Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Success Stories"

ഈ തൊടുപുഴക്കാരന്റെ കമ്പനിയിൽ സക്കർബർഗിനും നിക്ഷേപം, എന്താ കാരണം?

യുഎസിലെ സാൻഫ്രാൻസിസ്കോ ബേ ഏരിയയിലെ വൈക്കേരിയസ് എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയിൽ ലോകത്തെ തന്നെ മാറ്റിമറിക്കാൻ കഴിയുന്ന എന്തോ ഒന്ന് ഒരുങ്ങുന്നുണ്ടെന്നു സൂചിപ്പിക്കുന്നതാണു നിക്ഷേപകരുടെ പട്ടിക. ഫെയ്സ്ബുക് സ്ഥാപകൻ മാർക് സുക്കർബർഗ്, ടെസ്‍ല സ്ഥാപകൻ...

ലക്ഷങ്ങൾ സമ്പാദിച്ചൊരു കർഷകൻ

അനാഥത്വമെന്ന ദുർവിധിക്കെതിരെ നിശ്ചയദാർഢ്യവും കഠിനാധ്വാനവുംകൊണ്ടു പോരാടി ജോയി നേടിയതു സമാനതകളില്ലാത്ത വിജയം. രണ്ടു പതിറ്റാണ്ടു മുമ്പു കാണുമ്പോള്‍ ഉത്സാഹിയും അധ്വാനിയുമായ െചറുപ്പക്കാരനായിരുന്നു ജോയി. അന്നത്തെ അതേ ഉത്സാഹത്തോടെ, തീവ്രതയോെട...

പത്തേക്കർ കൃഷിയിറക്കി നേട്ടം കൊയ്യുന്ന ബാങ്ക്

സഹകരണം കൃഷിയിലും വേരുപിടിപ്പിച്ചതിന്റെ വിജയഗാഥയാണിത്. കൊല്ലം ജില്ലയിലെ കൊട്ടാരക്കര പൂവറ്റൂര്‍ കിഴക്ക് സർവീസ് സഹകരണബാങ്കാണ് പാട്ടത്തിനെടുത്ത പത്തേക്കർ ഭൂമിയിൽ കൃഷിയിറക്കി നേട്ടം കൊയ്യുന്നത്. വാഴ, ചേന, മരച്ചീനി, ഇ‍ഞ്ചി, പയര്‍, പാവല്‍, വെണ്ട, പടവലം...

പുളിക്കത്താഴെ വീട്ടിൽ ആഹ്ലാദപ്പൂത്തിരി

പാലക്കാട്∙ഈ വർഷത്തെ മികച്ച കർഷക വനിതയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ചതിന് കർഷക രക്ഷാ സമിതി കോട്ടയം ജില്ലാ കമ്മിറ്റി അടുത്ത ഞായറാഴ്ച ഈരാറ്റുപേട്ടയിൽ ഒരുക്കിയിരിക്കുന്ന സ്വീകരണത്തിൽ പങ്കെടുക്കാൻ തയാറെടുക്കുന്നതിനിടെയാണു മലയാള മനോരമയുടെ...

പാട്ടക്കൃഷിയിലെ വിജയഗാഥ

കൃഷി ഭൂമി പാട്ടത്തിനെടുത്ത് പച്ചക്കറി കൃഷി ചെയ്ത് നൂറുമേനി വിളയിച്ച പൂളവള്ളി തൊട്ടാമറ്റത്തിൽ വർഗീസ് ശ്രദ്ധേയനാകുന്നു. 15 വർഷത്തിലേറെയായി ഇദ്ദേഹം പച്ചക്കറി കൃഷി ആരംഭിച്ചിട്ട്. അര ഏക്കർ സ്ഥലത്ത് മാത്രം പച്ചക്കറി കൃഷി ചെയ്തുവന്നിരുന്ന ഇദ്ദേഹം ഇപ്പോൾ...

വന്നു, കണ്ടു, കീഴടക്കി

പത്തുവർഷം മുമ്പ് ബെംഗളൂരുവിനടുത്തുള്ള ബൊമ്മനഹള്ളിയിൽ, വായ്പയെടുത്തും സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയും സ്വരൂപിച്ച പണംകൊണ്ട് ഛായ നഞ്ചപ്പ എന്ന വനിത ഒരു ചെറു സംരംഭത്തിനു തുടക്കമിട്ടു. കർഷകരിൽനിന്നു തേൻ സംഭരിച്ചു ശുദ്ധീകരിച്ച് ബ്രാൻഡ് ചെയ്തു...

കലാതിലകം കർഷകതിലകം

ഭരതനാട്യത്തിൽ ക്ലാസിക്കൽ പന്തനല്ലൂർ ശൈലിയാണ് ആർഎൽവി സുമ നരേന്ദ്ര എന്ന നർത്തകിക്കു പ്രിയം. എന്നാല്‍ കൃഷിയിലാകട്ടെ, മോഡേൺ മട്ടുപ്പാവു ശൈലിയുടെ ഉപാസകയാണ് സുമ. ബി.എ. ഭരതനാട്യം ഒന്നാം റാങ്കുകാരിയായ സുമയ്ക്കു കലാതിലകപ്പട്ടങ്ങൾ പുത്തരിയല്ല. നാലര വയസ്സിൽ...

സബാഷ്, സജ്ന!

‘‘ദാ കണ്ടോ... ആ ഫ്ലാറ്റുകളിലെ വീട്ടുകാരാണ് എന്റെ ജീവിതത്തിൽ കൃഷിയുടെ പച്ചപ്പും കുളിർമ്മയും നിറച്ചത്’’, മൂന്നരയേക്കർ കൃഷിയിടത്തിന്റെ അതിരുകളോടു ചേർന്ന് മാനംമുട്ടെ ഉയർന്നു നിൽക്കുന്ന കോൺക്രീറ്റ് സമുച്ചയങ്ങളുടെ നേർക്കു കൈചൂണ്ടി സജ്ന മുഹമ്മദ് പറഞ്ഞു...

പഴയന്നൂരിലെ റെഡ് ലേഡി

വർഷങ്ങൾക്കു മുമ്പ് കർണാടകയിലൂടെ യാത്ര ചെയ്യുമ്പോൾ കണ്ണിലുടക്കിയ കാഴ്ചയാണ് തൃശൂർ തോന്നൂർക്കര ഓട്ടുപാറയ്ക്കൽ സുരേഷ്കുമാറിനെ കർഷകനാക്കിയത്. ബെംഗളൂരു– പുണെ ദേശീയപാതയിലെ ഹരിയൂർ മേഖലയിൽ കണ്ട അതിവിശാലമായ പപ്പായത്തോട്ടം അന്നു മുതൽ മനസ്സിൽക്കിടന്നു. എന്നാൽ,...

മഞ്ഞൾ കൃഷി മാഹാത്മ്യം

മരിയാപുരത്തോ ഭോപ്പാലിലോ ഗൊരഖ്പൂരിലോ എവിടെയായാലും ബ്രദർ ടോം അലനു സദാ ശുശ്രൂഷയോടൊപ്പം കൃഷി നിർബന്ധം. ഭോപ്പാലിൽ ചെന്ന് കപ്പക്കൃഷി നടത്തുമ്പോഴും ഗൊരഖ്പൂരിൽ ചെന്ന് കുളം കുത്തി വാഴയും കപ്പയും വയ്ക്കുമ്പോഴും ഇടുക്കിയിലെ സ്വന്തം കർഷക കുടുംബത്തിൽ നിന്ന്...

തുണ്ട് ഭൂമിയിൽ ഹരിതവിപ്ലവം

തുണ്ട് ഭൂമിയിൽ ഹരിത വിപ്ലവം തീർക്കാമെന്ന് തെളിയിക്കുകയാണ് ഇടുക്കി ജില്ലാ ആസ്ഥാനത്തൊരു വീട്ടമ്മ. ആകെയുള്ള 15 സെന്റ് പുരയിടത്തിൽ നാണ്യവിളകളും പഴ വർഗങ്ങളും, പച്ചക്കറികളും, കിഴങ്ങ് വർഗങ്ങളുമെല്ലാം നട്ടു പിടിപ്പിച്ചാണ് കരിമ്പൻ മണിപ്പാറ കാനത്തിൽ...

പൊന്നാനിയുടെ കൂട്ടുകൃഷി

ഇടശ്ശേരി പറഞ്ഞതും എം.ഗോവിന്ദൻ എഴുതിയതും ‘കൂട്ടുകൃഷി’യെകുറിച്ചുതന്നെ. ഇടശ്ശേരി പറഞ്ഞ കാലത്തിനും ഏറെ ഇപ്പുറം ഇതാ മലപ്പുറം പൊന്നാനി ഉഴുതുമറിഞ്ഞിരിക്കുന്നു.. വിത്തിനെ വിളവാക്കാൻ മണ്ണ് തുടിക്കുന്നു.. ചെളിയിൽ കാലുകുത്താൻ യുവാക്കൾ ഒരുങ്ങിയിരിക്കുന്നു..ഇത്...

തിരിനനയിൽ കലാധരന്റെ കല

കലാധരനു കൃഷി ശാസ്ത്രമാണ്. വ്യത്യസ്ത കൃഷിരീതികളും നൂതന പരീക്ഷണങ്ങളും എന്നുമുണ്ട്. ഇപ്പോൾ തിരിനനയിൽ നൂറു ശതമാനം വിജയിച്ചിരിക്കുകയാണു കലാധരൻ മറ്റപ്പള്ളി. തുടർച്ചയായ മൂന്നാം വർഷമാണു തിരിനന കൃഷിയിൽ നൂറുമേനി വിളയിക്കുന്നത്. എറണാകുളം ആലങ്ങാട് കരുമാലൂർ...

കൂടിനുള്ളിൽ പൊതി​ഞ്ഞു പൊക്കാളി

കൂടുമത്സ്യക്കൃഷിയുടെ ചുവടുപിടിച്ചു എറണാകുളം പറവൂർ ഏഴിക്കര മേത്തശേരി ബാബു തുടങ്ങിയതാണു പൊക്കാളി കൂടുകൃഷി. എന്തായാലും സംഗതി വിജയിച്ചു. നെല്ലിക്കോഴി, മയിൽക്കോഴി, എരണ്ടപ്പക്ഷി എന്നിവയുടെ ആക്രമണത്തെ അതിജീവിക്കാന്‍ ബാബു കണ്ടെത്തിയതാണു പുത്തൻ...

ഹൃദയാരോഗ്യ കരങ്ങളിലെ നൂറുമേനി ജൈവകൃഷി

ബൈപാസ് ശസ്ത്രക്രിയയിലൂടെ രോഗിക്കു ജീവനും ജീവിതവും നൽകുമ്പോൾ ലഭിക്കുന്ന അതേ തൃപ്തിയാണ് ഡോ. ടി.കെ. ജയകുമാറിനു സ്വന്തം ജൈവകൃഷിയിടവും നൽകുന്നത്. അമ്മ രാജമ്മയ്ക്ക് കുടുംബ സ്വത്തായി ലഭിച്ച രണ്ട് ഏക്കറിലും പിന്നീടു വാങ്ങിയ അരയേക്കർ പാടശേഖരത്തിലും...

അട്ടപ്പാടിയിലെ കറുത്ത തങ്കം

സാധാരണ കുരുമുളക് 22 കാരറ്റ് കറുത്ത പൊന്നാണെങ്കിൽ പാലക്കാട് അഗളി മുണ്ടൻപാറയിലെ കല്ലുവേലിൽ കെ.വി. ജോർജ് ചേട്ടന്റെ കൃഷിയിടത്തിൽ വിളയുന്ന കുരുമുളക് 24 കാരറ്റാണ്, കറുത്ത തങ്കം. നാലു വർഷത്തെ നിരീക്ഷണത്തിനു ശേഷം ഈ തങ്കത്തിനു കേന്ദ്ര സസ്യ വൈവിധ്യ– കർഷക...

ഏഴോത്ത് കൃഷിയുടെ നൂറുമേനി

കണ്ണൂരിന്റെ നെല്ലറയായ ഏഴോത്ത് കൃഷിപാഠവുമായി കെ.പി. രാജൻ. വാർപ്പ് പണിക്കാരനാണെങ്കിലും രാജനു കൃഷി ജീവനാണ്. രാജൻ തന്റെ തൊഴിൽ ചെയ്തതിനു ശേഷം ലഭിക്കുന്ന സമയങ്ങളിലാണ് കൃഷിയിലിറങ്ങുന്നത്. വീടിനടുത്ത ബന്ധുവിന്റെ അര ഏക്കറിലേറെ വരുന്ന സ്ഥലത്താണ് രാജന്റെ...

കൃഷിയിടത്തിലെ മഞ്ഞൾപ്രസാദവുമായി സുരേഷ്കുമാറിന്റെ വിജയഗാഥ

മഞ്ഞൾ സുഗന്ധവുമായി കൊല്ലം പത്തനാപുരം വെട്ടിക്കവല കോട്ടവട്ടം പാലക്കോട്ടു വീട്ടിൽ സുരേഷ് കുമാർ. സാമ്പ്രദായിക കൃഷി രീതികളിൽ നിന്ന് കർഷകർ പിന്നോട്ടു പോകുമ്പോൾ മഞ്ഞൾ കൃഷിയിലൂടെ നേട്ടമുണ്ടാക്കുകയാണു സുരേഷ്. വാണിജ്യാടിസ്ഥാനത്തിൽ മഞ്ഞൾ കൃഷി...

ഉരുളക്കിഴങ്ങ് വിപ്ലവം: വിജയക്കൊടി നാട്ടി വട്ടവട, കാന്തല്ലൂർ കർഷകർ

ഉരുളക്കിഴങ്ങ് കൃഷിയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി മൂന്നാർ വട്ടവട, കാന്തല്ലൂർ മലനിരകൾ. ഉരുളക്കിഴങ്ങിന് അനുയോജ്യമായ മണ്ണും കാലാവസ്ഥയുമുള്ള ഈ മേഖലയിൽ നിലനിൽക്കുന്ന പരമ്പരാഗത കൃഷിരീതിയാണ് കൃഷിവകുപ്പ് ഊട്ടിയിലെ കേന്ദ്ര ഉരുളക്കിഴങ്ങ് ഗവേഷണ...

നാലടി ഉയരത്തിൽ നടുവുയർത്തി

ചോലയിൽ നിൽക്കുമ്പോഴും നിറയെ തിരികൾ, പലതിനും 20 സെ.മീയിലേറെ നീളം, തിരിപിടിക്കുന്ന പാർശ്വശിഖരങ്ങൾക്കും പതിവില്ലാത്ത നീളം –75 സെ.മീ വരെ, സാധാരണ ഇനങ്ങളെക്കാൾ ലിറ്റർവെയ്റ്റ് കൂടുതൽ– മുണ്ടക്കയം പുഞ്ചവയൽ സ്വദേശി പള്ളിക്കുന്നേൽ പി.കെ. കുഞ്ഞൂഞ്ഞ് കണ്ടെത്തിയ...