Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Rebuild Kerala - Health"

പ്രളയബാധിതർക്കായി സൈക്കോളജിസ്റ്റുകളുടെ സേവനം വനിതയിലൂടെ; ആദ്യദിനം നിരവധി കോളുകൾ

പ്രളയശേഷം കടുത്ത മാനസിക പ്രശ്നങ്ങളിലേക്കു വീണുപോയവർക്ക് മാനസിക ചികിത്സാസഹായം നൽകുന്നതിന്റെ ഭാഗമായുള്ള വനിത ഹെൽപ് ലൈൻ ഉപയോഗപ്പെടുത്തി നിരവധിപ്പേർ. ആദ്യ ദിനം എത്തിയത് 36 ഫോൺ കോളുകൾ. കോട്ടയം ഗവ. ജനറൽ ഹോസ്പിറ്റലിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സാനി...

പ്രളയമേഖലയിലെ 50 ാം മെഡിക്കൽ ക്യാംപ് ഇന്ന്

പ്രളയദുരിതത്തിൽനിന്നു കൈപിടിച്ചുകയറ്റാൻ മലയാള മനോരമ ‘കൂടെയുണ്ട് നാട്’ പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന സൗജന്യ മെഡിക്കൽ ക്യാംപുകളുടെ എണ്ണം ഇന്ന് 50 കടക്കുന്നു. ആലപ്പുഴ വീയപുരത്തും കോട്ടയം കുമരകം വരമ്പിനകത്തും കോഴിക്കോട് ചേളന്നൂരിലുമാണ് ഇന്നു ക്യാംപ്....

മെഡിക്കൽ ക്യാംപുകൾ 43; ചികിൽസ തേടിയവർ 28,000

പ്രളയബാധിത ജില്ലകളിൽ വായനക്കാരുടെ സഹകരണത്തോടെ മലയാള മനോരമ നടപ്പാക്കുന്ന ‘കൂടെയുണ്ട് നാട്’ സഹായ പദ്ധതിയുടെ ഭാഗമായി ഇതുവരെ സംഘടിപ്പിച്ചത് 43 മെഡിക്കൽ ക്യാംപുകൾ. പകർച്ചവ്യാധി പ്രതിരോധവും ആരോഗ്യസംരക്ഷണവും ലക്ഷ്യമിട്ട് ആലപ്പുഴ, കോട്ടയം, തൃശൂർ, ഇടുക്കി,...

മനോരമ മെഡിക്കൽ ക്യാംപ് ഇന്നു മുതൽ കോഴിക്കോട്ടും

പ്രളയബാധിതർക്കായി മലയാള മനോരമയുടെ ‘കൂടെയുണ്ട് നാട്’ മെഡിക്കൽ ക്യാംപ് ഇന്നുമുതൽ കോഴിക്കോട് ജില്ലയിലും. കുരുവട്ടൂർ പഞ്ചായത്തിലെ പോലൂരിലാണ് ഇന്നത്തെ ക്യാംപ്. 13നു പറമ്പിൽകടവിലും 15നു മോരിക്കരയിലും ക്യാംപ് നടത്തും. ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ ചെറിയനാട്,...

എലിപ്പനിക്ക് ഹോമിയോ ചികിത്സ തടയണമെന്ന് പ്രധാനമന്ത്രിയോട് ഐഎംഎ

തിരുവനന്തപുരം∙ പ്രളയത്തിനുശേഷം എലിപ്പനി വളരെ ഗുരുതരമായി പടർന്നു പിടിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത് ഉടലെടുത്തിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ അവയെ നിയന്ത്രിക്കുന്നതിനുള്ള നടപടിക്രമങ്ങളും ശക്തമായി പുരോഗമിക്കുന്നു. അതിനിടെ എലിപ്പനി, ഡെങ്കിപ്പനി...

ജീവജലത്തിനായി കൈനീട്ടി കുട്ടനാട്; ഇതുവരെ വിതരണം ചെയ്തത് 40,000 ലീറ്റർ ശുദ്ധജലം

‘ദാഹജലം – അതാണിവിടെ ഒട്ടുമില്ലാത്തത്. ഞങ്ങൾക്കിനിയും വെള്ളം വേണം’, പ്രളയത്തിൽനിന്നു ജീവിതം തിരികെപ്പിടിക്കാൻ ശ്രമിക്കുന്ന കുട്ടനാട്ടിലെ ജനങ്ങളുടെ വാക്കുകൾ കേട്ട് മലയാള മനോരമ ‘കൂടെയുണ്ട് നാട്’ പദ്ധതിയുടെ ഭാഗമായിരണ്ടുദിവസത്തിനിടെ വിതരണം ചെയ്തത് 40,000...

ഡെങ്കിപ്പനി; ഈ ലക്ഷണങ്ങൾ സൂക്ഷിക്കണം

ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനിക്ക് കാരണം. ഡെങ്കി വൈറസാണ് രോഗാണു. മനുഷ്യരിൽ രോഗാണു പ്രവേശിക്കുന്നതിൽ മുതൽ രോഗലക്ഷണങ്ങൾ കാണിക്കുന്നത് വരെയുള്ള സമയ ദൈർഘ്യം 5- 8 ദിവസമാണ്. സാധാരണ ഡെങ്കിപ്പനി തിരിച്ചറിയാൻ സഹായിക്കുന്ന രോഗലക്ഷണങ്ങൾ: .തീവ്രമായ പനി ....

പ്രളയാനന്തരം ശ്രദ്ധിക്കണം, കുടിവെളളം മുതൽ ഭക്ഷണം വരെ

വെള്ളപ്പൊക്കത്തിന്റെ ഭീതിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൃത്യമായ ഭക്ഷണക്രമം പിന്തുടരാനോ ആവശ്യമായ സമീകൃതാഹാരം കഴിക്കാനോ മലയാളിക്ക് കഴിഞ്ഞിട്ടില്ല.രോഗമുള്ളവരുടെ മരുന്നും വ്യായാമവുമൊക്കെ ഇക്കാലയളവിൽ മുടങ്ങിയിട്ടുണ്ടാവാം. ഇതുകൂടാതെ കടുത്ത മാനസികസമ്മർദം...

എലിപ്പനി; ഡോക്സി സൈക്ലിൻ ഗുളിക കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പ്രളയത്തിനു പിന്നാലേ എലിപ്പനി ബാധിച്ചുള്ള മരണങ്ങളും റിപ്പോർട്ട് ചെയ്തു തുടങ്ങി. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ആശങ്കയല്ല, ജാഗ്രതയാണ് വേണ്ടതെന്ന് ആരോഗ്യവകുപ്പ് ഓർമിപ്പിക്കുന്നു. എലിപ്പനി പ്രതിരോധിക്കാൻ ചെയ്യേണ്ട...

എലിപ്പനി; ശ്രദ്ധിക്കാം ഈ അഞ്ചു കാര്യങ്ങൾ

പ്രളയക്കെടുതിക്കു ശേഷം പലയിടങ്ങളിലും വെള്ളം പൂർണമായി ഇറങ്ങിയിട്ടില്ലാത്തതിനാൽ രോഗങ്ങൾ പടരാനുള്ള സാധ്യത കൂടുതലാണ്. എലിപ്പനിയുടെ കാര്യത്തിൽ ഭീതി വേണ്ടെങ്കിലും മുൻകരുതൽ എടുക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മൃഗങ്ങൾ വഴിയാണു രോഗം പടരുക എന്നതിനാൽ...

വൻഭീഷണിയായി എലിപ്പനി

പ്രളയമേഖലകളിൽ ശുചീകരണത്തിനു പോയവരുടെകൂടി ജീവനെടുത്ത് എലിപ്പനി നമുക്കു മുന്നിൽ അതീവഭീഷണമായി കലിതുള്ളുകയാണ്.പ്രളയകാലത്തെന്നപോലെ, എലിപ്പനി ബാധിച്ചും ദിവസംതോറും മരണങ്ങളുണ്ടാവുന്നതു കേരളത്തിന്റെ സമാധാനം കെടുത്തുന്നു. സംസ്ഥാനത്തെ ആശുപത്രികളിൽ എത്രയോ പേർ...

എലിപ്പനി; വേണ്ടത് ജാഗ്രത

പ്രളയബാധിത മേഖലകളിൽ പലവിധത്തിലുള്ള പകർച്ചവ്യാധി വ്യാപനത്തിന് സാധ്യതയുണ്ട്. പരിസരമലിനീകരണവും ശുദ്ധജലദൗർലഭ്യവും മൂലം വയറിളക്കം, കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, മലേറിയ, എലിപ്പനി എന്നിവയാണു സാധാരണയായി ഉണ്ടാകാറുള്ളത്. അവയിൽ ഏറ്റവും പ്രധാനം...

പ്രളയത്തിൽ നഷ്ടപ്പെട്ടവർ; അവർക്കു പറയാനുള്ളതു കേൾക്കാം

അപ്രതീക്ഷിത ദുരന്തത്തിന്റെ ആഘാതത്തിലാണ് കേരളം. ഒഴുകിയെത്തിയ വെള്ളം പ്രളയത്തിര തീർത്തപ്പോൾ ഒലിച്ചു പോയത് ഒരു ജനതയുടെ സ്വപ്നം തന്നെയാണ്. അന്നോളം സ്വരുക്കൂട്ടി വച്ചതെല്ലാം ഇട്ടെറിഞ്ഞ് ജീവൻ കയ്യിൽ പിടിച്ച് അഭയാർത്ഥികളായി ഇറങ്ങി ഓടേണ്ടി വന്നവർ. അവർ...

ശുചീകരണ സേവനത്തിന് രണ്ടു രക്തസാക്ഷികൾ; എലിപ്പനി മൂലം ഇന്നലെ മാത്രം 10 മരണം

പ്രളയമേഖലകളിൽ ശുചീകരണത്തിനു പോയവരുടെയും ജീവനെടുത്ത് എലിപ്പനി. പെരുമ്പാവൂർ അയ്മുറിയിൽ കുടുംബശ്രീ പ്രവർത്തക കുമാരി (48), ചാലക്കുടി വെള്ളിക്കുളങ്ങരയിൽ സുരേഷ് (36) എന്നിവരാണു മരിച്ചത്. പകർച്ചവ്യാധി ഏറ്റവും പിടിമുറുക്കിയ കോഴിക്കോട് ജില്ലയിൽ നാലു പേർ കൂടി...

മനോരമ മെഡിക്കൽ ക്യാംപ് തുടരുന്നു; ഇന്ന് ആലപ്പുഴയിലും തൃശൂരും

പ്രളയബാധിത മേഖലകളിൽ പകർച്ചവ്യാധി പ്രതിരോധവും ആരോഗ്യസംരക്ഷണവും ലക്ഷ്യമിട്ടു മലയാള മനോരമ സംഘടിപ്പിക്കുന്ന ‘കൂടെയുണ്ട് നാട്’ മെഡിക്കൽ ക്യാംപുകൾ ഇന്നു കുട്ടനാട്ടിലെ കാവാലത്തും തൃശൂർ ചാവക്കാട് കടപ്പുറത്തും നടക്കും. നാളെ കുട്ടനാട്ടിലും ചെറുതോണിയിലുമാണു...

എലിപ്പനി: അതീവജാഗ്രത ആറു ജില്ലകളിൽ

കണ്ണൂർ / തിരുവനന്തപുരം∙ എലിപ്പനിക്കെതിരെ തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, മലപ്പുറം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിലാണ് അതീവ ജാഗ്രത പുലർത്തേണ്ടതെന്നു മന്ത്രി കെ.കെ.ശൈലജ. അത്യാവശ്യം വേണ്ട മരുന്നുകളെല്ലാം ആരോഗ്യവകുപ്പു ശേഖരിച്ചിട്ടുണ്ട്....

പ്രളയം കടന്നപ്പോൾ എലിപ്പനി ഭീതി; രണ്ടു ദിവസം, 20 മരണം

പ്രളയത്തിനു ശേഷം പകർച്ചവ്യാധികൾ പടരാനുള്ള സാധ്യതയിലേക്കു വിരൽ ചൂണ്ടി സംസ്ഥാനത്ത് ഒൻപതു പേർ കൂടി എലിപ്പനി മൂലം മരിച്ചു. കോഴിക്കോട്ടു നാലും തൃശൂരിൽ മൂന്നും വീതമാണു മരണം. ആലപ്പുഴയിലും മലപ്പുറത്തും ഒാരോ മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ രണ്ടു ദിവസത്തിനിടെ...

മനോരമ മെഡിക്കൽ ക്യാംപ്: ചികിൽസ തേടിയവർ 15,000

പ്രളയം വലച്ച നാലു ജില്ലകളിൽ മലയാള മനോരമ ഇന്നലെ നടത്തിയ മെഡിക്കൽ ക്യാംപുകളിലായി ചികിൽസ തേടിയത് 3013 പേർ. ഇതോടെ, 23 മെഡിക്കൽ ക്യാംപുകളിലായി ചികിൽസ നേടിയവർ 15,000 കവിഞ്ഞു. വിദഗ്ധ ഡോക്ടർമാരുടെ സേവനത്തിനൊപ്പം സൗജന്യ മരുന്ന്, ആരോഗ്യ കിറ്റ് വിതരണവുമുണ്ട്....

പകർച്ചവ്യാധികൾ പടരുന്നു: സംസ്ഥാനത്ത് നൂറിലേറെപ്പേർക്ക് എലിപ്പനി; ഇന്നലെ മാത്രം 11 മരണം

പ്രളയാനന്തര സംസ്ഥാനത്ത് ആശങ്കയുയർത്തി പകർച്ചവ്യാധികൾ പടരുന്നു. ഇന്നലെ മാത്രം 11 എലിപ്പനി മരണം സംസ്ഥാനത്തു റിപ്പോർട്ട് ചെയ്തു. വിവിധ ജില്ലകളിൽ നൂറിലേറെ പേർ എലിപ്പനിക്കു ചികിൽസ തേടി. എലിപ്പനി ബാധിച്ചു കോഴിക്കോട്ട് ഇന്നലെ അഞ്ചുപേർ കൂടി മരിച്ചു. ഇതോടെ...

ഡോക്ടർമാർ, മനഃശാസ്ത്ര വിദഗ്ധൻ; കേന്ദ്ര മെഡിക്കൽ സംഘം ഇന്നെത്തും

ന്യൂഡൽഹി∙ കേരളം ആവശ്യപ്പെട്ടതു പ്രകാരം കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് വിദഗ്ധ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സംഘത്തെ സംസ്ഥാനത്തേക്ക് അയയ്ക്കും. കൂടാതെ 58 ഇനം അവശ്യ മരുന്നുകളും അയയ്ക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഢ അറിയിച്ചു. സംസ്ഥാന...