Is the Flores Island "Hobbit" Still Alive? New Evidence Sparks Debate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com