Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Telangana Election"

അധികാരമേറ്റിട്ട് ദിവസം 50, എന്നിട്ടും ‘മന്ത്രിസഭ’യായില്ല; തെലങ്കാനയിൽ പ്രതിഷേധം

കെ. ചന്ദ്രശേഖര റാവുവിന്റെ സർക്കാർ അധികാരമേറ്റ് 50 ദിവസം പിന്നിട്ടിട്ടും മന്ത്രിസഭാ വിപുലീകരണം പൂർത്തിയാകാത്തതിൽ പ്രതിഷേധം. | Telangana | Manorama News

മുഖ്യമന്ത്രി ‘തിരക്കിൽ’; ജയിച്ചിട്ട് 18 ദിവസമായിട്ടും സത്യപ്രതിജ്ഞ ചെയ്യാനാകാതെ എംഎൽഎമാർ

ഹൈദരാബാദ്∙ നിയമസഭാ തിരഞ്ഞെടുപ്പു ഫലം വന്ന് 18 നാളായിട്ടും സത്യപ്രതിജ്ഞ ചെയ്യാനാവാതെ തെലങ്കാനയിലെ എംഎൽഎമാർ. മുഖ്യമന്ത്രിയായി കെ. ചന്ദ്രശേഖര റാവുവും ആഭ്യന്തര മന്ത്രിയായി മുഹമ്മദ് മെഹ്മൂദ് അലിയും സത്യപ്രതിജ്ഞ ചെയ്തതൊഴിച്ചാൽ മന്ത്രിമാരും ഇല്ല.രാജ്യത്ത്...

കേന്ദ്രകമ്മിറ്റി റിപ്പോർട്ടിൽ വിമർശനം; തെലങ്കാനയിൽ സിപിഎം ജാതി വച്ച് വോട്ട് തേടി

ന്യൂഡൽഹി ∙ ജാതിപറഞ്ഞ് വോട്ടു പിടിക്കാനാണു സിപിഎം തെലങ്കാനയിൽ ശ്രമിച്ചതെന്നു പാർട്ടി കേന്ദ്ര കമ്മിറ്റി (സിസി) റിപ്പോർട്ടിൽ വിമർശനം. ഒരു എംഎൽഎ പോലുമില്ലാത്ത രാജസ്ഥാനിൽ സർക്കാരുണ്ടാക്കാൻ ശ്രമിക്കുന്നതായി പാർട്ടിയുൾപ്പെട്ട മുന്നണി ഭാവിച്ചപ്പോൾ CPM...

ഹൃദയഭൂമിയിൽ കൈമുദ്ര ചാർത്തി കോൺഗ്രസ്; മുഖ്യമന്ത്രിമാർ അധികാരമേറ്റു

മൂന്നു സംസ്ഥാനങ്ങളിൽ ഒരുമിച്ചു തിരിച്ചുകിട്ടിയ ഭരണം വൻ ആഘോഷമാക്കിയ കോൺഗ്രസ്, സത്യപ്രതിജ്ഞാ ചടങ്ങിനെ പ്രതിപക്ഷ ശക്തിപ്രകടനമാക്കി മാറ്റി. 15 വർഷത്തിനുശേഷം മധ്യപ്രദേശിൽ... Madhya Pradesh Election . Rajasthan Elections . Mizoram Elections . Chhattisgarh...

കെസിആറിന്റെ കണ്ണ് ഡൽഹിയിൽ; മകൻ നാട്ടിൽ ‘പിൻഗാമി’

ന്യൂഡൽഹി∙ മകനെ പാർട്ടിയിൽ രണ്ടാമനായി പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ അപ്രതീക്ഷിത രാഷ്ട്രീയനീക്കം. മുഖ്യമന്ത്രിയായി ചുമതലയേറ്റെങ്കിലും ദേശീയരാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധിക്കാനുണ്ടെന്നു വ്യക്തമാക്കിയാണു മകൻ കെ.ടി....

തെലങ്കാനയിൽ കെസിആർ അധികാരമേറ്റു

ഹൈദരാബാദ്∙ തെലങ്കാനയിൽ കെ. ചന്ദ്രശേഖർ റാവു വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ഇ.എസ്.എൽ. നരസിംഹൻ സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ സർക്കാരിൽ ഉപമുഖ്യമന്ത്രിയായിരുന്ന മുഹമ്മദ് മെഹ്മൂദ് അലിയും ഒപ്പം ചുമതലയേറ്റു....

കെസിആറിന് ഇരട്ടി തലപ്പൊക്കം

എതിരാളികളെ ഛിന്നഭിന്നമാക്കിയ വിജയമാണു കെ. ചന്ദ്രശേഖർ റാവുവിന്റെ (64) തെലങ്കാന രാഷ്ട്രസമിതി (ടിആർഎസ്) നേടിയത്. റാവുവിനെ തോൽപിക്കാൻ ബദ്ധശത്രുക്കളായ കോൺഗ്രസും ടിഡിപിയും ചേർന്നു വിശാലസഖ്യം ഉണ്ടാക്കിയെങ്കിലും നിലംതൊട്ടില്ല. മേദക് ഗ്രാമത്തിലെ ഒരു കാർഷിക...

ഇനി ചന്ദ്രശേഖര സഖ്യം x ചന്ദ്രബാബു സഖ്യം

ന്യൂഡൽഹി ∙ ബിജെപിക്കെതിരെ സഖ്യനീക്കവുമായി കെ. ചന്ദ്രബാബു നായിഡു കളം നിറയുന്നതിനിടെ, മറുചേരിയുണ്ടാക്കാൻ കെ. ചന്ദ്രശേഖര റാവുവും. ദേശീയരാഷ്ട്രീയത്തിൽ ടിആർഎസിന്റെ പ്രാധാന്യം 10 ദിവസത്തിനകം വ്യക്തമാകുമെന്നാണു കെസിആർ പക്ഷത്തിന്റെ പ്രഖ്യാപനം. ലോക്‌സഭാ...

നോട്ടയ്ക്ക് കെട്ടുകണക്കിനു വോട്ട്

ഹൈദരാബാദ്/ ജയ്പുർ ∙ തെലങ്കാനയിൽ നോട്ടയ്ക്കു കിട്ടിയത് 2,24,709 വോട്ടുകൾ. 2014ൽ നോട്ട നേടിയത് 1.52 ലക്ഷം വോട്ടുകളായിരുന്നു. ഇക്കുറി 15 ബിജെപി സ്ഥാനാർഥികൾ നോട്ടയ്ക്കും പിന്നിലായി. സിപിഐക്കും തെലങ്കാന ജനസമിതി പാർട്ടിക്കും (ടിജെപി) ആകെ കിട്ടിയ വോട്ടുകൾ...

കൂടിയ ഭൂരിപക്ഷം തെലങ്കാനയിൽ; കുറവ് മിസോറമിൽ

∙ (സിദ്ധിപേട്ട്, തെലങ്കാന) മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ അനന്തരവനും മന്ത്രിയുമായ ടി.ഹരീഷ് റാവു (ടിആർഎസ്) ടിജെഎസിലെ എം.ഭവാനി റെഡ്ഡിയെ പരാജയപ്പെടുത്തിയത് 1,18,699 വോട്ടിന്. ∙ (തുയ്‍വാൾ, മിസോറം) എംഎൻഎഫ് സ്ഥാനാർതി ലാൽചന്ദമ റൽടെ 3 വോട്ടിന്...

‘സെമിഫൈനൽ’ വിധിയെഴുതി ജനം; ഇനി കാണാം മുഖ്യമന്ത്രി ‘കസേരകളി’

ന്യൂഡൽഹി∙ 2019 ലെ പൊതുതിരഞ്ഞെടുപ്പിനു മുൻപത്തെ സെമിഫൈനൽ എന്നു വിശേഷിപ്പിക്കപ്പെട്ട അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള ജനവിധി പൂർണമായും പുറത്തുവന്നതോടെ അടുത്ത നടപടിക്രമങ്ങളിലേക്കു രാഷ്ട്രീയ പാർട്ടികൾ ​| Play For CM Seats After Five State Elections

കോട്ടകൾ ഉലയുന്നു; ആത്മവിശ്വാസത്തോടെ കോൺഗ്രസ്, പ്രചാരണതന്ത്രം മാറ്റാൻ ബിജെപി

ന്യൂഡൽഹി∙ ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്കു കോൺഗ്രസ് കനത്ത ആഘാതമേൽപിച്ചതോടെ, ദുർഘടങ്ങളെ അതിജീവിച്ച ആത്മവിശ്വാസമുള്ള നേതാവായി രാഹുൽ ഗാന്ധി ഉയർന്നു. കഴിഞ്ഞ 5 വർഷവും നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും നിരന്തര ആക്ഷേപങ്ങളുടെയും വിമർശനങ്ങളുടെയും...

കർഷകർക്കൊപ്പം നിന്നു, ഹിന്ദുവോട്ട് അടർത്തി; ജനപ്രിയ പദ്ധതികളും മൃദുഹിന്ദുത്വവും പരീക്ഷിച്ച് കോൺഗ്രസ്

ന്യൂഡൽഹി∙ ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്കെതിരെ കോൺഗ്രസ് പരീക്ഷിച്ചതു കർഷക സൗഹൃദ ഫോർമുല. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ ഭരണവിരുദ്ധ വികാരം മുതലെടുക്കാൻ കർഷക ക്ഷേമ പദ്ധതികൾ പാർട്ടിക്കു കരുത്തായി.സംസ്ഥാനങ്ങളിൽ കോൺഗ്രസിനു നേട്ടമുണ്ടാക്കിയ...

2019 ൽ നല്ല വർത്തമാനം കാതോർത്ത് കോൺഗ്രസ്; ബിജെപിക്ക് അഗ്നിപരീക്ഷ

2019 ലെ പൊതുതിരഞ്ഞെടുപ്പിനുള്ള ചൂണ്ടുപലകയെന്നു വിലയിരുത്തപ്പെടുന്ന, അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു ഫലം കോൺഗ്രസിനു നൽകുന്നത് മേൽക്കോയ്മയും ചെറുതല്ലാത്ത ആത്മവിശ്വാസവും. പ്രാദേശിക ശക്തികളായ മിസോ നാഷനൽ ഫ്രണ്ടും തെലങ്കാന രാഷ്ട്രസമിതിയും | bjp...

നോട്ടം ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക്; പ്രതിഫലിക്കുമോ ഈ വിജയം?

ന്യൂഡൽഹി∙ 5 സംസ്ഥാനങ്ങളിലെ 679 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ? അഞ്ചിടത്തും കൂടി 83 ലോക്സഭാ സീറ്റുകളാണുള്ളത്. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇതിൽ 65 സീറ്റിലും ബിജെപിയാണു വിജയിച്ചത്. അന്നു...

ഈ ജയം തെലങ്കാനയിൽ ഒതുക്കില്ല; കെഎസിആറിന്റെ സ്വപ്നം, ഡൽഹി

ന്യൂഡൽഹി∙ തെലങ്കാനയിലെ തിരഞ്ഞെടുപ്പു ഫലത്തോടെ ദേശീയ രാഷ്ട്രീയത്തിൽ കെ. ചന്ദ്രശേഖര റാവുവിനു ‘മതിപ്പുവില’ ഉയർന്ന സാഹചര്യത്തിൽ മൂന്നാം മുന്നണിക്കുള്ള ചരടുവലികൾ സജീവമാകും. ഈ ജയം തെലങ്കാനയിൽ ഒതുക്കാൻ ആഗ്രഹിക്കുന്നില്ലെന്നു കെസിആറിന്റെ മകൾ കെ. കവിത എംപി...

ഹൃദയത്തിൽ ‘കൈ’തൊട്ട്

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള സെമിഫൈനൽ എന്നു വിശേഷിപ്പിക്കപ്പെട്ട നിയമസഭാ പോരിൽ രാജസ്ഥാനിലും ഛത്തീസ്ഗഡിലും വിജയക്കൊടി പാറിച്ച് കോൺഗ്രസ് കുതിപ്പ്. ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ചു പൊരുതിയ മധ്യപ്രദേശിൽ, രാത്രി വൈകിയും വോട്ടെണ്ണൽ...

തെലങ്കാനയ്ക്കു ടിആർഎസിനെ മതി; നിലം തൊടാതെ മഹാകൂടമി സഖ്യം

ഹൈദരാബാദ്∙ കാലാവധി തീരാൻ മാസങ്ങൾ ശേഷിക്കെ മന്ത്രിസഭ പിരിച്ചുവിട്ട് തെലങ്കാനയിൽ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു നടത്തിയ നീക്കം ഫലം കണ്ടു. തിരഞ്ഞെടുപ്പു നടന്ന അഞ്ചു സംസ്ഥാനങ്ങളിൽ വച്ച് ഏറ്റവും ഉജ്വലമായ വിജയത്തോടെ ചന്ദ്രശേഖർ റാവുവിന്റെ തെലങ്കാന രാഷ്ട്ര...

ബിജെപിയിൽ ആർക്കും വിശ്വാസമില്ല; അതിന്റെ പ്രതിഫലനമാണ് ഈ ജനവിധി: മുഖ്യമന്ത്രി

തിരുവനന്തപുരം∙ ബിജെപിയില്‍ ജനങ്ങള്‍ക്കുണ്ടായ അവിശ്വാസത്തിന്‍റെ പ്രതിഫലനമാണ് തിരഞ്ഞെടുപ്പ് ഫലമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ പ്രശ്നങ്ങളെ അവഗണിക്കുകയും അവരെ വർഗീയമായി ചേരിതിരിക്കാൻ ശ്രമിക്കുകയും ചെയ്തതിന്റെ ഫലമാണ് ഈ പരാജയമെന്നും...

ജനവിധി അംഗീകരിക്കുന്നു; ജയവും തോൽവിയും ജീവിതത്തിന്റെ ഭാഗം: പ്രധാനമന്ത്രി മോദി

ന്യൂഡൽഹി∙ വിവിധ സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കേറ്റ കനത്ത പരാജയത്തിനു പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ജനങ്ങളുടെ വിധി വിനയത്തോടെ അംഗീകരിക്കുന്നതായി മോദി ട്വീറ്റ് ചെയ്തു. ജയവും തോൽവിയും ജീവിതത്തിലെ പ്രധാന ഘടകങ്ങളാണ്....