Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Agriculture News"

കരയിക്കുന്ന സവോള

വിപണി പഠിക്കാതെ ഉൽപാദനം നടത്തുന്നതിന്റെ അപകടങ്ങൾ ഒരിക്കൽകൂടി കാണിച്ചുതരികയാണ് മഹാരാഷ്ട്രയിലെയും കർണാടകത്തിലെയുമൊക്കെ സവോള കർഷകരുടെ കണ്ണീർ കഥകൾ. സവോളയുടെ വിളവെടുപ്പ് സീസൺ തുടങ്ങിയപ്പോൾ തന്നെ വില കുത്തനെ താഴുകയാണ്. കഴിഞ്ഞ വർഷത്തെ വിളവ്...

ഒരു കുട്ടനാടൻ രസതന്ത്രം

കെട്ടുവള്ളത്തിന്റെ രൂപമെങ്കിലും ഹോട്ടൽ മുറിയെ അനുസ്മരിപ്പിക്കുന്ന ആഡംബര നൗക അവരെ തൃപ്തിപ്പെടുത്തിയില്ല. ബോട്ടിന്റെ ചില്ലുകളിലൂടെ പച്ചപ്പു കണ്ടു മതിയാകാതെ അവർ കുട്ടനാടിന്റെ നടവരമ്പുകളിലേക്കിറങ്ങി. നൊബേൽ സമ്മാനജേതാവടക്കം ഒരുപിടി വിദേശ രസതന്ത്രജ്ഞരുടെ...

മധുരംപിള്ളിയിൽ നെൽക്കൃഷിക്ക് വില്ലനായി ചേക്കപ്പുല്ല്

ചെന്ത്രാപ്പിന്നി ∙ മണപ്പറത്തിന്റെ നെല്ലറയായ എടത്തിരുത്തി മധുരം പിള്ളിയിൽ നെൽക്കൃഷിക്ക് വില്ലനായി ചേക്കപുല്ലു വളരുന്നു. പാടശേഖരങ്ങളിൽ തഴച്ചു വളർന്ന ചേക്കപുല്ല് മൂന്ന് വർഷം മുൻപ് നാല് വാർഡുകളിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഏക്കറുകണക്കിന് ചേക്കപുല്ല് പറിച്ച്...

ഉണങ്ങിത്തുടങ്ങുന്നു; നെൽകൃഷിയാകെ

പത്തിരിപ്പാല ∙ ഭാരതപ്പുഴയോരത്തെ ഞാവളിൻ കടവിനു സമീപത്തെ നെൽക്കൃഷി വ്യാപകമായി ഉണങ്ങാൻ തുടങ്ങി. മലമ്പുഴ കനാൽ വെള്ളം ലഭ്യമാകാത്തതാണ് അതിർകാട് പാടശേഖര സമിതിയിലെ 30 ഏക്കർ കൃഷിക്ക് ഉണക്കം ബാധിക്കാൻ കാരണമെന്നു കർഷകർ പറഞ്ഞു. പുഴയിൽ ധാരാളം വെള്ളം ഉണ്ടെങ്കിലും...

വെള്ളം കിട്ടിയില്ല; 15 ഏക്കറോളം നെൽക്കൃഷി ഉണങ്ങിത്തുടങ്ങി

ചിറ്റൂർ∙ കനാൽ വെള്ളം കിട്ടിയില്ല. കർഷകരുടെ നെൽപാടങ്ങൾ വിണ്ടുകീറിത്തുടങ്ങി. മൂലത്തറ റഗുലേറ്ററിന്റെ മൂക്കിൻതുമ്പിലുള്ള പ്രദേശത്ത് 15 ഏക്കർ നെൽക്കൃഷിയാണ് ഉണങ്ങിത്തുടങ്ങിയത്. റഗുലേറ്ററിൽ നിന്ന് 5 കിലോമീറ്റർ പരിധിയിലുള്ള മണൽത്തോട്ടിലാണ് കതിർ നിരക്കാറായ...

കുളമ്പുരോഗം: കുത്തിവയ്പ് നിർബന്ധം

പാലക്കാട് ∙ കന്നുകാലി ചന്തകളുടെ പരിസരത്തുള്ള കാലികൾക്കു കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പു കർശനമാക്കി മൃഗസംരക്ഷണ വകുപ്പ്. രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്താണു നടപടി. മൃഗങ്ങളിലെ സാംക്രമികരോഗ പ്രതിരോധ, നിയന്ത്രണ നിയമ പ്രകാരം പ്രതിരോധ കുത്തിവയ്പുകൾ...

തേവലക്കാട് സ്കൂളിൽ ഗോഗ്രാമം പദ്ധതിക്ക് തുടക്കം

കല്ലമ്പലം∙സമ്പൂർണ പോഷകാഹാരം കുട്ടികളിലെത്തിക്കുന്നതിന്റെ ഭാഗമായി തേവലക്കാട് എസ്എൻയുപിഎസിൽ പുതുവർഷത്തിൽ ഗോഗ്രാമം പദ്ധതിക്ക് തുടക്കമായി.ആഴ്ചയിൽ രണ്ടു ദിവസം കുട്ടികൾക്ക് ശുദ്ധപാൽ സൗജന്യമായി നൽകാൻ ലക്ഷ്യമിട്ട് മാനേജർ തോട്ടക്കാട് ശശിയുടെ നിർദേശപ്രകാരമാണു...

ഇവിടെയും വിളയിക്കാം ബസുമതി; ആനന്ദ് കൊയ്തെടുത്തത് നൂറുമേനി

പോത്തൻകോട് ∙ ജമ്മുകാശ്മീരിലും പഞ്ചാബിലും സമൃദ്ധമായ ‘ബസുമതി’ അരി സ്വന്തം പറമ്പിൽ വിളയിപ്പിച്ചെടുത്ത് നെൽക്കൃഷിയിൽ വിജയഗാഥ രചിക്കുകയാണ് പോത്തൻകോട് കല്ലുവിള അർച്ചനയിൽ ബി. ആനന്ദ്. പരീക്ഷണാർത്ഥം അഞ്ചു സെന്റിലാണ് കരനെൽക്കൃഷിയിറക്കിയത്. ഇതുവരെയുള്ള ചെലവ്...

കടക്കെണിയും നഷ്ടവും സാടിവയലിനു പഴങ്കഥ

അമൃത സെർവിന്റെ തണലില്‍ കൂട്ടായ്മയുടെ കരുത്തില്‍ തകര്‍ച്ചയില്‍നിന്നു കരകയറി കൃഷിയും ജീവിതവും വീണ്ടെടുക്കുകയാണ് സാടിവയല്‍ ഗ്രാമം തുടര്‍ച്ചയായ കൃഷിനഷ്ടത്തിലും പിന്നെ കടക്കെണിയിലുംപെട്ട് നെൽകൃഷി ഉപേക്ഷിച്ചിരിക്കുകയായിരുന്നു സാടിവയല്‍ ഗ്രാമത്തിലെ...

കൃഷിയിലും ഡബിൾ ബെൽ; മുന്നേറി കെഎസ്ആർടിസി കണ്ടക്ടർ

കൊട്ടാരക്കര ∙ നെടുവത്തൂരിലെ ഈ അഞ്ചേക്കർ ഇന്നു തരിശ്പാടമല്ല, പച്ചപ്പു നിറഞ്ഞ വിളഭൂമിയാണ്. ഇതിനു കയ്യടി കൊടുക്കേണ്ടത് വെൺമണ്ണൂർ ശ്രേയസിൽ എ.എസ്.സജുവിനാണ്. കാർഷികമേഖലയിലും ഡബിൾബെല്ലടിച്ച് മുന്നോട്ടു പായുകയാണ് ഈ കെഎസ്ആർടിസി കണ്ടക്ടർ. സജുവിന്റെ (40)...

പ്രത്യേകതകളുമായി അക്വാകൾചർ ഫാം

രാജാക്കാട് ∙ മത്സ്യക്കൃഷിയിൽ മാതൃകയായി ജില്ലയിലെ ആദ്യ ഹൈ ഡെൻസിറ്റി അക്വാകൾചർ ഫാം. രാജാക്കാട് കരുണാഭവനിലാണു വിദേശ രാജ്യങ്ങളിലേതിനു സമാനമായ മത്സ്യക്കൃഷിക്കു തുടക്കമായത്. അശരണരുടെ ആശ്രയമായ കരുണാഭവനിൽ അന്തേവാസികളുടെ നിത്യച്ചെലവുകൾക്കു വക...

തിരുനാവായയിലെ താമര കർഷകർക്ക് ബാങ്ക് വായ്പാ പദ്ധതി

തിരൂർ ∙ തിരുനാവായയിലെ താമര കർഷകർക്ക് ആശ്വാസമായി ബാങ്ക് വായ്പാപദ്ധതി. താമര വളർത്തൽ കൃഷിയായി അംഗീകരിച്ച് സർക്കാർ സഹായം ലഭിക്കുന്നതിനുള്ള വഴി തെളിഞ്ഞു. വർഷങ്ങളുടെ ആവശ്യത്തിനൊടുവിലാണ് താമര കർഷകർക്ക് ഹെക്ടറിന് 90000 രൂപ വായ്പ അനുവദിക്കുന്നതിന് ജില്ലാ തല...

ഒരു ജാതി ക‌ൃഷി തന്നെ

കോടമഞ്ഞ് ആവരണമിടുന്ന നായാടംപൊയിലിലെ കൃഷിയിടം തേടി പുത്തൻപുരയ്ക്കൽ ജോർജ് എന്ന ബേബിച്ചേട്ടൻ എത്തുന്നത് ഒന്നര പതിറ്റാണ്ടു മുമ്പാണ്. തരിശായി കിടന്ന 4.5 ഏക്കർ സ്ഥലം വാങ്ങി ആസൂത്രിത സമ്മിശ്രകൃഷിയിലൂടെ നേട്ടം കൊയ്തെടുത്ത ഈ കർഷകന്റെ വിജയഗാഥക്ക് പിന്നിൽ ഏറെ...

എല്ലാവരും തൊഴിലുറപ്പിന്; കാപ്പി വിളവെടുപ്പിന് തൊഴിലാളികളെ കിട്ടുന്നില്ല

കൽപറ്റ ∙ കാപ്പി വിളവെടുപ്പിന് തൊഴിലാളികളെ ആവശ്യത്തിന് കിട്ടാത്തത് കർഷകരെ ബുദ്ധിമുട്ടിലാക്കുന്നു. വിളവെടുപ്പ് സീസണിൽ തൊഴിലുറപ്പ് പദ്ധതി നിർത്തിവയ്ക്കാറുണ്ടെങ്കിലും പലയിടത്തും ഈ മാസം അവസാനം വരെ തൊഴിലുറപ്പ് പണിയുണ്ട്. വിളവെടുപ്പ് താമസിച്ച് കാപ്പി...

നെയ്കുമ്പളകൃഷി ആദായകരം; ജാതിപത്രിക്കും വിലയുണ്ട്

കുമ്പളത്തിലെ ഒൗഷധഗുണുമുള്ള ഒരിനമാണ് നെയ്കുമ്പളം. ഇതിനുള്ള മറ്റൊരു പേരാണു വൈദ്യകുമ്പളം. വലുപ്പക്കുറവോടെയുള്ള ഇതിന്റെ കായ്കളുടെ പുറന്തോടിനു കട്ടി കൂടുതലാണ്. ആയതിനാൽ ദീർഘനാൾ കേടാകാതെ സൂക്ഷിക്കാം. മഴക്കാലത്താണു നെയ്കുമ്പളത്തിന്റെ കൃഷി കൂടുതലായും...

പതിമുകം എന്ന തനിവിള അല്ലെങ്കിൽ ഇടവിള

പതിമുകം ഒൗഷധസസ്യങ്ങളിലൊന്നാണ്. കാതൽ, വേര്, പ‍ൂവ്, തൊലി, എന്ന‍ീ സസ്യഭാഗങ്ങളാണ് ഒൗഷധമായി ഉപയോഗിക്കുക. ഇത് തനിവിളയായോ ഇടവിളയായോ കൃഷി ചെയ്യാവുന്നതാണ്. ചെടികൾ തമ്മിൽ 10 അടി അകലം നൽകി നടുക. കുഴിയെടുത്തതിൽ 10 കി.ഗ്രാം ചാണകം/ കമ്പോസ്റ്റ്‍വളം മേൽമണ്ണും...

ആദായം കൊയ്യാൻ വാഴനാരും

വാഴ പഴം തരും, ഇല തരും അതിന്റെ തണ്ട് കറിവയ്ക്കാം എന്നൊക്കെ മാത്രം ചിന്തിക്കുന്നവർ അറിയാൻ വാഴനാര് നിങ്ങൾക്ക് വരുമാനമുണ്ടാക്കി തരും. വാഴപ്പോളയിൽ നിന്നും വേർതിരിച്ചെടുക്കുന്ന വാഴനാരിനും പ്രയോജനങ്ങളേറെ. വാഴനാരുകൊണ്ട് ബാഗുകൾ, തടുക്കുകൾ, അലങ്കാരസാധനങ്ങൾ,...

കച്ചോലം ഒൗഷധകിഴങ്ങ് എങ്ങനെ നടാം

കച്ചോലം കാസം, ദഹന സംബന്ധമായ രോഗങ്ങൾ, ശ്വാസകോശരോഗങ്ങൾ എന്നിവയുടെ ശമനൗഷധങ്ങളിൽ ചേരുവയാണ് . ഇത് വിരനശീകരണത്തിനും ഫലപ്രദമാണ്. ഒൗഷധികളിലൊന്നായ ഇതിന്റെ വംശവർധന കിഴങ്ങുകളിലൂടെയാണ്. കൃഷിയിറക്കാനുള്ള സ്ഥലം നന്നായി മണ്ണിളക്കി ഒരുക്കി ഏക്കറിനു 3 ടൺ ജൈവവളങ്ങൾ...

ഒാരില–പച്ചമരുന്നുകളിൽ പ്രചാരമേറിയത്

ഒാരില ഒൗഷധസസ്യങ്ങളിലൊന്നാണ്. ദശമൂലത്തിലെ ചേരുവയായും ഹൃദയസംബന്ധമായ അസുഖങ്ങൾക്കു പ്രതിവിധിയായും ഒാരില ഉപയോഗിച്ചുവരുന്നു. ഒാരിലയുടെ വംശവർധന വിത്തുകളിലൂടെയാണ്. മെയ് ജൂൺ മാസങ്ങളിൽ കിളച്ചൊരുക്കിയ സ്ഥലത്ത് ഹെക്റ്ററിന് 5 ടൺ നിരക്കിൽ കമ്പോസ്റ്റോ ചാണകപ്പൊടിയോ...

കാർഷിക വായ്പകൾ കിട്ടാതെ കർഷകർ പ്രതിസന്ധിയിൽ

കൽപറ്റ ∙ താലൂക്ക് ഗ്രാമവികസന ബാങ്കുകൾക്കുള്ള വായ്പകൾ വെട്ടിക്കുറച്ച സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക് നടപടി കർഷകർക്കു പ്രതിസന്ധിയാകുന്നു. വായ്പ വിതരണത്തിനായി കർഷകരിൽ നിന്ന് അപേക്ഷകൾ സ്വീകരിച്ച് വിതരണ ഘട്ടമായപ്പോഴാണ് താലൂക്ക് ഗ്രാമവികസന...