Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Healthy life"

കാലിൽ നീര് വരുന്നതിനു പിന്നിൽ?

കാലിൽ നീരു വന്നാലുടൻ ചൂടു വയ്ക്കുകയോ ഐസ് വയ്ക്കുകയോ ചെയ്യുന്നതാണ് പലരുടേയും രീതി. എന്നാൽ എന്തുകൊണ്ടാണ് നീരു വന്നത് എന്നറിയാതെ ചൂടു വയ്ക്കേണ്ടിടത്തു തണുപ്പും തിരിച്ചും ചെയ്താൽ അതു മതി പ്രശ്നം ഗുരുതരമാകാൻ. നീര് ഒരു രോഗമല്ല. രോഗത്തിന്റെ ലക്ഷണം...

മാർ ക്രിസോസ്റ്റത്തിന് പേസ്മേക്കർ; ആരോഗ്യം തൃപ്തികരം

ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് പേസ്മേക്കർ പിടിപ്പിച്ചു. ഹൃദയമിടിപ്പിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഇതു ഘടിപ്പിച്ചതെന്നു ഡോക്ടർമാർ പറഞ്ഞു. മെത്രാപ്പൊലീത്തയുടെ ആരോഗ്യത്തിനു നിലവിൽ കുഴപ്പങ്ങളില്ല....

മദ്യപിക്കുമ്പോൾ ശരീരത്തിൽ സംഭവിക്കുന്നത്...

സ്ഥിരം മദ്യപിക്കുന്നവരാണെങ്കിലും തലവേദനയും ശരീരവേദനയും മന്ദതയുമൊക്കെയായി രാവിലെ എണീക്കുമ്പോൾ തോന്നും മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്ന്. പക്ഷേ സുഹൃത്തുക്കളുമൊത്ത് വട്ടമിരിക്കുമ്പോള്‍ അതെല്ലാം വീണ്ടും മറക്കുകയും ചെയ്യും. മദ്യപാനം നിർത്തിയാൽ...

ആലപ്പുഴയിൽ പകർച്ചവ്യാധി പ്രതിരോധ ഗവേഷണകേന്ദ്രം

ആലപ്പുഴയിൽ പകർച്ചവ്യാധി പ്രതിരോധ ഗവേഷണകേന്ദ്രം ആരംഭിക്കണമെന്ന്, കുട്ടനാടിനെ കരകയറ്റാൻ ‘മനോരമ’ സംഘടിപ്പിച്ച ‘കര തേടി കുട്ടനാട്’ ആശയക്കൂട്ടത്തിൽ നിർദേശം വന്നു. ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, ചേർത്തലയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, മെഡിക്കൽ കോളജിലെ...

കുഞ്ഞുങ്ങളെ അടിക്കാറുണ്ടോ? എങ്കില്‍ ഇതൊന്നു വായിക്കൂ

കുട്ടികള്‍ അനുസരണക്കേടു കാണിക്കുമ്പോള്‍ ചെറിയൊരടി കൊടുക്കാത്ത മാതാപിതാക്കള്‍ കുറവാണ്. പല വിദേശരാജ്യങ്ങളിലും കുഞ്ഞുങ്ങളെ അടിക്കുന്നത് നിയമം മൂലം തടഞ്ഞിട്ടുണ്ട്. ചെയ്ത തെറ്റിന്റെ കാഠിന്യം അനുസരിച്ചു കുട്ടികള്‍ക്കു പലവിധത്തില്‍ ശിക്ഷകള്‍ നല്‍കാറുണ്ട്....

കാപ്പി കുടിച്ചാൽ ആയുസ്സ് കൂടുമോ?

കാപ്പിയോ ചായയോ മികച്ചത് എന്ന കാര്യത്തിൽ രണ്ടഭിപ്രായം ഉണ്ടാകും. ഇവ രണ്ടും അത്ര നല്ലതല്ല എന്ന അഭിപ്രായമുള്ളവരും ഉണ്ടാകും. അതെന്തായാലും കാപ്പി കുടിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ആശ്വസിക്കാം. ഗുരുതരമായ വൃക്കരോഗം ബാധിച്ചവരുടെ ആയുസ്സു കൂട്ടാൻ കാപ്പിക്കു...

കുട്ടികൾ പറയുന്ന കള്ളത്തരങ്ങൾക്കു പിന്നിൽ?

‘‘അമ്മ തന്ന മിഠായി കളഞ്ഞു പോയി, ഒന്നൂടെ തരുമോ അമ്മേ....’’ എന്നതു പോലുള്ള കുഞ്ഞു നുണകളാവും ആറ് – ഏഴ് വയസ്സുവരെയുള്ള കുട്ടികൾ പറയുക. ഭാവനയിൽ നിന്നുടലെടുക്കുന്ന മനോഹരമായ നുണക്കഥകളും അവർ പറയാം. നിർദോഷങ്ങളായ ഈ കൊച്ചു നുണകളെയും ഭാവനകളെയും അത്ര ഗൗരവത്തോടെ...

പാചകത്തിലെ ഈ അബദ്ധങ്ങള്‍ പൊണ്ണത്തടിയുണ്ടാക്കും

വണ്ണം കുറയ്ക്കാന്‍ മിക്കവരും ചെയ്യുന്ന സംഗതിയാണ് പുറത്തുനിന്നുള്ള ആഹാരം ഒഴിവാക്കി വീട്ടില്‍ത്തന്നെ പാകം ചെയ്ത ആഹാരം കഴിക്കുക എന്നത്. വീട്ടിലുണ്ടാക്കുന്ന ആഹാരത്തിനു കാലറി കുറവായിരിക്കുമെന്നാണ് പൊതുവേ പറയുക. സ്വയം പാകം ചെയ്യുമ്പോള്‍ എണ്ണയും മറ്റും...

വിറകടുപ്പിലെ പാചകം അനാരോഗ്യകരമോ?

അടുപ്പിലെ വിറക് ഊതിയൂതി പുകയും കരിയും ശ്വസിച്ച് അനാരോഗ്യം വിലയ്ക്കു വാങ്ങുന്നവർ നമ്മുടെ നാട്ടിൽ നിരവധിയാണ്. മണ്ണെണ്ണ സ്റ്റൗവും പാചകവാതകവും ഉപയോഗിക്കുന്നവരുടെ എണ്ണത്തേക്കാൾ കൂടുതലാണ് വിറകടുപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം.‌‌ വിറക്, കൽക്കരി, ചാർക്കോൾ...

ആഹാരം നന്നായി ചവച്ചരച്ചു കഴിക്കുക, ഇല്ലെങ്കില്‍ ഈ രോഗങ്ങള്‍ പിന്നാലെ

ആഹാരം നന്നായി രുചിച്ചു കഴിക്കണമെന്നു നമുക്കറിയാം. എന്നാല്‍ ആഹാരം നല്ലതു പോലെ ചവച്ചരച്ചു കഴിച്ചില്ലെങ്കില്‍ എന്തുസംഭവിക്കുമെന്നറിയാമോ? പലവിധ ആരോഗ്യപ്രശ്നങ്ങളും നിങ്ങളെ തേടിവരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ദന്താരോഗ്യത്തെ മാത്രമല്ല, നമ്മുടെ...

പിൻവലിക്കുന്നത് വിക്സ് ആക്‌ഷൻ ഉൾപ്പടെ നാലായിരത്തോളം മരുന്നുകൾ

ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നു കണ്ടെത്തിയ 328 ഫിക്സഡ് ഡോസ് കോംപിനേഷൻ മരുന്നുകളുടെ ഉൽപാദനവും വിൽപ്പനയും ആരോഗ്യമന്ത്രാലയം നിരോധിച്ചു. ഇതോടെ നാലായിരത്തോളം ബ്രാന്‍ഡഡ് മരുന്നുകള്‍ സംസ്ഥാന വിപണിയില്‍ നിന്നു പിന്‍വലിക്കേണ്ടി വരും. ജനങ്ങള്‍ക്ക് ആശങ്ക...

പാവയ്ക്ക കഴിച്ചാൽ കിട്ടും ഈ ആരോഗ്യഗുണങ്ങൾ

കയ്പ്പയ്ക്ക അഥവാ പാവയ്ക്കയുടെ കയ്പ്പ് അധികമാർക്കും ഇഷ്ടപ്പെടുന്നതല്ല. എന്നാൽ പാവയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ അതിശയിപ്പിക്കുന്നതാണ്. ശരീരഭാരം കുറയ്ക്കാൻ മുതൽ രക്തം ശുദ്ധീകരിക്കാൻ വരെ പാവയ്ക്കയ്ക്കു കഴിവുണ്ട്. ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയിൽ,...

ആത്മഹത്യാ പ്രവണത: വേണ്ടത് ഒരല്‍പം മുന്‍കരുതല്‍

ആരോടും ഒന്നും പറയാതെ പെട്ടെന്നൊരുനാള്‍ എല്ലാത്തിനോടും വിടപറഞ്ഞു പോകുക... ചിലര്‍ ഒരു തെളിവും അവശേഷിപ്പിക്കാതെ പോകുമ്പോള്‍, മറ്റു ചിലര്‍ ഒരുവരിയില്‍ പ്രിയപ്പെട്ടവരോടു പലതും പറയാതെ പറഞ്ഞു കടന്നു പോകുന്നു. ആത്മഹത്യയില്‍ അഭയം തേടുന്നവരുടെ എണ്ണം...

നിങ്ങൾ ഉപയോഗിക്കുന്ന ഉപ്പിൽ പ്ലാസ്റ്റിക്കും

രാജ്യത്തെ പ്രമുഖ ബ്രാൻഡുകളുടേത് ഉൾപ്പെടെയുള്ള ഉപ്പിൽ പ്ലാസ്റ്റിക് അടങ്ങിയിരിക്കുന്നുവെന്ന് ബോംബെ ഐഐടിയിലെ ഗവേഷകർ നടത്തിയ പഠനത്തിന്റെ ഫലം. അതിസൂക്ഷ്മ പ്ലാസ്റ്റിക് തരികളാണ് കണ്ടത്. ഇവയുടെ വ്യാസം അഞ്ച് മില്ലീമീറ്ററിലും കുറവാണ്. ഐഐടി ബോംബെയിലെ സെന്റർ...

വൻപയർ എന്ന വണ്ടർഫുഡ്

പലർക്കും വൻപയർ ഒരു കരുതൽ ധാന്യമാണ്. പച്ചക്കറിയും ചെറുപയറുമൊന്നും സ്റ്റോക്കില്ലെങ്കില്‍ മാത്രം വീട്ടമ്മമാർ എടുത്തു പെരുമാറുന്ന വൻപയർ എത്രമാത്രം ആരോഗ്യഗുണങ്ങളുള്ളതാണെന്ന് അറിയാമോ? കിഡ്നിയുടെ ആകൃതിയുള്ളതിനാൽ കിഡ്നി ബീൻ എന്നാണ് ഇംഗ്ലിഷിൽ പറയുന്നത്....

റ‌ഈസ് പറയുംപോലെ ജീവിതം ആഘോഷിച്ചാലോ...

തിരമാലകൾക്കു മുകളിലൂടെയും കോടമഞ്ഞിനിടയിലൂടെയും പറക്കുന്ന ഒരു മനുഷ്യൻ മലപ്പുറത്തുണ്ട്– റഈസ് ഹിദായ; കഴുത്തിനു താഴേക്കു ചലനശേഷി നഷ്ടപ്പെട്ട മുപ്പത്തിയൊന്നുകാരൻ. കൂട്ടുകാരാണ് തന്റെ ചിറകെന്നു പറയുമ്പോൾ റഈസ് കൊടികുത്തി മലയുടെ ഉച്ചിയിലായിരുന്നു. മൂന്നു...

ഒക്കിനാവക്കാരുടെ ദീർഘായുസ്സിന്റെ രഹസ്യം; കേട്ടാൽതന്നെ കൊതി വരും

രണ്ടാംലോക മഹായുദ്ധം വലിച്ചുകീറിയ നാടാണ് ജപ്പാനിലെ ഒക്കിനാവ ദ്വീപ്. കൊല്ലപ്പെട്ടതു രണ്ടുലക്ഷത്തിലേറെപ്പേർ. ക്ഷാമം പിന്നെയും വർഷങ്ങൾ നീണ്ടു. പക്ഷേ, ഇന്ന് ഒക്കിനാവ അറിയപ്പെടുന്നതിനു പിന്നിൽ ആ സഹനങ്ങളല്ല, ഒരു രഹസ്യമാണ്; ദീർഘായുസ്സിന്റെ രഹസ്യം. ലോകത്ത്...

തോൽക്കാൻ മനസ്സില്ല; തിരിച്ചുവരണം, ജീവിക്കണം

‘ഇത്രയും വലിയൊരു വെള്ളപ്പൊക്കം കാണാൻ എനിക്കു ഭാഗ്യമുണ്ടായല്ലോ?...’ ഒരായുസ്സിൽ കെട്ടിപ്പൊക്കിയതെല്ലാം വെള്ളം കൊണ്ടുപോയിട്ടും തോൽക്കാൻ മനസ്സില്ലാത്ത ഒരു ഗൃഹനാഥന്റെ വാക്കുകൾ. ദുഃഖങ്ങളെല്ലാം പ്രളയത്തിനൊപ്പം ഒഴുക്കിക്കളയുക. നഷ്ടപ്പെട്ടതെല്ലാം പതിയെ...

പെൺമക്കൾക്ക് അച്ഛനോടു കൂട്ടുകൂടാൻ ഇതാ ഒരു കാരണം

‘അച്ഛനോടോ അമ്മയോടോ കൂടുതലിഷ്ടം?’ ഈ ചോദ്യം നേരിടേണ്ടി വന്നിട്ടില്ലാത്ത ഒരു കുട്ടിയും ഉണ്ടാവില്ല ‘അച്ഛനോട്' എന്നു മകളും ‘അമ്മയോട്’ എന്നു മകനും ഉത്തരം പറഞ്ഞിട്ടുമുണ്ടാകും. പെൺമക്കളുടെ ഏകാന്തത അകറ്റാൻ അച്ഛൻമാർ പ്രധാന പങ്കു വഹിക്കുന്നതായി ഒരു ഗവേഷണഫലം...

അറിഞ്ഞിരിക്കാം ഈ പ്രഥമശുശ്രൂഷകൾ

രോഗം ഏതുതന്നെ ആയാലും പ്രഥമശുശ്രൂഷ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. വീഴ്ചയിലുണ്ടാകുന്ന ചെറിയ മുറിവ്, ചെറിയ പൊള്ളൽ തുടങ്ങിയവയൊക്കെ ഡോക്ടറെ കാണാതെ വീട്ടിലുള്ള ഫസ്റ്റ്എയ്ഡ് ഉപയോഗിച്ചുതന്നെ മാറ്റാൻ സാധിക്കും. എന്നാൽ വെറുമൊരു പ്രാഥമിക പരിചരണം മാത്രമല്ല...