Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Tata Motors"

ലാൻഡ് റോവർ തനിമയിൽ ടാറ്റ ഹാരിയർ–വിഡിയോ

ടാറ്റയുടെ ഏറ്റവും പ്രധാനപ്പെട്ട വാഹനങ്ങളിലൊന്നാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ഹാരിയർ. പ്രീമിയം എസ് യു വി സെഗ്മെന്റിൽ ടാറ്റ പുറത്തിറക്കുന്ന വാഹനം ഒമേഗ പ്ലാറ്റ്ഫോമിലാണ് നിർമിക്കുന്നത്. ജാഗ്വർ ലാൻറോവറിൽ നിന്ന് സാങ്കേതി സഹായങ്ങൾ സ്വീകരിച്ച് നിർമിച്ച...

ഇന്ത്യൻ മിലിറ്ററിക്കായുള്ള ടാറ്റയുടെ പുലിക്കുട്ടികൾ

ഇന്ത്യൻ സൈന്യത്തിനായി നിർമിക്കുന്ന രണ്ടു വാഹനങ്ങൾ പ്രദർശിപ്പിച്ച് ടാറ്റ. പുനെയിൽ നടന്ന ബിംസ്റ്റെക് നാഷൻസ് സമ്മിറ്റ് 2018ലാണ് 4x4 മൈൻ പ്രൊട്ടക്ടഡ് വെഹിക്കിൾ (എംപിവി), ഡിആർഡിഒയുമായി സഹകരിച്ച് വികസിപ്പിച്ച WhAp8X8 ഐസിവി എന്നീ വാഹനങ്ങൾ‌ ടാറ്റ...

അഡാറ് ലുക്കിൽ നെക്സോണ്‍ ക്രാസ്

കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ നെക്സോണിന്റെ ആദ്യ വാർഷികം പ്രമാണിച്ചു ടാറ്റ മോട്ടോഴ്സ് പരിമിതകാല പതിപ്പായ നെക്സോണ്‍ ക്രാസ് പുറത്തിറക്കി. ക്രാസ്, ക്രാസ് പ്ലസ് വകഭേദങ്ങളിൽ വിൽപ്പനയ്ക്കുള്ള കാറിന്റെ പെട്രോൾ പതിപ്പിന് 7.16 മുതൽ 7.78...

വൈദ്യുത നിർമാണശാല സ്ഥാപിക്കാൻ ടാറ്റ

വൈദ്യുത വാഹന നിർമാണത്തിനായി പുതിയ ശാല സ്ഥാപിക്കാൻ ടാറ്റ മോട്ടോഴ്സ് ആലോചിക്കുന്നു. നിർദിഷ്ട ശാലയ്ക്കായി ആന്ധ്ര പ്രദേശിനെയാണു കമ്പനി പരിഗണിക്കുന്നതെന്നും സൂചനയുണ്ട്. രാജ്യത്തെ പരിസ്ഥിതി മലിനീകരണം ഉയരുന്നതു മുൻനിർത്തി വൈദ്യുതവാഹന വിൽപ്പന...

കരസേനയ്ക്ക് കൂട്ടായി 1500 ടാറ്റ സഫാരി

കരസേനയ്ക്കായി ടാറ്റ മോട്ടോഴ്സ് നിർമിച്ചു നൽകുന്ന ‘സഫാരി സ്റ്റോം ഫോർ ബൈ ഫോർ’ എസ് യു വികളുടെ എണ്ണം 1,500 പിന്നിട്ടു. പുണെയിലെ നിർമാണശാലയിൽ കേന്ദ്ര പ്രതിരോധ സഹമന്ത്രി ഡോ സുഭാഷ് ഭംരെയും ടാറ്റ മോട്ടോഴ്സ് വൈസ് പ്രസിഡന്റ്(ഡിഫൻസ് ആൻഡ് ഗവൺമെന്റ് ബിസിനസ്)...

55 കോൺകോഡ് ഷോറൂം കൂടി തുറക്കാൻ ടാറ്റ

വിൽപ്പന ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ 2021 ആകുമ്പോഴേക്ക് കോൺകോഡ് മോട്ടോഴ്സ് ഔട്ട്ലെറ്റുകളുടെ എണ്ണം 100 ആക്കി ഉയർത്തുമെന്നു ടാറ്റ മോട്ടോഴ്സ്. വാഹന വിൽപ്പനശാലകൾ തുറക്കാനായി ടാറ്റ മോട്ടോഴ്സിന്റെ പൂർണ ഉടമസ്ഥതയിൽ ആരംഭിച്ച ഉപസ്ഥാപനമാണു കോൺകോഡ്...

കാർ വിപണി കയ്യടക്കാൻ വരുന്നു ടാറ്റയുടെ ഒരു‍‍ ഡസൻ മോഡലുകൾ

അടുത്ത അഞ്ചു വർഷത്തിനിടെ യാത്രാവാഹന വിഭാഗത്തിൽ 10 - 12 പുതിയ മോഡലുകൾ അവതരിപ്പിക്കുമെന്നു ടാറ്റ മോട്ടോഴ്സ്. ആൽഫയെന്നും ഒമേഗയെന്നും പേരിട്ട രണ്ടു പുതിയ പ്ലാറ്റ്ഫോമുകൾ ആധാരമാക്കിയാവും കമ്പനി ഈ മോഡലുകൾ സാക്ഷാത്കരിക്കുക. പുതിയ മോഡലുകൾ കൂടിയെത്തുന്നതോടെ...

ടാറ്റയുടെ ലാൻഡ് റോവർ മോ‍ഡൽ എസ് യു വി, പേര് ഹാരിയർ

കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു ടാറ്റയുടെ പ്രീമിയം എസ് യു വി കൺസെപ്റ്റ് എച്ച്5എക്സ്. ലാൻഡ് റോവറിന്റെ സാങ്കേതിക സഹായത്തോടെ ടാറ്റ പുറത്തിറക്കുന്ന ഈ എസ് യു വിയുടെ പേര് ഹാരിയർ എന്നാണ്. എച്ച്5എക്സ് എന്ന...

ഇക്കൊല്ലം ടാറ്റയിൽ നിന്ന് 50 വാണിജ്യ വാഹനങ്ങൾ

വാണിജ്യ വാഹന വിഭാഗത്തിലെ മേധാവിത്തം ഉറപ്പിക്കാൻ ലക്ഷ്യമിട്ട് നടപ്പു സാമ്പത്തിക വർഷം 50 മോഡലുകൾ അവതരിപ്പിക്കാൻ ടാറ്റ മോട്ടോഴ്സിനു പദ്ധതി. വാണിജ്യ വാഹന, യാത്രാ വാഹന വിഭാഗങ്ങളിലെ ചെലവു ചുരുക്കൽ നടപടികൾ വഴി 1,900 കോടിയോളം രൂപയാണു 2017 — 18ൽ ടാറ്റ...

ടാറ്റയുടെ ടിഗൊർ ബസ് എത്തി; വില 5.68 ലക്ഷം മുതൽ

കാർ വിപണിയിലെത്തിയതിന്റെ ആദ്യ വാർഷികാഘോഷം പ്രമാണിച്ചു കോംപാക്ട് സെഡാനായ ‘ടിഗൊറി’ന്റെ പരിമിതകാല പതിപ്പായ ‘ടിഗൊർ ബസ്’ ടാറ്റ മോട്ടോഴ്സ് പുറത്തിറക്കി. പെട്രോൾ എൻജിനുള്ള ‘ടിഗൊർ ബസ്സി’ന് 5.68 ലക്ഷം രൂപയും ഡീസൽ എൻജിനുള്ള വകഭേദത്തിന് 6.57 ലക്ഷം രൂപയുമാണു...

റ്റാറ്റാ, ഇൻഡിക്ക

അംബാസഡറിലെ സ്ഥല സൗകര്യവും മാരുതി സെന്നിന്റെ വലുപ്പവും മാരുതി 800–നോട് അടുത്തുനിൽക്കുന്ന വിലയുമായെത്തി ഇന്ത്യൻ വിപണിയിൽ ചലനം സൃഷ്ടിച്ച ടാറ്റ ഇൻഡിക്കയ്ക്കു വിട. രാജ്യത്തെ ആദ്യ പൂർണ ഇന്ത്യൻ കാറെന്നു വിശേഷിപ്പിക്കപ്പെട്ട കാറിന്റെ ഉൽപാദനം ടാറ്റ...

‘നെക്സനി’ൽ സൺറൂഫ് ഘടിപ്പിച്ചു ടാറ്റ

കോംപാക്ട് എസ് യു വിയായ ‘നെക്സണി’ൽ ടാറ്റ മോട്ടോഴ്്സ് ഔദ്യോഗികമായി തന്നെ സൺറൂഫ് ഘടിപ്പിച്ചു തുടങ്ങി. ‘നെക്സ’ന്റെ എല്ലാ വകഭേദങ്ങളിലും ഘടിപ്പിച്ചു നൽകുന്ന സൺറൂഫിന് 16,053 രൂപയാണു ടാറ്റ മോട്ടോഴ്സ് അധികമായി ഈടാക്കുക. വൈദ്യുത സഹായത്തോടെ...

എ എം ടിയോടെ ‘നെക്സൻ’; വില 9.41 ലക്ഷം മുതൽ

കോംപാക്ട് എസ് യു വിയായ ‘നെക്സ’ന്റെ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (എ എം ടി) വകഭേദം ടാറ്റ മോട്ടോഴ്സ് പുറത്തിറക്കി. 9.41 ലക്ഷം രൂപ മുതലാണ് ‘നെക്സൻ എ എം ടി’ക്കു ഡൽഹിയിലെ ഷോറൂം വില. ഇകോ, സിറ്റി, സ്പോർട് എന്നീ മൾട്ടി ഡ്രൈവ് മോഡോടെ ലഭ്യമാവുന്ന ആദ്യ എ എം...

ജീപ്പ് കോംപസിന്റെ എതിരാളി ടാറ്റ എച്ച്5എക്സിന്റെ കൂടുതൽ വിശേഷങ്ങൾ

ചീത്തപ്പേരുകൾ മാറ്റിയെടുത്ത് വികസനത്തിന്റെ പാതയിലാണ് ടാറ്റ മോട്ടോഴ്സ്. ടിയാഗോയും ടിഗോറും നെക്സോണും ഹെക്സയും ടാറ്റയുടെ പുതിയ മുഖങ്ങളായി മാറുമ്പോൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത് ഒരുപിടി മികച്ച വാഹനങ്ങളാണ്. നെക്സോണിന് ശേഷം ടാറ്റ പുറത്തിറക്കുന്ന...

ഹോണ്ടയെ തകർത്ത് ടാറ്റയുടെ മുന്നേറ്റം

കഴിഞ്ഞ വർഷത്തെ യാത്രാ വാഹന(പി വി) വിൽപ്പനയിൽ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ടയെ പിന്തള്ളി ടാറ്റ മോട്ടോഴ്സ് നാലാം സ്ഥാനത്ത്. മുൻവർഷത്തെ അപേക്ഷിച്ച് 22% വളർച്ചയോടെ 1,87,321 കാറുകളാണ് ടാറ്റ 2017 — 18ൽ വിറ്റത്; ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ കഴിഞ്ഞ...

ഐ പി എൽ പങ്കാളിയായി ടാറ്റ ‘നെക്സൻ’

‘കുട്ടി ക്രിക്കറ്റ്’ മാമാങ്കമായ ഇന്ത്യൻ പ്രീമിയർ ലീഗി(ഐ പി എൽ)ന്റെ ഔദ്യോഗിക പങ്കാളിയായി ടാറ്റ മോട്ടോഴ്സ് രംഗത്ത്. മൂന്നു വർഷത്തേക്കാണ് ടാറ്റ മോട്ടോഴ്സ് ഐ പി എല്ലുമായി സഹകരിക്കുകയെന്ന് സംഘാടകരായ ബി സി സി ഐ അറിയിച്ചു ഔദ്യോഗിക പങ്കാളിയായതോടെ ഐ പി എൽ...

ഏപ്രിലിൽ വാഹന വില കൂട്ടുമെന്നു ടാറ്റയും

അടുത്ത മാസം മുതൽ വാഹന വില വർധിപ്പിക്കുമെന്നു ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചു. യാത്രാവാഹനങ്ങൾക്ക് മോഡൽ അടിസ്ഥാനത്തിൽ പരമാവധി 60,000 രൂപ വരെയാവും ഏപ്രിൽ ഒന്നിനു പ്രാബല്യത്തിലെത്തുന്ന വർധനയെന്നും കമ്പനി പ്രഖ്യാപിച്ചു.അസംസ്കൃത വസ്തുക്കളുടെ വില വർധനയെ...

ഹാച്ച്ബാക്ക്, സെഡാൻ, എസ് യു വി; എതിരാളികൾക്ക് ശക്തമായ ഭീഷണിയുമായി ടാറ്റ

മൂന്നു വർഷത്തിനകം ഇന്ത്യൻ യാത്രാവാഹന വിപണിയിൽ 95% മേഖലയിലും സാന്നിധ്യം ഉറപ്പാക്കുമെന്നു ടാറ്റ മോട്ടോഴ്സ്. പുതിയ മോഡൽ അവതരണങ്ങളിലൂടെ 2020 ആകുന്നതോടെ ഈ ലക്ഷ്യം കൈവരിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്. ഒപ്പം ശ്രേണിയിലെ മിക്കവാറും മോഡലുകളുടെ വൈദ്യുത...

പ്രീമിയം സെഡാന്റെ അടുത്ത ചിത്രം പുറത്തുവിട്ട് ടാറ്റ

പ്രീമിയം ഹാച്ച്ബാക്ക് കണ്‍സെപ്റ്റ്, എസ് യു വി കണ്‍സെപ്റ്റ് എന്നിവയ്ക്ക് പിന്നാലെ പുറത്തിറക്കുന്ന പ്രീമിയം സെ‍ഡാൻ കൺസെപ്റ്റിന്റെ അടുത്ത ചിത്രം പുറത്തുവിട്ട് ടാറ്റ. അടുത്ത മാസം നടക്കുന്ന ജനീവ ഓട്ടോഷോയില്‍ ടാറ്റ സി സെഗ്മെന്റ് സെഡാന്‍ കണ്‍സെപ്റ്റിനെ...

ഹോണ്ട സിറ്റിയുടെ എതിരാളിയുമായി ടാറ്റയും

പ്രീമിയം ഹാച്ച്ബാക്ക് കണ്‍സെപ്റ്റ്, എസ് യു വി കണ്‍സെപ്റ്റ് എന്നിവയ്ക്ക് പിന്നാലെ മിഡ് സൈസ് ഡെഡാനുമായി ടാറ്റ എത്തുന്നു. അടുത്ത മാസം നടക്കുന്ന ജനീവ ഓട്ടോഷോയില്‍ ടാറ്റ സി സെഗ്മെന്റ് സെഡാന്‍ കണ്‍സെപ്റ്റിനെ പുറത്തിറക്കിയേക്കും. ജനീവ ഓട്ടോഷോയില്‍ ഇരുപത്...