Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "rain havoc"

‘ഇത്രയധികം പേര്‍ ദുരിതം അനുഭവിക്കുമ്പോൾ നമുക്ക‌് എങ്ങനെ സുഖമായിരിക്കാൻ കഴിയും’

ഇടുക്കി കൊന്നത്തടി പഞ്ചായത്തിലെ കുരിസുകുത്തിയിലുണ്ടായ ഉരുള്‍ പൊട്ടലിൽ വീടിരുന്ന തറ പോലും ഒലിച്ചുപോയ നാലു കുടുംബങ്ങൾക്കു ഇരുപത് സെന്റ്‌ ഭൂമിയും തല്ക്കാല വാസത്തിനായി സ്വന്തം വീടും വിട്ടുനല്കി സമഗ്ര ശിക്ഷാ കേരളയുടെ ഇടുക്കി ജില്ല പ്രൊജക്റ്റ്‌ ഓഫീസറായ...

'എടോ, ആ ചാക്ക് ഇങ്ങെടുക്ക്..'; ആ 'ചുമട്ടുകാരൻ' കലക്ടറെന്നറിഞ്ഞപ്പോള്‍...

എടോ ആ ചാക്കെടുത്ത് അകത്ത് കൊണ്ട് പോയി വയ്ക്ക്’ അടുത്തു നിന്ന സ്ത്രീ ആജ്ഞാപിച്ചപ്പോഴും യാതൊരു മടിയുമില്ലാതെ ചാക്ക് കെട്ട് ചുമലിലേറ്റി അയാൾ അകത്തേക്ക് പോയി. സെപ്റ്റംബർ ഒന്നും മുതൽ കാക്കനാട് കെബിപിഎസ് പ്രസ്സിൽ നടുവൊടിയുവരെ പണിയെടുക്കുന്ന ആ ചുമട്ടുകാരൻ...

'ജീവന് വേണ്ടിയുള്ള ആ കരച്ചിൽ ഹൃദയഭേദകമായിരുന്നു'

പ്രളയക്കെടുതിയിൽ സ്വന്തം ജീവൻ പോലും വക വയ്ക്കാതെ പ്രവർത്തനനിരതരായ നിരവധി വ്യക്തികളെ നാം ഇതിനോടകം അടുത്തറിഞ്ഞു കഴിഞ്ഞു. നേവിയിൽ നിന്നും മത്സ്യത്തൊഴിലാളികളുടെ കൂട്ടത്തിൽ നിന്നുമെല്ലാം നാം കണ്ടെടുത്ത ആ നായകതുല്യരുടെ കൂട്ടത്തിലേക്ക് ഒരാൾകൂടി. കേരള...

ക്യാംപിലേക്ക് നൽകിയ സാധനങ്ങൾ തോട്ടിൽ, വിഡിയോ

മലയാളിക്ക് ഒന്നിന്റെയും വിലയറിയില്ലെന്നാണ് ഈ കാഴ്ച കാണുന്നവര്‍ അടിയില്‍ കുറിക്കുന്നത്. അറിയാമായിരുന്നെങ്കിൽ പ്രളയകാലത്ത് നുള്ളിപ്പെറുക്കിയാണെങ്കിലും സഹജീവികൾ സ്നേഹപൂർവ്വം ക്യാംപിലെത്തിച്ച വസ്തുക്കൾ ഒരു ദാക്ഷണ്യവുമില്ലാതെ വലിച്ചെറിഞ്ഞു...

ഗോപകുമാറിന് കൂട്ടായി ആതിരയെത്തി; സ്വീകരിച്ചത് 490 കുടുംബാംഗങ്ങള്‍

വലതുകാൽവച്ച് ആതിര കയറിച്ചെന്നത് വലിയൊരു കുടുംബത്തിന്റെ കരുതലിലേക്കാണ്. പുതുപ്പെണ്ണിനെ സ്വീകരിക്കാൻ കാത്തുനിന്നത് 490 കുടുംബാംഗങ്ങള്‍. പുന്നപ്ര കാർമൽ ഇന്റർനാഷനൽ സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ നവ വധുവായി പുതിയൊരംഗം കൂടി. ചമ്പക്കുളം നടുഭാഗം കോലത്ത്...

മടങ്ങാൻ 2.18 ലക്ഷം കുടുംബങ്ങൾ, മരിച്ചവർ 417, കാണാതായവർ 36

തിരുവനന്തപുരം∙ സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാംപുകളിൽ നിലവിലുള്ളത് 2,18,104 കുടുംബങ്ങളിൽനിന്നുള്ള 8,69,224 പേർ. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ ആരെയും രക്ഷപ്പെടുത്തേണ്ട സാഹചര്യമുണ്ടായില്ലെന്നും ക്യാംപുകളിൽനിന്നു ജനം വീടുകളിലേക്കു...

'അസത്യ വിഡിയോ ഇനി വേണ്ട': ജോബിയോട് സൈന്യം

പ്രളയനടുവിൽ മലയാളികളെ ചിരിപ്പിച്ച ചെങ്ങന്നൂർകാരൻ ജോബിയുടെ ഹെലികോപ്റ്റർ യാത്ര നിയമനടപടിക്ക് വിധേയമായേക്കും. ജോബിയുടെ 'ജോയി റൈഡ്' കാരണം വ്യോമസേനക്ക് ഒരു ലക്ഷം രൂപ നഷ്ടം വന്നിരുന്നു. എന്നാൽ ജോബി പറയുന്നത് ‘ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല’ എന്നാണ്....

നിക്കാഹിന്റെ മൂന്നാം നാൾ മരണം, വിവാഹപന്തലിൽത്തന്നെ മരണാനന്തര ചടങ്ങുകളും

ജംശീനയുടെ കൈ പിടിച്ച് ജീവിതത്തെക്കുറിച്ചു സ്വപ്നം കാണാൻ സഫ്‌‌വാന് രണ്ടു ദിവസം തന്നെ ധാരാളമായിരുന്നു. ഒരായുസ്സ് മുഴുവൻ താലോലിക്കാനുള്ള ഓർമ്മകൾ ജംശീനയ്ക്കു പകർന്നു നൽകിയാണ് അവൻ പ്രാണൻ വെടിഞ്ഞത്. കിനാക്കൾ കണ്ടു തുടങ്ങിയ അതേ കല്യാണപ്പന്തലിൽ ഒരിക്കൽ കൂടി...

'ആ വാർത്തകൾ വ്യാജം' : വിശദീകരണവുമായി ഹെലികോപ്റ്റർ പയ്യൻ

എല്ലാവരും പഴിക്കുകയും പരിഹസിക്കുകയും ചെയ്യുമ്പോൾ ആ ചെറുപ്പക്കാരൻ പറയുന്നു. ‘ഞാൻ അങ്ങനെ ചെയ്തിട്ടില്ല ' അച്ഛന് ഇൻസുലിന്‍ വാങ്ങാനായി പോയ യുവാവ് അബദ്ധത്തില്‍ ഹെലികോപ്റ്ററില്‍ കയറി തിരുവനന്തപുരത്തെത്തിയ വാർത്ത പ്രളയദുരിതങ്ങൾക്കിടയിലും കേരളക്കരയെ...

ആൽബി ചേട്ടന്റെ ഡാൻസ് പറയുന്നു; ‘നമ്മൾ അതിജീവിക്കും’

പ്രളയക്കെടുതിയിൽ കൂടെയുള്ളവരെ സന്തോഷിപ്പിച്ചും സ്വയം മറന്നുമുള്ള ആൽബി ചേട്ടന്റെ ഡാൻസ് വൈറൽ. സൗത്ത് കൊച്ചിയിലെ ജിഎച്ച്എച്ച്എസ് ക്യാംപിലെ ആൽബി ചേട്ടനാണ് ഉള്ളിലെ നോവുകൾക്കിടയിലും ആടിതകർത്തത്. ഒരു തമിഴ് ചിത്രത്തിലെ ഗാനത്തിനാണ് ഇദ്ദേഹം ചുവടുവെച്ചത്....

പ്രളയത്തിൽ വിലപ്പെട്ട രേഖകൾ നഷ്ടമായോ? ആശങ്ക വേണ്ട, പരിഹാരമുണ്ട്

പ്രളയം കവർന്നെടുത്ത രേഖകൾ പലര്‍ക്കും ഉറക്കമില്ലാത്ത രാത്രികളാവും സമ്മാനിക്കുക. എന്നാൽ പ്രളയക്കെടുതിയിൽ ആധാരം, ആധാർ, ആർ.സി ബുക്ക്, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ് എന്നിവ നഷ്ടപ്പെട്ടവർ ഭയപ്പെടേണ്ടതില്ല. അവയ്ക്കുള്ള പരിഹാര മാർഗങ്ങൾ ചുവടെ: ആധാരം...

ജീവൻ പണയംവെച്ച് ഉരുൾപൊട്ടൽ ചിത്രീകരിച്ചു; ദീപുവിന് പറയാനുള്ളത്

ഉരുള്‍പൊട്ടലിന്റ നേര്‍ദൃശ്യങ്ങള്‍കണ്ട് കേരളം അമ്പരന്ന നിമിഷങ്ങള്‍. കൊട്ടിയൂര്‍ അമ്പായത്തോട് മേഖലയില്‍നിന്നായിരുന്നു ആ കാഴ്ച. മരങ്ങള്‍ കടപുഴക്കി വെള്ളം കുത്തിയൊലിച്ചെത്തുന്നു. പതറാതെ ആ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ദീപു ചന്ദ്രന്‍ എന്ന ചെറുപ്പക്കാരനാണ്....

രക്ഷാപ്രവർത്തനത്തിന് മുതുക് ചവിട്ടുപടിയാക്കിയ നീലകുപ്പായക്കാരൻ ഇതാ

രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ സ്ത്രീകൾക്ക് ബോട്ടിൽ കയറാൻ സ്വയം ചവിട്ടുപടിയായിക്കിടന്ന നീലക്കുപ്പായക്കാരന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. മലപ്പുറം താനൂരുകാരനായ ജെയ്‌സലായിരുന്നു സ്വയം ചവിട്ടുപടിയായ വ്യക്തി. വൈറലായ വീഡിയോയ്ക്കു പിന്നിലെ കഥ...

നവവധുവിനെ എ​ടുത്ത് പൊക്കി വരൻ; പ്രളയകാല വിവാഹ വിഡിയോ വൈറൽ

പ്രളയകാലത്ത് നവവധുവിനെയുമെടുത്ത് വീടിനുള്ളിൽ കയറുന്ന വരന്റെ വിഡിയോ വൈറൽ. വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ പുതുപ്പെണ്ണിനും ചെറുക്കനും ഇറങ്ങേണ്ടി വന്നത് മുട്ടൊപ്പമുള്ള പ്രളയജലത്തിലേക്കാണ്. നനഞ്ഞ് കുതിർന്ന സാരി പൊക്കി പിടിച്ച് ഗൃഹപ്രവേശം നടത്തേണ്ട...

പ്രളയത്തിനിടയിൽ അവശ്യ വസ്തുക്കൾക്ക് ഉയര്‍ന്ന വില; മുന്നറിയിപ്പുമായി പൊലീസ്

പ്രളയത്തെത്തുടര്‍ന്ന് കേരളത്തിലുണ്ടായ ദയനീയ സാഹചര്യം മുതലെടുത്ത് അവശ്യ വസ്തുക്കളുടെ വില വർധിപ്പിക്കുന്ന കച്ചവട സ്ഥാപനങ്ങൾക്കും ഹോട്ടലുകൾക്കും മുന്നറിയിപ്പുമായി കേരള പൊലീസ്. സമൂഹ മാധ്യമത്തിലെ പേജിലൂടെയാണ് കേരള പൊലീസ് മുന്നറിയിപ്പ്...

വിവാഹം മാറ്റിവെച്ച് വീട് ദുരിതാശ്വാസ ക്യാംപ് ആക്കി യുവാവിന്റെ മാതൃക

പ്രളയദുരിതത്തിൽ നാട് വിറങ്ങലിച്ചു നിന്നപ്പോൾ വിവാഹം മാറ്റിവെച്ച് വീട് ദുരിതാശ്വാസ ക്യാംപാക്കി മാറ്റി യുവാവിന്റെ മാത‍ൃക. കോട്ടയം ജില്ലയിലെ കുറിച്ചി നീലംപേരൂരിലുള്ള കെ.ജെ.ജയദീപ് ആണ് 19 നു നിശ്ചയിച്ചിരുന്ന തന്റെ വിവാഹം മാറ്റിവെച്ച് ദുരിതാശ്വാസ...

ദുരിതാശ്വാസ നിധിയിലേക്ക് ഒന്നര ലക്ഷം ‘തിരികെ നൽകി’ ഹനാൻ

കേരളം പ്രളയക്കെടുതിയിൽ വലയുമ്പോൾ സഹായഹസ്തം നീട്ടി ഹനാനും. തന്നെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്ന ശേഷം ബാങ്ക് അക്കൗണ്ടിൽ സഹായമായി എത്തിയ ഒന്നരലക്ഷം രൂപയാണ് ഹനാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് സംഭാവന ചെയ്യുന്നത്. പ്രളയത്തിൽ എല്ലാം...

വിവാഹ മേളത്തിനിടയിലും ദുരിതാശ്വാസ പ്രവർത്തനം; ഉദ്യോഗസ്ഥയ്ക്ക് കയ്യടി

സ്വന്തം വിവാഹത്തിരക്കുകൾ മാറ്റിവെച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച് സംസ്ഥാന ദുരന്തനിവാരണ അതോററ്റിയിലെ യുവ ഉദ്യോഗസ്ഥ. അ‌ടുത്ത ഞായറാഴ്ച വിവാഹിതയാകാൻ പോകുന്ന അഞ്ജലി രവിയെന്ന ഉദ്യോഗസ്ഥയാണ് തിരക്കുകൾ മാറ്റിവെച്ച് ദുരിതാശ്വാസ...

‘പെട്ടെന്നാണ് വെള്ളം കഴുത്തറ്റം എത്തിയത്, രക്ഷപ്പെട്ടത് ഇങ്ങനെ’: ധർമജന്‍

പ്രളയത്തില്‍നിന്നു രക്ഷപ്പെട്ടതിന്റെ ആശ്വാസം പങ്കുവെച്ച് ചലച്ചിത്ര താരം ധര്‍മജൻ ബോൾഗാട്ടി. വെള്ളപ്പൊക്കത്തിൽ നിന്നു രക്ഷപ്പെട്ടെന്നും ഇപ്പോൾ ഭാര്യയുടെ വീട്ടിലാണെന്നും സമൂഹ മാധ്യമത്തിലൂടെ ലൈവിലെത്തി ധര്‍മജന്‍ വ്യക്തമാക്കി. ‘‘വൈകുന്നേരം വരെ...

'ഉള്ളതെല്ലാം നഷ്ടപ്പെട്ടു, കുടിവെള്ളം പോലുമില്ല; പുറത്തുകടക്കാൻ സഹായിക്കൂ'

പ്രളയദുരിതത്തിൽ നിന്നും രക്ഷിക്കണമെന്ന് സമൂഹ മാധ്യമത്തിലൂടെ അഭ്യർഥിച്ച് യുവതി. കുടിക്കാൻ വെള്ളം പോലും കിട്ടാത്ത അവസ്ഥയിലാണെന്നു കാണിച്ച് രാധികാ മാധവം എന്ന യുവതിയാണ് സമൂഹമാധ്യമത്തിലൂടെ സഹായം അഭ്യർഥിച്ചത്. പത്തനംതിട്ട ജില്ലയിെല വടശ്ശേരിക്കരയിലെ...